Mahavatar Narsimha OTT: ബോക്സ് ഓഫീസിൽ വമ്പൻ വിജയം; ഒടുവിൽ മഹാവതാർ നരസിംഹ ഒടിടിയിലേക്ക്; എവിടെ കാണാം?

Mahavatar Narsimha OTT Release: ജൂലൈ 25ന് തീയേറ്ററുകളിൽ എത്തിയ അനിമേഷൻ ചിത്രം 'മഹാവതാർ നരസിംഹ' ഒടുവിലിതാ ഒടിടിയിൽ എത്തിയിരിക്കുകയാണ്.

Mahavatar Narsimha OTT: ബോക്സ് ഓഫീസിൽ വമ്പൻ വിജയം; ഒടുവിൽ മഹാവതാർ നരസിംഹ ഒടിടിയിലേക്ക്; എവിടെ കാണാം?

'മഹാവതാര്‍ നരസിംഹ' പോസ്റ്റർ

Updated On: 

19 Sep 2025 13:27 PM

Mahavatar Narsimha OTT release date: വലിയ ഹൈപ്പോഡ് കൂടി എത്തുന്ന പല ചിത്രങ്ങളും ബോക്സ് ഓഫീസിൽ മുട്ടുകുത്താറുണ്ട്. എന്നാൽ, ഒട്ടും പ്രതീക്ഷിക്കാത്ത ചില ചിത്രങ്ങൾ മഹാവിജയങ്ങളും നേടാറുണ്ട്. അത്തരത്തിൽ ഇന്ത്യൻ സിനിമയെ ഞെട്ടിച്ച ഒരു ചിത്രമായിരുന്നു ‘മഹാവതാർ നരസിംഹ’. ജൂലൈ 25ന് തീയേറ്ററുകളിൽ എത്തിയ ഈ അനിമേഷൻ ചിത്രം ഒടുവിലിതാ ഇപ്പോൾ ഒടിടിയിൽ എത്തിയിരിക്കുകയാണ്.

‘മഹാവതാർ നരസിംഹ’ ഒടിടി

ഒടിടി പ്ലാറ്റഫോമായ നെറ്റ്ഫ്ലിക്സിലൂടെയാണ് ‘മഹാവതാർ നരസിംഹ’ സ്ട്രീമിങ്ങിന് എത്തുന്നത്. സെപ്റ്റംബർ 19ന് ഉച്ചയ്ക്ക് 12.30 മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ പ്രദർശനം ആരംഭിക്കും.

‘മഹാവതാർ നരസിംഹ’ സിനിമയെ കുറിച്ച്

ക്ലീം പ്രൊഡക്ഷൻസ് നിർമ്മിച്ച ‘മഹാവതാർ നരസിംഹ’ അവതരിപ്പിച്ചത് ഹൊംബാലെ ഫിലിംസാണ്. അശ്വിൻ കുമാറാണ് ചിത്രത്തിന്റെ സംവിധാനം. 2024 നവംബറിൽ ​ഗോവ ചലച്ചിത്ര മേളയിൽ പ്രീമിയർ ചെയ്ത ചിത്രം പിന്നീട് ജൂലൈ 25ന് തീയേറ്ററുകളിൽ റിലീസ് ചെയ്യുകയായിരുന്നു. കന്നഡ, തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നിങ്ങനെ അഞ്ച് ഭാഷകളിലായി 2ഡിയിലും 3ഡിയിലുമായാണ് ചിത്രം എത്തിയത്.

ALSO READ: ധ്യാൻ ശ്രീനിവാസന്റെ ‘ഐഡി’ ഒടിടിയിലേക്ക്; എവിടെ കാണാം?

15 കോടി ബജറ്റിൽ നിർമ്മിച്ച ചിത്രം 50 നാളുകൾ കൊണ്ട് ഇന്ത്യയിൽ നിന്ന് മാത്രം നേടിയത് 297.74 കോടിയാണ്. വിദേശ മാർക്കറ്റുകളിൽ നിന്ന് 28 കോടിയും നേടി. അങ്ങനെ, സിനിമയുടെ ആകെ നേട്ടം 325.74 കോടിയാണ്. അതായത് ബജറ്റിന്റെ 21 മടങ്ങ് കളക്ഷനാണ് ചിത്രം ബോക്സ് ഓഫീസിൽ നേടിയത്. ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ച പല റിപ്പോർട്ടുകളും പുറത്തുവന്നിരുന്നെങ്കിലും ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നത് ഇന്നലെയാണ്.

Related Stories
Kalamkaval Review: ഈ വില്ലനെ ഭയക്കണം! സയനൈഡ് മോഹൻ തീയേറ്ററിലെത്തി
Kalamkaval: കളങ്കാവല്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രതികരണങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നുവെന്ന് മമ്മൂട്ടി
Pattuvarthanam: എന്തുകൊണ്ട് മാസങ്ങളായി വിഡിയോ അപ്ലോഡ് ചെയ്തില്ല?; ഗുരുതര രോഗാവസ്ഥ വെളിപ്പെടുത്തി ദിവാകൃഷ്ണ
Actress Tejalakshmi: ദയവായി ഡിലീറ്റ് ചെയ്യൂ… ഇത് ഒട്ടും പ്രതീക്ഷിച്ചില്ല; കുഞ്ഞാറ്റയ്ക്ക് വിമർശനം
Mammootty: ‘സാറേ… ഒരുകാല് മുറിച്ചുമാറ്റി; പേടിക്കേണ്ട, പരിഹാരം ചെയ്യാം’; സന്ധ്യക്ക് കൃതൃമക്കാൽ നൽകുമെന്ന് ഉറപ്പ് നൽകി മമ്മൂട്ടി
Actress bhanupriya: സ്വന്തം പേര് പോലും ഓർമ്മയില്ല! പ്രിയതമന്റെ മരണം ഓർമ്മകൾ കാർന്നു തിന്നുന്ന അവസ്ഥയിലാക്കിയ മമ്മൂട്ടി ചിത്രത്തിലെ നായിക
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും