Mala Parvathy: മാല പാർവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചു; കേസെടുത്ത് പോലീസ്
Maala Parvathis Morphed Images On Facebook Group: മാല പാർവതിയുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ കേസെടുത്ത് പോലീസ്. മാല പാർവതിയുടെ പരാതിയിലാണ് കേസ്.
നടി മാല പാർവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിൽ പോലീസ് കേസെടുത്തു. മാല പാർവതിയുടെ പരാതിയിൽ കൊച്ചി സൈബർ പോലീസാണ് കേസെടുത്തത്. മനേഷ് എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഒരു ഗ്രൂപ്പിൽ മാല പാർവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിക്കുകയായിരുന്നു.
പതിനായിരത്തിലധികം അംഗങ്ങളുള്ള ഫേസ്ബുക്ക് ഗ്രൂപ്പാണ് ഇത്. മാല പാർവതിയുടെ പേരിൽ തന്നെയുള്ള ഗ്രൂപ്പിൽ മറ്റ് താരങ്ങളുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങളുമുണ്ട്. സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ച ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി പ്രചരിപ്പിക്കുകയായിരുന്നു. തൻ്റെ മാനേജറാണ് ഇക്കാര്യം ശ്രദ്ധയിൽ പെടുത്തുയതെന്ന് മാല പാർവതി പ്രതികരിച്ചു. ഗ്രൂപ്പിൽ 80 ശതമാനത്തോളം തൻ്റെ ചിത്രങ്ങളായിരുന്നു എന്നും അവർ മാധ്യമങ്ങളോട് വിശദീകരിച്ചു.
Also Read: Kingdom: ഇവിടെ മാത്രമല്ല അങ്ങ് വിദേശത്തും കിംഗ്ഡം തരംഗം! പ്രീമിയർ കളക്ഷനുകളിൽ റെക്കോർഡുകൾ




സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പേജിൻ്റെ അഡ്മിൻ ആരാണെന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുന്നുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചതിലും ഐടി ആക്ട് പ്രകാരവുമാണ് പോലീസ് കേസെടുത്തത്.
1987ൽ പുറത്തിറങ്ങിയ ഒരു മെയ് മാസ പുലരിയിൽ എന്ന സിനിമയിലൂടെയാണ് മാല പാർവതി സിനിമാഭിനയം ആരംഭിക്കുന്നത്. 2007ൽ പുറത്തിറങ്ങിയ ടൈം ആയിരുന്നു അടുത്ത സിനിമ. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ച മാല പാർവതി കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ലിറ്റിൽ ഹാർട്സിലാണ് അവസാനമായി പ്രത്യക്ഷപ്പെട്ടത്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും അഭിനയിച്ചു. വിവിധ വെബ് സീരീസുകളിലും ട്രിവി സീരിയലുകളിലും താരം ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഡബ്ബിങ് ആർട്ടിസ്റ്റായും അവതാരകയായും താരം പ്രവർത്തിച്ചിട്ടുണ്ട്.