Lokah OTT : നീലി ദീപാവലിക്ക് വരുമോ? ലോകഃ ഒടിടി റിലീസ് ഉടൻ
Lokah Chapter 1 Chandra OTT Release Date & Platform : ലോകഃ ചാപ്റ്റർ ഒന്ന് ചന്ദ്ര സിനിമയുടെ ഒടിടി അവകാശം ജിയോ ഹോട്ട്സ്റ്റാറാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിൻ്റെ ഡിജിറ്റൽ സ്ട്രീമിങ് എന്ന് മുതൽ ആരംഭിക്കുന്നമെന്നതിനെക്കുറിച്ചുള്ള റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്
Lokah OTT Release Updates : മലയാളത്തിൽ നിന്നുള്ള സൂപ്പർ ഹിറോ ചിത്രം ലോകഃ ചാപ്റ്റർ ഒന്ന്: ചന്ദ്ര ഉടൻ ഒടിടിയിലേക്ക്. ദുൽഖർ സൽമാൻ നിർമാണത്തിൽ കല്യാണി പ്രിയദർശൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൻ്റെ ഡിജിറ്റൽ അവകാശം ജിയോ ഹോട്ട്സ്റ്റാറാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇൻഡസ്ട്രി ഹിറ്റ് അടിച്ച ചിത്രം എന്ന് ഒടിടിയിൽ വരുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് നിരവധി പേർ. ഔദ്യോഗിക സ്ഥിരീകരണമായില്ലെങ്കിൽ ലോകഃ സിനിമയുടെ ഒടിടി റിലീസ് സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ എങ്ങനെ പരിശോധിക്കാം.
ലോകഃ ഈ ഒക്ടോബർ 18ന് ദീപാവലിയോട് അനുബന്ധിച്ച് ഒടിടിയിൽ എത്തുമെന്ന് ചില സോഷ്യൽ മീഡിയ പേജുകൾ സൂചന നൽകുന്നത്. അതിനെ ഉദ്ദരിച്ചുകൊണ്ട് ചില എൻ്റർടെയ്മെൻ്റ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതേസമയം ഇതുവരെ ലോകഃ സിനിമയുടെ ഒടിടി സംബന്ധിച്ചുള്ള ഔദ്യോഗികമായ അറിയിപ്പ് അണിയറപ്രവർത്തകരോ സ്ട്രീമിങ് പ്ലാറ്റ്ഫോമോ പുറത്ത് വിട്ടിട്ടില്ല. ജിയോ ഹോട്ട്സ്റ്ററാണ് ലോകഃ സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
കോടികൾ എറിഞ്ഞ് റിലയൻസ്
നേരത്തെ വന്ന റിപ്പോർട്ടുകൾ പ്രകാരം ലോകഃ സിനിമയുടെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്നായിരുന്നു. എന്നാൽ സിനിമ ഉടൻ ഒടിടിയിലേക്കില്ലെന്ന് അറിയിച്ചുകൊണ്ട് ചിത്രം നിർമിച്ച ദുൽഖർ സൽമാൻ തന്നെ രംഗത്തെത്തിയിരുന്നു. പിന്നീട ലോകഃ സിനിമയുടെ ഡിജിറ്റൽ അവകാശത്തിനായി ജിയോ ഹോട്ട്സ്റ്റാറും ആമസോൺ പ്രൈം വീഡിയോയും സോണി ലിവും തുടങ്ങിയ പ്രമുഖ പ്ലാറ്റ്ഫോമുകൾ രംഗത്തെത്തിയിരുന്നു. എന്നാൽ അവസാനം വൻ തുക എറിഞ്ഞ് ജിയോ ഹോട്ട്സ്റ്റാർ ലോകഃ സിനിമയുടെ ഒടിടി സ്വന്തമാക്കുകയായിരുന്നുയെന്നാണ് റിപ്പോർട്ടുകൾ.
ALSO READ : Malayam OlaTT Releases : ലോകഃ മുതൽ മിറാഷ് വരെ; ഒക്ടോബറിൽ ഇനി ഒടിടിയിൽ വരാനിരിക്കുന്ന ചിത്രങ്ങൾ
300 കോടി ക്ലബിൽ കയറിയ ലോകഃ
ഓണം റിലീസായി എത്തിയ ലോകഃ 300 കോടി കളക്ഷൻ റെക്കോർഡു ഭേദിച്ച് തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മോഹൻലാലിൻ്റെ തുടരു സിനിമയുടെ 300 കോടി കളക്ഷൻ റെക്കോർഡാണ് ഇപ്പോൾ ലോകഃ സിനിമയുടെ പേരിൽ ചേർക്കപ്പെട്ടിരിക്കുന്നത്. അങ്ങനെ 30 കോട ബജറ്റിൽ ഒരുക്കിയ ചിത്രം മലയാളം സിനിമയുടെ ചരിത്രമായി മാറിയിരിക്കുകയാണ്.
ദുൽഖറിൻ്റെ വേഫാറർ ഫിലിംസിൻ്റെ ബാനറിൽ ഡൊമിനിക്ക് അരുൺ ആണ് ലോകഃ സിനിമ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. നടി ശാന്തി ബാലചന്ദ്രനും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിമിഷ് രവിയാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ, ചമ്മൻ ചാക്കോയാണ് എഡിറ്റർ. ജോക്സ് ബിജോയിയാണ് ചിത്രത്തിൻ്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. കല്യാണി പ്രിയദർശൻ, നസ്ലെൻ, സാൻഡി മാസ്റ്റർ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്. ദുൽഖർ സൽമാനും ടൊവീനോ തോമസും ചിത്രത്തിൽ കാമിയോ വേഷങ്ങളിൽ എത്തുന്നു. ലോകഃ രണ്ടാം ഭാഗത്തിൽ ടൊവീനോയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അത് പ്രഖ്യാപിച്ചുകൊണ്ടുള്ള ടീസറും അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.
ലോകഃ സിനിമയുടെ ട്രെയിലർ