AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mohanlal Mother Demise: ആ മനസ്സ് എനിക്ക് കാണാം; ലാലും അമ്മയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മേജർ രവി

Mohanlal Mother Demise: കഴിഞ്ഞ ഒരു മാസമായി അമ്മയ്ക്ക് തീരെ സുഖമില്ലായിരുന്നു. ഇടക്ക് വിളിക്കുമ്പോൾ പറയും...

Mohanlal Mother Demise: ആ മനസ്സ് എനിക്ക് കാണാം; ലാലും അമ്മയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മേജർ രവി
Mohanlal Mother DemiseImage Credit source: Facebook
Ashli C
Ashli C | Published: 31 Dec 2025 | 10:35 AM

മലയാളത്തിന്റെ മഹാ നടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരിയുടെ വിയോഗ വാർത്തയാണ് 2025 അവസാനാകുമ്പോൾ സിനിമാ ലോകത്തെയും പ്രേക്ഷകരെയും ദുഃഖത്തിൽ ആഴ്ത്തുന്നത്. ചൊവ്വാഴ്ചയാണ് കൊച്ചിയിലെ മോഹൻലാലിന്റെ വീട്ടിൽ വച്ച് ശാന്തകുമാരി അമ്മ നിര്യാതയായത്. വളരെ നാളുകളായി അസുഖബാധിതയെ തുടർന്ന് ചികിത്സയിലായിരുന്നു. ഇപ്പോൾ ഇതാ മോഹൻലാലും അമ്മയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പറയുകയാണ് മേജർ രവി.

ലാലിന്റെ അമ്മ മരിച്ചു എന്നറിഞ്ഞപ്പോൾ തന്റെ കണ്ണുകൾ നിറഞ്ഞ് കണ്ണീരൊഴുകുകയായിരുന്നു. കണ്ണീരുമായി താൻ ലാലിന്റെ അടുത്തേക്ക് ചെന്നപ്പോൾ ലാലും ഒന്ന് വിതുമ്പി. ആ കണ്ണുകളിൽ നിറയെ ശോകമാണെങ്കിലും എല്ലാവരെയും ആ സങ്കടം മറച്ചുവെച്ച് അദ്ദേഹം നിൽക്കുന്നത്. ആ മനസ്സിലെ ആഴങ്ങളിൽ ഒലിക്കുന്ന വിഷമത്തെക്കുറിച്ച് തനിക്ക് നന്നായി അറിയാം. എനിക്ക് അത് നന്നായി മനസ്സിലാകും.

ALSO READ:മോഹൻലാലിന്റെ അമ്മയുടെ സംസ്കാരം ഇന്ന്; ഭർത്താവിനും മകനും ഒപ്പം അന്ത്യവിശ്രമം

കഴിഞ്ഞ ഒരു മാസമായി അമ്മയ്ക്ക് തീരെ സുഖമില്ലായിരുന്നു. ഇടക്ക് വിളിക്കുമ്പോൾ പറയും അണ്ണാ അമ്മ ഇങ്ങനെ കിടക്കുകയാണ് എന്ന് തന്നോട് പറയുമായിരുന്നു. അത് കേൾക്കുമ്പോൾ തനിക്ക് അറിയാം ലാലിന്റെ നെഞ്ചിലെ നീറ്റൽ. അമ്മ മരിച്ചു കഴിഞ്ഞാൽ താൻ ഒറ്റയ്ക്കാകുമല്ലോ എന്നൊരു ദുഃഖം ലാലിനുണ്ട് ആരൊക്കെ ഉണ്ടെങ്കിലും എത്ര ആളുകൾ ഉണ്ടെങ്കിലും അമ്മ പോയി കഴിഞ്ഞാൽ ഉണ്ടാകുന്ന ഒരു അരക്ഷിതാവസ്ഥയുണ്ട്.

അത് ആർക്കും നികത്താൻ സാധിക്കില്ല. ലാൽപുറമേ ഇതൊന്നും കാണിക്കുന്നില്ല എങ്കിലും ആ മനസ്സ് എനിക്ക് കാണാൻ സാധിക്കുമെന്നും മേജർ രവി. മനോരമ ന്യൂസിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം നടൻ മോഹൻലാലിന്റെ അമ്മയുടെ സംസ്കാരം ഇന്ന് നടക്കും.

മുടവൻമുകൾ കേശവദേവ് റോഡിലെ ഹിൽവ്യൂവിലേക്ക് ശാന്തകുമാരി അമ്മയുടെ ഭൗതികശരീരം ഇന്ന് രാവിലെ എത്തിക്കും. മോഹൻലാലിന്റെ അച്ഛൻ കെ.വിശ്വനാഥൻ നായരും സഹോദരൻ പ്യാരിലാലും അന്ത്യനിദ്രകൊള്ളുന്ന വീട്ടുവളപ്പിലാണ് അമ്മയും അന്ത്യവിശ്രമം കൊള്ളുക.