Aswanth Kok: കേസിൽ ഒതുങ്ങില്ല, മദ്യപിച്ച് വാഹനം ഓടിച്ച അശ്വന്ത് കോക്കിന്റെ ലൈൻസ് സസ്പെൻഡ് ചെയ്യും

Aswanth Kok's License Suspension Initiated: മദ്യപിച്ചു വാഹനമോടിക്കുകയും അപകടങ്ങൾ ഉണ്ടാക്കുകയും ചെയ്ത കേസിൽ യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ കൂടുതൽ നടപടികൾ വരുന്നു. സംഭവത്തിൽ കേസെടുത്തതിന് പുറമേ ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടിയും ആരംഭിച്ചിരിക്കുകയാണ് ഇപ്പോൾ. നടപടി എടുക്കുന്നതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പിന് നടക്കാവ് പോലീസ് ഉടൻ റിപ്പോർട്ട് നൽകും.പൊതു നിരത്തുകളിലെ അശ്രദ്ധമായ വാഹനം ഓടിക്കലും അതുവഴി ഉണ്ടാകുന്ന അപകടങ്ങളുമായി...

Aswanth Kok: കേസിൽ ഒതുങ്ങില്ല, മദ്യപിച്ച് വാഹനം ഓടിച്ച അശ്വന്ത് കോക്കിന്റെ ലൈൻസ് സസ്പെൻഡ് ചെയ്യും

Aswanth Kok

Updated On: 

30 Sep 2026 | 09:58 PM

കോഴിക്കോട്: മദ്യപിച്ചു വാഹനമോടിക്കുകയും അപകടങ്ങൾ ഉണ്ടാക്കുകയും ചെയ്ത കേസിൽ യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ കൂടുതൽ നടപടികൾ വരുന്നു. സംഭവത്തിൽ കേസെടുത്തതിന് പുറമേ ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടിയും ആരംഭിച്ചിരിക്കുകയാണ് ഇപ്പോൾ. നടപടി എടുക്കുന്നതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പിന് നടക്കാവ് പോലീസ് ഉടൻ റിപ്പോർട്ട് നൽകും.പൊതു നിരത്തുകളിലെ അശ്രദ്ധമായ വാഹനം ഓടിക്കലും അതുവഴി ഉണ്ടാകുന്ന അപകടങ്ങളുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകളും മോട്ടോർ വാഹന നിയമത്തിലെ വകുപ്പുകളും ചുമത്തി ആയിരിക്കും നടപടി. മോട്ടോർ വാഹന വകുപ്പ് സെക്ഷൻ 85 പ്രകാരമുള്ള കുറ്റത്തിലാണ് അശ്വന്ത് കൂട്ടിന്റെ ഡ്രൈവിംഗ് ലൈസൻസ് ചെയ്യാനുള്ള റിപ്പോർട്ട് മോട്ടോർ വാഹന വകുപ്പിന് പോലീസ് കൈമാറുക.

മദ്യവും മറ്റു ലഹരിവസ്തുക്കൾ ഉപയോഗിച്ച് വാഹനം ഓടിക്കുന്ന കേസുകളിൽ സാധാരണ സ്റ്റേഷനിൽ ജാമ്യം ലഭിക്കാറുണ്ടെങ്കിലും ഇതിൽ ജാമ്യം ഉൾപ്പെടെ ഒഴിവാക്കാനുള്ള നടപടികൾക്കാണ് സർക്കാർ ശ്രമിക്കുന്നത്. അതിനായി കേരള റോഡ് സുരക്ഷാ മിഷൻ ഉടൻ തുടങ്ങാനാണ് സർക്കാർ തീരുമാനം. ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് ഏഴുമണിക്കാണ് കോഴിക്കോട് എരഞ്ഞിപാലത്തിന് സമീപം അശ്വന്ത് കോക്ക് ഓടിച്ച ജീപ്പ് വാഹനം മറ്റുള്ള വണ്ടികളിൽ ഇടിച്ച് അപകടം ഉണ്ടാക്കിയത്.

Also Read: അപകീർത്തികരമായ പോസ്റ്റുകൾക്കെതിരെയുള്ള മഞ്ജുവാര്യരുടെ പരാതി; സനൽകുമാർ ശശിധരൻ ഇന്ന് വിശദീകരണം നൽകും

സംഭവത്തെ തുടർന്ന് നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയും നടപടികൾ പൂർത്തിയാക്കിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ആയിരുന്നു.അശ്വന്ത് കോക്കിന്റെ വാഹനത്തിൽ നടത്തിയ തുടർ പരിശോധനയിൽ രണ്ട് മദ്യ കുപ്പികളും ഒരു എയർ ഗണ്ണും പേല്ലറ്റുകളും കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പോലീസ് കൂടുതൽ അന്വേഷണങ്ങൾ നടത്തുന്നുണ്ട്.

വ്യത്യസ്തമായ രീതിയിൽ സിനിമ റിവ്യൂ വീഡിയോകൾ പങ്കുവച്ചുകൊണ്ടാണ് അശ്വന്ത് കോക്ക് പ്രശസ്തിയിലേക്ക് എത്തിയത്. കഴിഞ്ഞ ദിവസം അശ്വന്ത് കോക്ക് സിനിമയെ വിമർശിക്കുന്ന മാതൃകയിൽ കേരള പോലീസ് അശ്വന്തിന്റെ മദ്യപിച്ചുകൊണ്ടുള്ള വാഹനം ഓടിക്കലിനെ റോസ്റ്റ് ചെയ്തിരുന്നു. ഇത് കൂടാതെ സമൂഹ മാധ്യമങ്ങളിലും അശ്വന്തിനെതിരെ നിരവധി ട്രോളുകളാണ് വരുന്നത്. പണ്ട് സിവിക് സെൻസിനെ കുറിച്ചും വാഹനം ഓടിക്കുന്നതിനെ കുറിച്ചും ഇയാൾ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ഇപ്പോൾ ട്രോളുകൾക്ക് പ്രധാന ഇന്ധനമായിരിക്കുന്നത്.

English Summary

Further action is being initiated against YouTuber Aswanth Kok in connection with a case involving drunk driving and causing accidents. In addition to the case already registered, proceedings to suspend his driving license have now commenced. The Nadakkavu police will soon submit a report to the Motor Vehicles Department as part of this process.

Loading...
Unable to load recommendations.
Follow Us
ഉരുളക്കിഴങ്ങ് കേടാകാതെ സൂക്ഷിക്കാം: ഇതാ എളുപ്പവഴികള്‍
8000mAh ബാറ്ററി, IP68+IP69 റേറ്റിങ്; ഇത് വിവോ Y600i 5G
മസിൽ വളർത്താൻ പ്രോട്ടീൻ മാത്രം മതിയോ? അറിയാം ഈ ഡയറ്റ് ടിപ്സ്!
5 ദിവസം വരെ പാൽ കേടാവാതെ ഇരിക്കാനുള്ള ട്രിക്ക്
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ
ഒന്നും രണ്ടുമല്ല, വീടിൻ്റെ മുകളിൽ കൂട്ടത്തോടെ എത്തിയ തത്തകളെ കണ്ടോ
തിരുവണ്ണാമലൈ ക്ഷേത്രത്തിലെത്തിയ ആനക്കുട്ടി
മദ്യപിച്ച് വാഹനം ഓടിച്ചതിന് അശ്വന്ത് കൊക്ക് അറസ്റ്റിൽ