Dimpal Bhal: ആൺകുട്ടികളുടെ സംഘം ലൈറ്റർ എറിഞ്ഞു, ഭാ​ഗ്യത്തിന് കാലിൽ കാർ കയറിയില്ല; ദുരനുഭവം പറഞ്ഞ് ഡിംപൽ ഭാൽ

Dimpal Bhal Revealed About Her Bad Experience: കേരളത്തിൽ അടുത്തിടെ വർദ്ധിച്ചുവരുന്ന കൊലപാതകമടക്കമുള്ള കാര്യങ്ങളിലാണ് താരം പ്രതികരിച്ചിരിക്കുന്നത്. ഇത്തരം സംഭവങ്ങളിലൊന്നും അത്ഭുതപ്പെടാനില്ലെന്നാണ് ഡിപംലിൻ്റെ അഭിപ്രായം. കുറച്ച് വർഷങ്ങൾക്ക് മുമ്പ് കൊച്ചിയിൽ വച്ച് സ്കൂൾ വിദ്യാർത്ഥികളായ ചില ആൺകുട്ടികളിൽ നിന്ന് തനിക്കും സുഹൃത്തുകൾക്കുമുണ്ടായ അനുഭവമാണ് ഡിംപൽ പറയുന്നത്.

Dimpal Bhal: ആൺകുട്ടികളുടെ സംഘം ലൈറ്റർ എറിഞ്ഞു, ഭാ​ഗ്യത്തിന് കാലിൽ കാർ കയറിയില്ല; ദുരനുഭവം പറഞ്ഞ് ഡിംപൽ ഭാൽ

ഡിംപൽ ഭാൽ

Published: 

06 Mar 2025 | 06:13 PM

ബിഗ് ബോസ് മലയാളത്തിലൂടെ ശ്രദ്ധേയായ താരമാണ് ഡിംപൽ ഭാൽ (Dimpal Bhal). നീളമുള്ള മുടിയും വേറിട്ട വസ്ത്രധാരണവുമാണ് ഡിംപലിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കി നിർത്തുന്നത്. ഫോട്ടോഷൂട്ടും മറ്റുമായി സമൂഹ മാധ്യമങ്ങളിലും നിറ സാനിധ്യമാണ് ഡിംപൽ. തനിക്ക് കേരളത്തിൽ നിന്നുണ്ടായ ദുരനുഭവത്തെ പറ്റി തുറന്നുപറഞ്ഞിരിക്കുകയാണ് ഡിംപൽ ഇപ്പോൾ.

കേരളത്തിൽ അടുത്തിടെ വർദ്ധിച്ചുവരുന്ന കൊലപാതകമടക്കമുള്ള കാര്യങ്ങളിലാണ് താരം പ്രതികരിച്ചിരിക്കുന്നത്. ഇത്തരം സംഭവങ്ങളിലൊന്നും അത്ഭുതപ്പെടാനില്ലെന്നാണ് ഡിപംലിൻ്റെ അഭിപ്രായം. കുറച്ച് വർഷങ്ങൾക്ക് മുമ്പ് കൊച്ചിയിൽ വച്ച് സ്കൂൾ വിദ്യാർത്ഥികളായ ചില ആൺകുട്ടികളിൽ നിന്ന് തനിക്കും സുഹൃത്തുകൾക്കുമുണ്ടായ അനുഭവമാണ് ഡിംപൽ പറയുന്നത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഇപ്പോഴത്തെ ജനറേഷൻ ഉണ്ടാക്കുന്ന പ്രശ്നമാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്. എന്നാൽ അവർ മാത്രമല്ല പ്രശ്‌നക്കാർ. ഇത്തരം ബുള്ളി ഗ്രൂപ്പ് എല്ലാ കാലത്തുമുണ്ട്. അവരുടെയെല്ലാം മാതാപിതാക്കളും പ്രശ്‌നമാണ്. 2011 ൽ ഞാൻ കേരളത്തിൽ വരുമ്പോൾ 22 വയസാണ് പ്രായം. ഞാനും സുഹൃത്തുക്കളും കൊച്ചിയിലൊരു കോഫി ഷോപ്പിൽ നിന്ന് ഇറങ്ങി വരുമ്പോഴാണ് ആ അനുഭവം. ഞങ്ങൾക്ക് എതിരെ പതിനഞ്ച് മുതൽ പതിനേഴ് വയസ് വരെ തോന്നിക്കുന്ന കുറച്ച് ആൺകുട്ടികൾ കയറിവരുന്നുണ്ട്.

ഇവരിൽ ഒരാൾ സിഗരറ്റ് ലൈറ്റർ എടുത്തിട്ട് എന്റെ സുഹൃത്തിന്റെ കാലിൻ്റെ അരികിലേക്ക് ഇട്ടു. അത് പൊട്ടി. അറിയാതെ സംഭവിച്ചതാണെന്ന് കരുതിയെങ്കിലും വീണ്ടും അവർ ആവർത്തിച്ചു. പിന്നീട് എൻ്റെ ഫ്രണ്ട് ആ കുട്ടികളോട് പോയി നിങ്ങൾ അങ്ങോട്ട് മാറി നിന്ന് എറിഞ്ഞ് കളിച്ചോ, അല്ലെങ്കിൽ നമ്മുടെ ദേഹത്ത് വീഴുമെന്ന് വളരെ സൗമ്യമായി പറഞ്ഞു.

നീ ഇവിടെ പത്ത് മിനുറ്റ് നിൽക്ക്, ഞങ്ങളാരാണെന്ന് കാണിച്ച് തരാം എന്നാണ് അവരിൽ നിന്ന് വന്ന മറുപടി. അല്പസമയം കൊണ്ട് ഗ്യാങ്ങിലെ ഒരു കുട്ടി കൈനിറയെ ലൈറ്ററുകളുമായി വന്ന് ഞങ്ങളുടെ നേരെ എറിയാൻ തുടങ്ങി. ഈ സമയത്ത് തന്നെ എവിടുന്നോ ഇതേ പ്രായമുള്ള പത്ത് ഇരുപത് കുട്ടികൾ വരികയും ഞങ്ങളെ തല്ലാനും നോക്കി.

പോലീസിൽ വിളിച്ചോണ്ട് നിൽക്കുന്ന സമയത്ത് അവരിൽ ഒരുത്താൻ കാറ് ഓടിച്ച് അമിത വേ​ഗതയിൽ പോയി. എന്റെ കാലിൽ കയറാതിരുന്നത് ഭാഗ്യത്തിനാണ്. പോലീസ് സ്ഥലത്ത് വന്നെങ്കിലും എഫ്‌ഐആർ എടുത്തില്ല. ഷോ കാണിച്ച പിള്ളേരിൽ ഒരാൾ ഏതോ പ്രമുഖ ബിസിനസുകാരൻ്റെ മകനാണ്. അതുകൊണ്ട് എഫ്‌ഐആർ ഇല്ല. എന്റെ മമ്മിയുടെ സഹായത്തോടെ പോലീസിൽ ഇക്കാര്യം അറിയിച്ചു.

ഇതോടെ കേസ് എടുക്കേണ്ടി വന്നു. അന്ന് മുതൽ ആ കുട്ടികളുടെ മാതാപിതാക്കൾ കേസ് എടുക്കാതിരിക്കാൻ എന്നെ മറ്റുള്ളവരെ കൊണ്ട് വിളിക്കാൻ തുടങ്ങി. 25 ലക്ഷം തരാം, കേസിൽ നിന്നും ഒഴിവാക്കണമെന്നാണ് അവർ പറയുന്നത്. അന്നെന്റെ ബാങ്ക് അക്കൗണ്ടിൽ 2000 രൂപ മാത്രം കാണും. ബാംഗ്ലൂർ പോയി പഠിക്കുകയും ജോലി എടുത്തിട്ട് ഫീസ് കൊടുക്കുന്ന സമയം. പക്ഷേ എന്നിട്ടും സെൽഫ് റെസ്‌ഫെക്ട് അതിന് എന്നെ അനുവദിച്ചില്ല. ഞാൻ അവർ ഓഫർ ചെയ്ത ആ പൈസ വാങ്ങിയതുമില്ല, കേസിൽ നിന്നും പിന്മാറാതെ നിൽക്കുകയും ചെയ്തു.

 

 

 

Related Stories
ലത മങ്കേഷ്‌കർ പാട്ട് നിർത്തണമെന്ന് പറഞ്ഞു, അദ്ദേഹം 80-ാം വയസ്സിലും പാടുന്നു; യേശുദാസിനെതിരെ ശാന്തിവിള ദിനേശ്
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്