Bigg Boss Malayalam Season 7: ഡാൻസ് മാരത്തണിൽ അനുമോളെ രണ്ടാമതാക്കി നെവിൻ്റെ ഗെയിം; 28 കോയിൻ നേടി ആര്യൻ ഒന്നാമത്
Nevin Against Anumol In Dance Marathon: ഡാൻസ് മാരത്തണിൽ ആര്യൻ ഒന്നാമത്. അനുമോൾക്ക് ഒന്നാം സ്ഥാനം നിഷേധിക്കാൻ ആര്യന് കോയിനുകൾ നൽകിയ നെവിൻ്റെ ഗെയിമാണ് ഡാൻസ് മാരത്തണിൽ ശ്രദ്ധേയമായത്.
ഡാൻസ് മാരത്തൺ ടാസ്കിൽ അനുമോളെ രണ്ടാമതാക്കാൻ നെവിൻ്റെ ഗെയിം. ടാസ്കിൽ അനുമോൾ ഒന്നാമതെത്തുമെന്ന് എല്ലാവരും കരുതിയിരുന്ന സമയത്ത് തൻ്റെ കയ്യിലുണ്ടായിരുന്ന കോയിനുകളെല്ലാം ആര്യന് നൽകിയാണ് നെവിൻ വിജയിയെ തീരുമാനിച്ചത്. ഇതോടെ 28 കോയിൻ നേടി ആര്യൻ ഡാൻസ് മാരത്തണിൽ വിജയിച്ചു.
കോയിനുകളെല്ലാം ഏറെക്കുറെ വിതരണം ചെയ്ത സമയത്ത് ആര്യനും അനുമോളും മികച്ച നിലയിലായിരുന്നു. തുടർന്ന് അക്ബർ ആര്യന് അഞ്ച് കോയിൻ കൊടുത്തു. ഇതോടെ ആര്യന് 19 കോയിനായി. തുടർന്നാണ് തൻ്റെ കയ്യിലുണ്ടായിരുന്ന 9 കോയിനും നെവിൻ ആര്യന് നൽകിയത്. ഇതോടെ ആര്യൻ വിജയിക്കുകയും ചെയ്തു.
Also Read: Bigg Boss: ബിഗ് ബോസ് സ്റ്റുഡിയോ അടച്ചുപൂട്ടാന്‍ ഉത്തരവ്, ഷോയ്ക്ക് തിരിച്ചടി?
ഡാൻസ് മാരത്തണിൽ 12 കോയിനുകളുമായി സാബുമാനായിരുന്നു മൂന്നാമത്. ഷാനവാസ് 10 കോയിനുകൾ നേടി നാലാം സ്ഥാനത്ത് എത്തി. നെവിൻ (9 കോയിൻ), അനീഷ് (8 കോയിൻ), ബിന്നി (8 കോയിൻ), ലക്ഷ്മി (6 കോയിൻ), നൂറ (അഞ്ച് കോയിൻ) എന്നിങ്ങനെ അടുത്ത സ്ഥാനങ്ങളിലെത്തിയപ്പോൾ മൂന്ന് കോയിനുകൾ വീതം നേടിയ അക്ബറും ആദിലയുമാണ് അവസാന സ്ഥാനങ്ങളിൽ വന്നത്.
ടാസ്ക് അവസാനിച്ചതിന് ശേഷം അനുമോൾ ഇക്കാര്യം നെവിനോട് സംസാരിച്ചു. മോശം ഗെയിമറായ അനുമോളെ ഒന്നാമത് ആക്കാതിരിക്കാൻ താൻ മനപൂർവം ചെയ്തതാണ് ഇതെന്ന് നെവിൻ പറഞ്ഞു. ഒരു കാരണവുമില്ലാതെ നോമിനേറ്റ് ചെയ്തപ്പോൾ ആലോചിക്കണമായിരുന്നു എന്നും നെവിൻ കൂട്ടിച്ചേർത്തു. തന്നെ നോമിനേഷൻ ചെയ്തതുകൊണ്ട് ലഭിച്ച കർമ്മയാണ് ഇതെന്ന് നെവിൻ പറഞ്ഞു. മറ്റുള്ളവരോട് യാചിച്ച് താൻ കോയിൻ സ്വീകരിച്ചില്ലെന്ന് അനുമോൾ തിരിച്ചടിച്ചു. തൻ്റെ കോയിൻ ആർക്ക് നൽകണമെന്നത് തൻ്റെ ഇഷ്ടമാണ്. നിങ്ങളെപ്പോലെയല്ല, തൻ്റെ ഗെയിം വ്യത്യസ്തമാണ് എന്നും നെവിൻ പറഞ്ഞു.
വിഡിയോ കാണാം