Lokah OTT : നിങ്ങളുടെ പ്രിയപ്പെട്ട നീലി വരുന്നു! ലോകഃ ഒടിടി റിലീസ് ഈ മാസം തന്നെ
Lokah Chapter 1 Chandra OTT Date & Platform : ലോകഃ ചാപ്റ്റർ ഒന്ന് ചന്ദ്രയുടെ ഒടിടി അവകാശം ജിയോ ഹോട്ട്സ്റ്റാർ സ്വന്തമാക്കിയെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിൻ്റെ സ്ട്രീമിങ് എന്ന് മുതൽ ആരംഭിക്കുന്നമെന്നതിനെക്കുറിച്ചുള്ള വിവരം പുറത്ത് വന്നിരിക്കുകയാണ്

Lokah OTT
Lokah OTT Release Updates : ഇന്ത്യയിലെ ആദ്യ വനിത സൂപ്പർ ഹിറോ ചിത്രം ലോകഃ ചാപ്റ്റർ ഒന്ന്: ചന്ദ്ര ഉടൻ ഒടിടിയിലേക്കെത്തുനം. ദുൽഖർ സൽമാൻ നിർമിച്ച കല്യാണി പ്രിയദർശൻ ചിത്രത്തിൻ്റെ ഡിജിറ്റൽ അവകാശം ജിയോ ഹോട്ട്സ്റ്റാറാണ് സ്വന്തമാക്കിയതെന്നുള്ള റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ലോകഃ സിനിമയുടെ ഒടിടി റിലീസ് തീയതിയെ കുറിച്ചുള്ള സ്ഥിരീകരിക്കാത്ത ചില റിപ്പോർട്ടുകളും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ലോകഃ ഈ ഒക്ടോബർ 18ന് മുമ്പ് ഒടിടിയിൽ എത്തുമെന്ന് ചില സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നൽകുന്ന സൂചന. പത്താം തീയതി ചിത്രം ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ സംപ്രേഷണം ചെയ്ത് തുടങ്ങുമെന്നാണ് ഒടിടി വാർത്തകൾ പങ്കുവെക്കുന്ന ചില സോഷ്യൽ മീഡിയ പേജുകൾ അറിയിക്കുന്നത്. എന്നാൽ ഇതുവരെ ലോകഃ സിനിമയുടെ ഒടിടി സംബന്ധിച്ചുള്ള ഔദ്യോഗികമായ അറിയിപ്പ് പുറത്ത് വിട്ടിട്ടില്ല. ജിയോ ഹോട്ട്സ്റ്ററാണ് ലോകഃ സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
കോടികൾ എറിഞ്ഞ് റിലയൻസ്
നേരത്തെ വന്ന റിപ്പോർട്ടുകൾ പ്രകാരം ലോകഃ സിനിമയുടെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്നായിരുന്നു. എന്നാൽ സിനിമ ഉടൻ ഒടിടിയിലേക്കില്ലെന്ന് അറിയിച്ചുകൊണ്ട് ചിത്രം നിർമിച്ച ദുൽഖർ സൽമാൻ തന്നെ രംഗത്തെത്തിയിരുന്നു. പിന്നീട ലോകഃ സിനിമയുടെ ഡിജിറ്റൽ അവകാശത്തിനായി ജിയോ ഹോട്ട്സ്റ്റാറും ആമസോൺ പ്രൈം വീഡിയോയും സോണി ലിവും തുടങ്ങിയ പ്രമുഖ പ്ലാറ്റ്ഫോമുകൾ രംഗത്തെത്തിയിരുന്നു. എന്നാൽ അവസാനം വൻ തുക എറിഞ്ഞ് ജിയോ ഹോട്ട്സ്റ്റാർ ലോകഃ സിനിമയുടെ ഒടിടി സ്വന്തമാക്കുകയായിരുന്നുയെന്നാണ് റിപ്പോർട്ടുകൾ.
ലോകഃ 300 കോടി ക്ലബിൽ കയറുമോ?
ഓണം റിലീസായി എത്തിയ ലോകഃ 300 കോടി കളക്ഷൻ ലക്ഷ്യം വെച്ച് തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. എമ്പുരാൻ്റെ 266.81 കോടി എന്ന കളക്ഷൻ റെക്കോർഡ് ഭേദിച്ച് ലോകഃ നിലവിൽ ആഗോളതലത്തിൽ 288.55 കോടിയാണ് ഗ്രോസ് കളക്ഷൻ നേടിയിരിക്കുന്നത്. ചിത്രം റിലീസായി 33 ദിവസം പിന്നിടുമ്പോൾ ബോക്സ്ഓഫീസിൽ നിന്നുള്ള കളക്ഷൻ തോത് കുറഞ്ഞ് തുടങ്ങി. ഒക്ടോബർ രണ്ടിന് കന്നഡയിൽ നിന്നുമെത്തുന്ന പാൻ ഇന്ത്യൻ ചിത്രം കാന്താര ചാപ്റ്റർ 1 കൂടി എത്തിയാൽ ലോകഃ ബോക്സ്ഓഫീസ് പ്രകടനം ഏകദേശം അവസാനിച്ചുയെന്ന് തന്നെ പറയാം.
ദുൽഖറിൻ്റെ വേഫാറർ ഫിലിംസിൻ്റെ ബാനറിൽ ഡൊമിനിക്ക് അരുൺ ആണ് ലോകഃ സിനിമ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. നടി ശാന്തി ബാലചന്ദ്രനും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിമിഷ് രവിയാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ, ചമ്മൻ ചാക്കോയാണ് എഡിറ്റർ. ജോക്സ് ബിജോയിയാണ് ചിത്രത്തിൻ്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. കല്യാണി പ്രിയദർശൻ, നസ്ലെൻ, സാൻഡി മാസ്റ്റർ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്. ദുൽഖർ സൽമാനും ടൊവീനോ തോമസും ചിത്രത്തിൽ കാമിയോ വേഷങ്ങളിൽ എത്തുന്നു. ലോകഃ രണ്ടാം ഭാഗത്തിൽ ടൊവീനോയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അത് പ്രഖ്യാപിച്ചുകൊണ്ടുള്ള ടീസറും അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.