Director Ranjith : യുവനടിയെ പീഡിപ്പിച്ചു; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ

Director Ranjith Arrested In Assault Case : തൊടുപുഴയിൽ വെച്ചാണ് അറസ്റ്റിലായത്. യുവ നടി നൽകിയ പരാതിയിലാണ് അറസ്റ്റ് നടപടി. ഐജിയുടെ നിർദേശപ്രകാരമാണ് രഞ്ജിത്തിനെ പോലീസ് അറസ്റ്റിലായത്. നടിയുടെ രഹസ്യ മൊഴി പോലീസ് എടുത്തിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി സംവിധായകൻ പോലീസ് നിരീക്ഷണത്തിലായിരുന്നു രഞ്ജിത്തിനെതിരെയുള്ള മൂന്നാമത്തെ പരാതിയാണ്.

Director Ranjith : യുവനടിയെ പീഡിപ്പിച്ചു; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ

Director Ranjith

Edited By: 

Arun Nair | Updated On: 21 Apr 2026 | 01:20 PM

ഇടുക്കി : പീഡനക്കേസിൽ മലയാളം സിനിമ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ. ഇടുക്കി തൊടുപുഴയിൽ വെച്ച് കാർ തടഞ്ഞ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. യുവനടി നൽകിയ പീഡനപരാതിയിലാണ് പോലീസ് രഞ്ജിത്തിൻ്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. എറണാകളും റേഞ്ച് ഐജി കാളിരാജ് മഹേഷിൻ്റെ നിർദേശം പ്രകാരമാണ് പോലീസ് രഞ്ജിത്തിനെ അറസ്റ്റ്. വൈകാതെ രഞ്ജിത്തിനെ കൊച്ചി പോലീസിന് കൈമാറും.

കൊച്ചിയിൽ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ സെറ്റിൽ വെച്ചാണ് പീഡനം നടന്നത്. ഇതരഭാഷ നടിയാണ് പീഡന പരാതി നൽകിയതെന്ന് പോലീസ് അറിയിച്ചു. രണ്ട് ദിവസം മുമ്പാണ് നടി എറണാകുളം നോർത്ത് വനിത് പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയത്. തുടർന്ന് രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് സംവിധായകനെ അറസ്റ്റ് ചെയ്യാൻ നടപടിയെടുത്തത്. അറസ്റ്റ് ഉണ്ടാകുമെന്ന് അറിഞ്ഞതോടെ രഞ്ജിത്ത് രഹസ്യകേന്ദ്രത്തിലേക്ക് മാറാൻ ഒരുങ്ങുകയായിരുന്നു. ഇത് തടഞ്ഞുകൊണ്ടായിരുന്നു പോലീസ് വേഗത്തിലുള്ള അറസ്റ്റ് നടപടി.

ALSO READ: Hema Committee Report: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വീണ്ടും ട്വിസ്റ്റ്; സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ ഇന്ന് പുറത്ത് വിടില്ല

റിപ്പോർട്ടുകൾ പ്രകാരം മൂന്നാഴ്ചകൾക്ക് മുമ്പായിരുന്നു രഞ്ജിത്ത് നടിയോട് മോശമായി പെരുമാറിയത്. ഫോർട്ട് കൊച്ചിയിലെ ഒരു റിസോർട്ടിൽ വെച്ചായിരുന്നു സിനിമയുടെ ഷൂട്ടിങ് നടത്തിയിരുന്നത്. അവിടെ സെറ്റിൽ വെച്ച് നടിയെ കയറി പിടിക്കുകയായിരുന്നു സംവിധായകൻ. രഞ്ജിത്തും സുഹൃത്തുക്കളും ചേർന്ന് പ്രശ്നം ആദ്യം ഒതുക്കി തീർക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അതിന് വഴങ്ങാതെ നടി പോലീസിൽ നേരിട്ട് പരാതി നൽകുകായിരുന്നു.  ഇതിൻ്റെ അടിസ്ഥാനത്തിൽ സെക്ഷൻ 74 ബിഎൻസ് പ്രകാരമാണ് നിലവിൽ പോലീസ് രഞ്ജിത്തിനെതിരെ കേസെടുത്തിരിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നേരത്തെ രഞ്ജിത്തിനെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ബംഗാളി നടിയും ഒരു യുവാവുമായിരുന്നു സംവിധായകനെതിരെ പരാതി നൽകിയത്. പ്രകൃതവിരുദ്ധ പീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്തായിരുന്നു സംവിധായകനെതിരെയുള്ള പരാതി നൽകിയത്. എന്നാൽ പിന്നീട് ബംഗാളി നടി പരാതിയിൽ നിന്നും പിന്മാറിയതോടെ കോടതി കേസ് തള്ളി കളയുകയും ചെയ്തിരുന്നു. പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചത്.

Loading...
Unable to load recommendations.
Follow Us
Related Stories
Padayaatra Movie : ഫൂട്ടേജ് ഡിലീറ്റായി പോയി എന്ന പറഞ്ഞവർ ഇത് കാണുന്നുണ്ടോ! മമ്മൂട്ടി-അടൂർ ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേറ്റ്
Bigg Boss Malayalam Seoson 8 : ഇത് ഒരുമാതിരി ചെയ്ത്തായിപ്പോയി, ബി​ഗ് ബോസിലെ ഷമ്മിയും നാ​ഗവല്ലിയുമായി എൽദേയും റിനിയും
“അന്നും സ്റ്റാർ അവളാണ്”; കൽപ്പനയുടെ പഴയ കുസൃതികൾ ഓർത്തെടുത്ത് ഉർവ്വശി
Aishwarya Lekshmi: ജീവിതത്തിൽ ഏറെ വിശ്വസിച്ച ആ പുരുഷൻ എന്നെ ചതിച്ചു; ഐശ്വര്യ ലക്ഷ്മി
“ആരാണ് അവർക്കതിനുള്ള സ്വാതന്ത്ര്യം കൊടുക്കുന്നത്, ടിനി ടോം ആ ചെയ്തത് തെറ്റ്”; വിമർശനവുമായി ഉർവ്വശി
Big Boss Malayalam Season 8: തിരിച്ചെടുക്കുമെന്ന് പറഞ്ഞ് ബിഗ് ബോസും ജസീലയും ചേർന്ന് മറ്റു മത്സരാർത്ഥികളെ പറ്റിച്ചോ? ഗായത്രിയെ ചതിച്ചു പുറത്താക്കിയതോ?
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്