Lokah: ‘എൻ്റെ ചേട്ടൻ പുറത്തിറങ്ങിയിട്ടുണ്ട്, അവനത്ര ഫൺ അല്ല’; ലോക രണ്ടാം ഭാഗത്തിൽ വില്ലനും നായകനും ടൊവിനോ തന്നെ?
Tovino In Lokah Chapter Two: ലോക രണ്ടാം ഭാഗത്തിൽ നായകനും വില്ലനോ ടൊവിനോ തോമസ് തന്നെയാവുമെന്ന് സൂചന. പുതിയ വിഡിയോയിലൂടെയാണ് സൂചന പുറത്തുവിട്ടത്.
ലോക രണ്ടാം ഭാഗത്തിലേക്കുള്ള സൂചനയുമായി പുതിയ വിഡിയോ. അണിയറപ്രവർത്തകർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച വിഡിയോയിൽ അടുത്ത ഭാഗത്തിലെ വില്ലനും നായകനും ടൊവിനോ തോമസ് തന്നെയാവും അവതരിപ്പിക്കുക എന്നാണ് സൂചനകൾ. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ലോകയിൽ ടൊവിനോ അവതരിപ്പിച്ച മൈക്കിൾ എന്ന ചാത്തനും ദുൽഖർ അവതരിപ്പിച്ച ചാർളി എന്ന ഒടിയനും തമ്മിൽ മദ്യപിച്ച് സംസാരിക്കുന്നതാണ് വിഡിയോയിൽ ഉള്ളത്. ‘ഇടക്ക് തന്നെ വിളിക്കൂ’ എന്ന് മൈക്കിൾ പറയുന്നു. എന്നാൽ, മദ്യപിച്ച് കഴിഞ്ഞാൽ താനൊരു ബോറനാണെന്നും വിളിക്കില്ല എന്നും ചാർളി പറയുന്നു. ചാത്തന്മാർ മദ്യപാനികളാണെന്നും കള്ളുകുടിച്ചാൽ തങ്ങൾ ഫൺ ആണെന്നും മൈക്കിളിൻ്റെ മറുപടി.
Also Read: Operation Numkhor: ‘പിടിച്ചെടുത്ത വാഹനം വിട്ടുനൽകണം’: ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ
ഇതിനിടെ മൈക്കിൾ ഒരു പുസ്തകമെടുക്കുന്നു. ‘ഇത് നമ്മളെപ്പറ്റിയുള്ള പുസ്തകമാണ്, ആദ്യ ചാപ്റ്റർ കള്ളിയങ്കാട്ട് നീലിയെപ്പറ്റിയാണ്. രണ്ടാം ചാപ്റ്റർ തൻ്റെയാണ്’ എന്നും പറയുന്നു. ചാർളിയെപ്പറ്റിയുള്ള ചാപ്റ്റർ വായിച്ചെന്നും ഹിറ്റ്ലറെ കൊന്നത് താനല്ലേ എന്നും മൈക്കിൾ ചോദിക്കുന്നുണ്ട്. ഇതിന് ശേഷമാണ് രണ്ടാം ഭാഗത്തെപ്പറ്റിയുള്ള സൂചന.
ചേട്ടൻ പുറത്തിറങ്ങിയിട്ടുണ്ടെന്നും ആൾ വയലൻ്റാണെന്നും മൈക്കിൾ പറയുന്നു. മൂത്തോനെയും തന്നെയുമാണ് അവന് വേണ്ടത്. എന്തെങ്കിലും സഹായം ആവശ്യം വന്നാൽ വിളിക്കും. വരുമോ എന്ന് മൈക്കിൾ ചോദിക്കുമ്പോൾ ‘നിങ്ങളുടെ കുടുംബപ്രശ്നത്തിൽ താനെന്തിന് ഇടപെടണം’ എന്നാണ് ചാർളിയുടെ ചോദ്യം. ഒടുവിൽ, ‘നീ വിളിക്ക്, നമുക്ക് നോക്കാം’ എന്ന് പറഞ്ഞ് ഒടിയൻ പോകുന്നു.
രണ്ടാം ഭാഗത്തിൽ ടൊവിനോയാണ് കേന്ദ്രകഥാപാത്രമെന്ന് അണിയറപ്രവർത്തകർ ഉറപ്പിച്ചിരുന്നു. പുതിയ വിഡിയോയിലൂടെ വില്ലനും നായകനും ടൊവിനോ ആവുമെന്ന സൂചനയാണ് ലഭിക്കുന്നത്.
വിഡിയോ കാണാം