Kavya Madhavan: സിനിമയിലേക്ക് മടങ്ങി വരുമോ? കാവ്യ മാധവന്റെ മറുപടി ഇങ്ങനെ
Kavya Madhavan's Response On Her Comeback: മലയാളത്തിലെ ഒരുകാലത്തെ ഹിറ്റ് നായികയായിരുന്നു കാവ്യാമാധവൻ. എന്നാൽ വിവാഹത്തിന് ശേഷം അവർ സിനിമയിൽ സജീവമായിരുന്നില്ല. ദിലീപുമായുള്ള വിവാഹത്തിന് ശേഷം പൊതുവേദികളിൽ തന്നെ വളരെ കുറച്ചു മാത്രമാണ് കാവ്യ എത്താറുള്ളത്. പലവട്ടം കാവ്യ സിനിമയിലേക്ക് തിരിച്ചു വരുന്നു എന്നുള്ള തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിട്ടുണ്ട്. പൊതുവേദികളിൽ പ്രത്യക്ഷപ്പെടുമ്പോൾ...
മലയാളത്തിലെ ഒരുകാലത്തെ ഹിറ്റ് നായികയായിരുന്നു കാവ്യാമാധവൻ. എന്നാൽ വിവാഹത്തിന് ശേഷം അവർ സിനിമയിൽ സജീവമായിരുന്നില്ല. ദിലീപുമായുള്ള വിവാഹത്തിന് ശേഷം പൊതുവേദികളിൽ തന്നെ വളരെ കുറച്ചു മാത്രമാണ് കാവ്യ എത്താറുള്ളത്. പലവട്ടം കാവ്യ സിനിമയിലേക്ക് തിരിച്ചു വരുന്നു എന്നുള്ള തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിട്ടുണ്ട്. പൊതുവേദികളിൽ പ്രത്യക്ഷപ്പെടുമ്പോൾ കാവ്യ മാധവൻ ഏറ്റവും കൂടുതൽ കേൾക്കുന്ന ചോദ്യവും അത് തന്നെയാണ്, സിനിമയിലേക്ക് എന്നാണ് മടങ്ങി വരിക എന്നത്. ഏറ്റവും ഒടുവിലായി ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് എന്ന റസ്റ്റോറന്റിന്റെ ചെന്നൈയിലെ പുതിയ ഔട്ട്ലെറ്റിന്റെ ഉദ്ഘാടനത്തിനാണ് കാവ്യ പൊതു വേദിയിൽ എത്തിയത്.
ഇവിടെയും കാവ്യയ്ക്ക് നേരെ ആ ചോദ്യം ഓൺലൈൻ മാധ്യമങ്ങൾ ഉന്നയിച്ചു. എന്നാണ് സിനിമയിലേക്ക് മടങ്ങിയെ വരുക എന്നുള്ള ചോദ്യത്തിന് ഒരു ചിരി മാത്രമായിരുന്നു കാവ്യയുടെ മറുപടി. ദിലീപിന്റെയും സംവിധായകൻ ആദർശയുടെയും ഉടമസ്ഥതയിലുള്ള റസ്റ്റോറന്റ് ശൃംഖലയാണ് ദേ പുട്ട്. കേരളത്തിനകത്തും യുഎഇയിലും ദേ പുട്ടിന് ശാഖകൾ ഉണ്ട്. ഇപ്പോഴിതാ ചെന്നൈയിലും പുതിയ ഔട്ട്ലെറ്റ് തുറന്നിരിക്കുന്നു. പ്രമുഖ സിനിമ നിർമാതാവും വ്യാപാരിയുമായ ഗോകുലം ഗോപാലൻ ആണ് ചെന്നൈയിലെ ശാഖയുടെ ഉദ്ഘാടനം നിർവഹിച്ചത്.
Also Read: രണബാലിയും ജയിലറും ഉൾപ്പെടെ ഒക്ടോബറിൽ വരുന്നത് വമ്പൻ റിലീസുകൾ
മലയാളം തമിഴ് സിനിമ രംഗത്തെ പ്രമുഖർ റസ്റ്റോറന്റിന്റെ ഉദ്ഘാടന ചടങ്ങിന് എത്തിച്ചേർന്നിരുന്നു. മുതിർന്ന നടികളായ ശാരദ, ഷീല, സീമ, ഗായിക സുജാത, സംവിധായകൻ പ്രിയദർശൻ തുടങ്ങിയ വലിയ താരനിരയാണ് ഉദ്ഘാടന ചടങ്ങിന് നേരിട്ട് എത്തിയത്. ദിലീപും കാവ്യ മാധവനും മകൾ മഹാലക്ഷ്മിയും നാദിർഷയും ഉദ്ഘാടന വേദിയിൽ സജീവമായിരുന്നു. ചെന്നൈ അണ്ണാ നഗറിൽ ആണ് ദേ പുട്ടിന്റെ പുതിയ ശാഖ തുറന്നിരിക്കുന്നത്.
കൊച്ചിയിലെ ദേ പുട്ടിന്റെ ഔട്ട്ലെറ്റിൽ വന്ന ഭക്ഷണം കഴിച്ചിരുന്ന പലരും എന്നോട് ചോദിച്ചിരുന്നു ചെന്നൈയിൽ ഒരു ഔട്ട്ലെറ്റ് തുടങ്ങിക്കൂടെ എന്ന്. എന്തായാലും അത് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുകയാണ്. അതിഥി ദേവോ ഭവ എന്നതാണ് തങ്ങളുടെ ടാഗ് ലൈൻ എന്നും കേരളത്തിലുള്ളവരും ചെന്നൈയിലുള്ളവരും ഈ സംരംഭത്തിന് എല്ലാവിധ സഹകരണവും നൽകണം – ഉദ്ഘാടനത്തിനുശേഷം ദിലീപ് സോഷ്യൽ മീഡിയയിലൂടെ അഭ്യർത്ഥിച്ചു. വിവിധതരം പുട്ട് വിഭവങ്ങൾ അവതരിപ്പിച്ചു കൊണ്ടാണ് ദേ പുട്ട് വലിയ പ്രചാരം നേടിയത്.
English Summary
Kavya Madhavan was once a hit heroine in Malayalam cinema. However, she has not been active in films since her marriage. Since marrying Dileep, she has rarely appeared in public. Rumors about her making a comeback to films have circulated on several occasions.