Malayalam OTT Releases: വള, പ്രൈവറ്റ്, സംഘർഷഘടന: ഈ ആഴ്ച ഒടിടിയിലെത്തിയത് ശ്രദ്ധേയ ചിത്രങ്ങൾ
This Week Malayalam OTT Releases: പ്രൈവറ്റ്, വള, സംഘർഷ ഘടന തുടങ്ങി പല ശ്രദ്ധേയ സിനിമകൾ ഈ ആഴ്ച ഒടിടിയിലെത്തി. ഇവയുടെ വിശദാംശങ്ങൾ പരിശോധിക്കാം.
ഈ ആഴ്ച ഒടിടിയിലെത്തിയത് ചില ശ്രദ്ധേയ സിനിമകളാണ്. തീയറ്ററുകളിൽ വലിയ നേട്ടമുണ്ടായില്ലെങ്കിലും പ്രമേയം കൊണ്ട് ശ്രദ്ധിക്കപ്പെട്ട സിനിമകളാണ് കഴിഞ്ഞ ദിവസങ്ങൾക്കുള്ളിൽ ഒടിടി സ്ട്രീമിങ് ആരംഭിച്ചത്. വള, പ്രൈവറ്റ്, സംഘർഷഘടന, അവിഹിതം തുടങ്ങി വിവിധ സിനിമകൾ ഇപ്പോൾ പല ഒടിടി പ്ലാറ്റ്ഫോമുകളിലായി സ്ട്രീം ചെയ്യുന്നുണ്ട്.
പ്രൈവറ്റ്
ഇന്ദ്രൻസും മീനാക്ഷി അനൂപും പ്രധാന കഥാപാത്രങ്ങളിലെത്തിയ സിനിമയാണ് പ്രൈവറ്റ്. ദീപക് ഡിയോൺ സംവിധാനം ചെയ്ത ചിത്രം പ്രമേയം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. ഓഗസ്റ്റ് ഒന്നിന് തീയറ്ററുകളിലെത്തിയ സിനിമ നവംബർ 21 മുതൽ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു. മനോരമ മാക്സ് ആണ് സ്ട്രീമിങ് പാർട്ണർ.
വള
‘വള: സ്റ്റോറി ഓഫ് എ ബാംഗിൾ’ എന്ന സിനിമ മുഹാഷിൻ ആണ് സംവിധാനം ചെയ്തത്. തീയറ്ററിൽ കാര്യമായി നേട്ടമുണ്ടാക്കിയില്ലെങ്കിലും ശ്രദ്ധിക്കപ്പെട്ട പ്രമേയമായിരുന്നു സിനിമയുടേത്. ധ്യാൻ ശ്രീനിവാസൻ, ലുക്മാൻ അവറാൻ, രവീണ രവി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായ സിനിമ നവംബർ 13ന് സൈന പ്ലേയിൽ ഒടിടി സ്ട്രീമിങ് ആരംഭിച്ചു. ഇപ്പോൾ ആമസോൺ പ്രൈമിലും സിനിമയുണ്ട്.
സംഘർഷഘടന
കൃഷാന്ത് സംവിധാനം ചെയ്ത സംഘർഷഘടന ഓഗസ്റ്റ് എട്ടിന് തീയറ്ററുകളിലെത്തി. തീയറ്ററിൽ നിന്ന് കാര്യമായ നേട്ടമുണ്ടാക്കാൻ സിനിമയ്ക്ക് സാധിച്ചില്ല. എന്നാൽ, കൃഷന്തിൻ്റെ സ്വതസിദ്ധ ശൈലിയിലുള്ള സിനിമ നിലവിൽ സൺനെക്സ്റ്റ് ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീം ചെയ്യുന്നുണ്ട്. വിഷ്ണു അഗസ്ത്യ, മൃദുല മുരളി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ
അവിഹിതം
ഉണ്ണി രാജ്, വിനീത് ചാക്യാർ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന സിനിമ സെന്ന ഹെഗ്ഡെയാണ് സംവിധാനം ചെയ്തത്. നവംബർ 16 മുതൽ ജിയോഹോട്ട്സ്റ്റാറിലൂടെ സിനിമ ഒടിടി സ്ട്രീമിങ് ആരംഭിച്ചു.