Sandra Thomas: പ്രൊഡ്യൂസേര്‍സ് അസോസിയേഷനിൽ നിന്നും സാന്ദ്ര തോമസിനെ പുറത്താക്കി

Sandra Thomas : അസോസിയേഷൻ ഭാരവാഹികൾക്കെതിരെ സാന്ദ്ര നൽകിയത് വ്യാജ കേസെന്നും ഇവർക്കെതിരെ അന്വേഷണം വേണമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ സംഘടന ആവശ്യപ്പെടുന്നു.

Sandra Thomas: പ്രൊഡ്യൂസേര്‍സ് അസോസിയേഷനിൽ നിന്നും സാന്ദ്ര തോമസിനെ പുറത്താക്കി

സാന്ദ്ര തോമസ് (image credits: social media)

Published: 

05 Nov 2024 | 12:14 PM

കൊച്ചി: മലയാള സിനിമ നിർമാതാക്കളുടെ സംഘടനയിൽ നിന്നും നടിയും നിർമാതാവുമായ സാന്ദ്ര തോമസിനെ പുറത്താക്കി. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് സം​ഘടനയുടെ വിശദീകരണം. സംഘടനയ്ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചെന്നും മാധ്യമങ്ങളിലൂടെ സംഘടനയ്ക്കുള്ളിലുള്ളവരെ താഴ്ത്തിക്കെട്ടിയെന്നും ഇവർ പറയുന്നു. സാന്ദ്രയ്ക്കെതിരെ സംഘടന മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. അസോസിയേഷൻ ഭാരവാഹികൾക്കെതിരെ സാന്ദ്ര നൽകിയത് വ്യാജ കേസെന്നും ഇവർക്കെതിരെ അന്വേഷണം വേണമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ സംഘടന ആവശ്യപ്പെടുന്നു. കഴിഞ്ഞ ആഴ്ച ചേർന്ന യോ​ഗത്തിലാണ് സാന്ദ്ര തോമസിനെ പുറത്താക്കുന്നത്. ഈ നടപടി മാധ്യമങ്ങളെ അറിയിക്കാതെ സംഘടന മുന്നോട്ടുപോകുകയായിരുന്നു.

ഇതിനു മുൻപ് പ്രൊഡ്യൂസേര്‍സ് അസോസിയേഷനെതിരെ എസ്ഐടിക്ക് സാന്ദ്ര പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്തിരുന്നു. എറണാകുളം സെൻട്രൽ പൊലീസാണ് എഫ്ഐആർ എടുത്തത്. ഇതിന് പിന്നാലെയാണ് പുറത്താക്കല്‍. സംഭവത്തിൽ പ്രതികരിച്ച് സാന്ദ്ര രം​ഗത്ത് എത്തിയിരുന്നു. സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ടെന്ന് വ്യക്തമായതായി സാന്ദ്ര പറഞ്ഞു. ആ ഗ്രൂപ്പില്‍ സ്ത്രീകള്‍ ഇല്ല. തൻറെ പരാതിക്ക് കാരണം ലൈംഗിക ചുവയോടെ സംസാരിച്ചതാണ്. സിനിമയുടെ വിതരണവുമായി ബന്ധപ്പെട്ട യോഗത്തിലേക്ക് വിളിച്ചുവരുത്തി അപമാനിച്ചു. ഭാരവാഹികൾ ലൈംഗിക ചുവയോടെ സംസാരിച്ചു. വനിതാ നിർമാതാവായ തനിക്ക് അപമാനം നേരിട്ടുവെന്നും അതിനാലാണ് പരാതി കൊടുത്തതെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി.

Also Read-Vani Viswanath: മേലിൽ ഒരാണിൻ്റേയും നേരെ ഉയരില്ല നിൻ്റെ കൈ…; അതിനുശേഷം ‘കൈ ഉയരാൻ’ തുടങ്ങി, വാണി വിശ്വനാഥ്

ഇതിനു മുൻപും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരേ ശക്തമായ ഭാഷയിൽ വിമർശിച്ച് സാന്ദ്ര എത്തിയിരുന്നു. സംഘടനയ്ക്കുള്ളിലെ ഒന്നോ രണ്ടോ വ്യക്തികളുടെ തീരുമാനപ്രകാരമാണ് കാര്യങ്ങൾ നടക്കുന്നതെന്നും മറ്റുള്ളവരെ ഒന്നും അറിയിക്കാറില്ലെന്നും സാന്ദ്ര തോമസ് പറഞ്ഞിരുന്നു. വനിതാ നിര്‍മാതാക്കള്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പ്രഹസനമാണെന്നും സംഘടനയുടെ നേതൃത്വം മാറണമെന്നും ആവശ്യപ്പെട്ട് സാന്ദ്ര തോമസും ഷീല കുര്യനും കത്തയക്കുകയുണ്ടായി.

Follow Us
Related Stories
Harisree Ashokan: “അത് ചെയ്തുകഴിഞ്ഞാണ് തോന്നിയത്, അങ്ങനെ ഒരെണ്ണം ചെയ്യേണ്ടിയിരുന്നില്ലെന്ന്“; ഹരിശ്രീ അശോകന്‍ വെളിപ്പെടുത്തുന്നു
Director Priyadarshan: 80 വയസ്സുള്ള ആ അമ്മൂമ്മയുടെ വാക്കുകൾ ദേശീയ അവാർഡിനേക്കാൾ വലുതായിരുന്നു; അനുഭവം പങ്കുവച്ച് പ്രിയദർശൻ
Sreenivasan: പുന്നച്ചാലിൽ നടൻ ശ്രീനിവാസന്റെ സ്മാരകമുയർന്നു; ശനിയാഴ്ച നടൻ സിദ്ദിഖ് ഉദ്ഘാടനം ചെയ്യും
Patriot Movie Review: താരരാജാക്കന്മാരല്ലേ…വരവ് വെറുതെയായില്ല; പേട്രിയറ്റ് പ്രതീക്ഷ കാത്തു
Subish Sudhi : ‘എന്നെ ദൈവത്തിന് പോലും വേണ്ട’ സിനിമ നിർമിച്ചതിന് ശേഷം കടക്കെണിയിൽ; നടൻ സുബീഷ് സുധി
Patriot Movie : ആപ്പോ എങ്ങനാ, നാളെ കാണാം പോവല്ലേ? പേട്രിയറ്റ് പ്രീ-റിലീസ് ടീസർ
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്