AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Hema Committee Report: ‘സർക്കാരിനോട് ചോദ്യം ചോദിക്കുമ്പോൾ ഉത്തരവാദിത്തം കാണിക്കാമായിരുന്നു’; പാർവതി തിരുവോത്തിന് മറുപടിയുമായി മാല പാർവതി

Maala Parvathy Criticizes Parvathy Thiruvothu: പാർവതി തിരുവോത്തിനെ വിമർശിച്ച് മാല പാർവതി. ഹേമ കമ്മറ്റി റിപ്പോർട്ടിൽ സർക്കാർ നടപടിയെടുക്കുന്നില്ലെന്ന ആരോപണത്തിനാണ് മാല പാർവതി മറുപടി നൽകിയത്.

Hema Committee Report: ‘സർക്കാരിനോട് ചോദ്യം ചോദിക്കുമ്പോൾ ഉത്തരവാദിത്തം കാണിക്കാമായിരുന്നു’; പാർവതി തിരുവോത്തിന് മറുപടിയുമായി മാല പാർവതി
മാല പാർവതി, പാർവതി തിരുവോത്ത്Image Credit source: Maala Parvathy, Parvathy Thiruvothu Facebook
abdul-basith
Abdul Basith | Published: 04 Jun 2025 12:35 PM

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ നടപടി ചോദ്യം ചെയ്ത പാർവതി തിരുവോത്തിന് മറുപടിയുമായി മാല പാർവതി. മറ്റൊരു സംസ്ഥാനവും ചിന്തിക്കാത്ത കാര്യം ചെയ്തുതുടങ്ങിയ സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ കൂടുതൽ ഉത്തരവാദിത്തം കാണിക്കാമായിരുന്നു എന്ന് മാല പാർവതി തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. കഴിഞ്ഞ ദിവസം വിധു വിൻസൻ്റും പാർവതിയെ വിമർശിച്ചിരുന്നു.

Also Read: Kamal Haasan: കന്നഡ ഭാഷയെപ്പറ്റി പറഞ്ഞത് ആളുകൾ തെറ്റിദ്ധരിച്ചു; കർണാടകയോടും ജനങ്ങളോടും സ്നേഹം മാത്രം: കമൽ ഹാസൻ

ഫേസ്ബുക്ക് പേജിൽ പാർവതിയ്ക്കായുള്ള തുറന്ന കത്തിലൂടെയാണ് മാല പാർവതിയുടെ മറുപടി. ഹേമാ കമ്മറ്റി രൂപീകരിച്ചതും പ്രത്യേക്ക അന്വേഷണ സമിതി രൂപീകരിച്ചതും സ്ത്രീകളെ സിനിമാമേഖലയിലേക്ക് കൊണ്ടുവരാൻ അക്കാദമി ചെയ്യുന്ന കാര്യങ്ങളുമൊന്നും പാർവതി കാണാതെ പോകുന്നുണ്ടോ എന്ന് സംശയമുണ്ടെന്ന് മാല പാർവതി കുറിച്ചു. സഹപ്രവർത്തക രഹസ്യമായി തന്നോട് പറഞ്ഞത് ഹേമ കമ്മറ്റിയ്ക്ക് മുന്നിൽ പറഞ്ഞത്, സിനിമയിൽ നടക്കുന്ന ഇത്തരം കാര്യങ്ങളെപ്പറ്റി അവർ അറിയട്ടെ എന്ന് കരുതിയാണ്. അതിൽ എഫ്ഐആർ ഇട്ടെന്നറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. ഇക്കാര്യത്തിൽ സഹപ്രവർത്തകയും തന്നോട് ദേഷ്യപ്പെട്ടു. പേര് മാറ്റാൻ ആവശ്യപ്പെട്ടു. അതിലൊരു പരിഹാരം കാണാനാണ് സുപ്രിം കോടതിയിൽ പോയത്.

ഹേമാ കമ്മിറ്റിയിൽ പോയ ഭൂരിഭാഗം പേരും പ്രത്യേക അന്വേഷണ സമിതിയുമായി സഹകരിക്കില്ല എന്ന് അപ്പോൾ മനസ്സിലാക്കിയിരുന്നില്ല. കോടതിയിൽ മൊഴി കൊടുക്കാൻ തനിക്ക് മൂന്ന് തവണ നോട്ടീസ് വന്നു. സുപ്രിം കോടതിയിലെ കേസ് ഉള്ളത് കൊണ്ട് കോടതിയിൽ പോയില്ല. പക്ഷേ, നട്ടെല്ലും നിലപാടുമുള്ള സഹപ്രവർത്തകരും മൊഴിനൽകാൻ പോകാത്തത് തന്നെ വിസ്മയിപ്പിച്ചു. കോടതിയിൽ മൊഴിനൽകാതെ നിയമനടപടി ഉണ്ടാകണം എന്ന് പറയുന്നതിലെ ഔചിത്യം മനസ്സിലാകുന്നില്ല. ഹേമാ കമ്മറ്റിയിലെ മൊഴി പ്രകാരം സർക്കാർ കേസെടുക്കണമായിരുന്നോ? കോടതിയിൽ പോയാൽ സിനിമയിൽ അവസരം നഷ്ടപ്പെടുത്തും, വെച്ചേക്കില്ല, മൊഴികൊടുത്തത് ധാരാളം, ഇനി നടപടിയുണ്ടാവട്ടെ എന്നൊക്കെയുള്ള വാദങ്ങളോട് യോജിക്കാനാവില്ല. രേവതി സമ്പത്ത് കേസ് നടത്തുന്നുണ്ട്. പൊതുജനത്തിൻ്റെ പിന്തുണയും രേവതിയ്ക്കുണ്ട് എന്നും മാല പാർവതി കുറിച്ചു.