Kingdom Movie: ഇത് പ്രതീക്ഷിച്ചതിലും മേലെ! വിജയ് ദേവരകൊണ്ട തീയേറ്റർ തൂക്കി? ‘കിങ്‌ഡം’ ആദ്യ പ്രതികരണം ഇങ്ങനെ
Kingdom Movie Review: നടൻ വിജയ് ദേവരകൊണ്ടയെ നായകനാക്കി ഗൗതം തിന്നനൂരി സംവിധാനം ചെയ്ത ചിത്രം സിതാര എന്റർടൈൻമെന്റ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാനറിൽ സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് നിർമിച്ചത്.
സിനിമ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ‘കിങ്‌ഡം’ തീയേറ്ററുകളിൽ. നടൻ വിജയ് ദേവരകൊണ്ടയെ നായകനാക്കി ഗൗതം തിന്നനൂരി സംവിധാനം ചെയ്ത ചിത്രം സിതാര എന്റർടൈൻമെന്റ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാനറിൽ സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് നിർമിച്ചത്. റിലീസിന് മുമ്പ് തന്നെ ഏറെ ഹൈപ്പ് കിട്ടിയ ചിത്രം ഇന്ന് (ജൂലൈ 31) മുതൽ തീയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചു.
യുഎസ് പ്രീമിയർ ഷോകളിൽ നിന്നുൾപ്പെടെ ‘കിംഗ്ഡം’ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിൽ വിജയ് ദേവരകൊണ്ട അതിശയകരമായ പ്രകടനം കാഴ്ചവച്ചുവെന്ന് പ്രേക്ഷകർ ഒറ്റസ്വരത്തിൽ അഭിപ്രായപ്പെട്ടു. ഇത് വിജയ്‌യുടെ മികച്ചൊരു തിരിച്ചുവരവയാണ് ആരാധകർ കാണുന്നത്. ചിത്രത്തിൽ നായിക ഭാഗ്യശ്രീ ബോർസെയുമായുള്ള നടന്റെ കെമിസ്ട്രിയും എടുത്തു പറയേണ്ടതാണെന്ന് ആരാധകർ അഭിപ്രായപ്പെട്ടു. ചിത്രത്തിന്റെ ദൃശ്യ നിലവാരവും പ്രശംസ നേടി.
ചിത്രത്തിലെ ജയിൽ രംഗങ്ങളും ബോട്ട് സീക്വൻസുകളുമാണ് പ്രധാന ഹൈലൈറ്റെന്നും സിനിമ കണ്ടവർ പറയുന്നു. ആദ്യ പകുതിയേക്കാൾ രണ്ടാം പകുതി ഒരുപടി മുന്നിലാണെന്നും പലരും അഭിപ്രായപ്പെട്ടു. കൂടാതെ, ചിത്രത്തിലെ അനിരുദ്ധ് രവിചന്ദറിന്റെ പശ്ചാത്തല സംഗീതവും പ്രശംസ നേടി.
പ്രേക്ഷക പ്രതികരണം:
Excellent First Half !! 🔥 Particularly visuals and Quality @vamsi84 Kudoss mann !!
Rowdy boy this is what we need from you @KINGDOM_Offl 🙌🏻#Kingdom
— kiranstake (@MassBabu_) July 30, 2025
#Kingdom First Half:
Well-executed intro, emotionally grounded brotherhood, and a balanced romantic track.
Anirudh’s background score stands out..
VD’s delivers a focused and mature performance.And it already feels like a storm is coming in the second. Kingdom is rising!
— Jaswanth (@jaswanth07_) July 30, 2025
ALSO READ: കുറച്ച് മാസങ്ങൾക്ക് ശേഷം ഇപ്പോൾ സുഖമായി ഉറങ്ങുകയാണ് ; കിംഗ്ഡത്തെ പറ്റി വിജയ് ദേവരകൊണ്ട
വിജയ് ദേവരകൊണ്ട, ഭാഗ്യശ്രീ ബോർസ്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളിയായ നടൻ വെങ്കിടേഷും ചിത്രത്തിൽ ഒരു മുഖ്യ വേഷത്തിൽ എത്തുന്നുണ്ട്. ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് ആണ് ‘കിങ്‌ഡം’ കേരളത്തിൽ എത്തിക്കുന്നത്. മലയാളികളായ ജോമോൻ ടി ജോണും ഗിരീഷ് ഗംഗാധരനുമാണ് സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. നവീൻ നൂലിയാണ് എഡിറ്റിംഗ്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം.