Lokesh Kanakaraj: ‘വിക്രം രജനികാന്തും ചെയ്യേണ്ടതല്ല, കൂലി കമൽ ഹാസനും’; കാരണം വെളിപ്പെടുത്തി ലോകേഷ് കനകരാജ്
Lokesh Kanagaraj on Coolie and Vikram: 'കൂലി'യുടെ പ്രമോഷൻ പരിപാടികളുടെ തിരക്കിലാണിപ്പോൾ സംവിധായകൻ ലോകേഷ് കനകരാജ്. ആമിർ ഖാൻ, നാഗരാജുനാ, ഉപേന്ദ്ര തുണ്ടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ലോകേഷ് കനകരാജ്, 'കൂലി' പോസ്റ്റർ
ചലച്ചിത്ര പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് രജനികാന്തിന്റെ ‘കൂലി’. ഓഗസ്റ്റ് 14ന് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യും. ‘കൂലി’യുടെ പ്രമോഷൻ പരിപാടികളുടെ തിരക്കിലാണിപ്പോൾ സംവിധായകൻ ലോകേഷ് കനകരാജ്. ആമിർ ഖാൻ, നാഗരാജുനാ, ഉപേന്ദ്ര തുണ്ടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഇപ്പോഴിതാ, ‘വിക്രം’ സിനിമ രജനികാന്തിനും ‘കൂലി’ സിനിമ കമൽ ഹാസനും ചെയ്യാൻ കഴിയില്ലെന്ന് പറയുകയാണ് പുതിയ അഭിമുഖത്തിൽ ലോകേഷ്.
‘വിക്രം’ സിനിമ രജനി സാറും, ‘കൂലി’ കമൽ സാറും ചെയ്യേണ്ടതല്ലെന്ന് ലോകേഷ് കനകരാജ് പറയുന്നു. കാരണം ഈ കഥകൾ അവർക്ക് വേണ്ടി എഴുതിയതാണെന്നും, ഇതിൽ മറ്റാരെയും ഉൾപ്പെടുത്തുന്നത് ശരിയല്ലെന്നും സംവിധായകൻ വ്യക്തമാക്കി. ഇവരല്ലാതെ മറ്റാരും ആ കഥാപാത്രം ചെയ്യരുതെന്ന് അവർ ആഗ്രഹിച്ചിരുന്നില്ലെന്നും ലോകേഷ് കൂട്ടിച്ചേർത്തു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, തന്റെ മറ്റ് സിനിമകളിൽ നിന്നും വ്യത്യസ്തമാണ് കൂലിയിലെ ഫ്ലാഷ്ബാക്ക് എന്നും സംവിധായകൻ പറയുന്നു. കഥയുടെ ആവശ്യപ്രകാരം താൻ പുതിയൊരു ഫ്ലാഷ്ബാക്ക് സിനിമയിൽ പരീക്ഷിച്ചെന്നാണ് ലോകേഷ് പറഞ്ഞത്. റിലീസ് തീയതിയുടെ സമ്മർദ്ദമില്ലാതെ താൻ പ്രവർത്തിച്ച ആദ്യ സിനിമയാണ് കൂലിയെന്നും അദ്ദേഹം പറഞ്ഞു. കാരണം, മുമ്പ് ആദ്യം തന്നെ റിലീസ് തീയതി നിശ്ചയിച്ച ശേഷമാണ് സിനിമ അതിനുള്ളിൽ പൂർത്തിയാക്കാൻ ശ്രമിക്കുന്നത്. എന്നാൽ, കൂലിയിൽ അങ്ങനെ ആയിരുന്നില്ലെന്നും ലോകേഷ് പറഞ്ഞു.
ALSO READ: ‘മോഹൻലാലിന്റെ ആ സിനിമ റീമേക്ക് ചെയ്യാന്‍ കുറേക്കാലമായി ഞാൻ അമൽ നീരദിനോട് പറയുന്നുണ്ട്’; ഫഹദ് ഫാസിൽ
തമിഴ് സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിൽ ഒന്നാണ് ‘കൂലി’. 375 കോടി രൂപയാണ് സിനിമയുടെ ബജറ്റ് എന്നാണ് വിവരം. ചിത്രത്തിൽ സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, റെബ മോണിക്ക ജോൺ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഫിലോമിൻ രാജാണ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്.