AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vijay Jana Nayagan Payment: കണ്ണ് തള്ളും! ജനനായകനിലൂടെ വിജയി നേടിയ തുക ഞെട്ടിക്കുന്നത്

Vijay Jana Nayagan Payment: അവസാന ചിത്രത്തിലൂടെ മാക്സിമം പണം വിജയ് പോക്കറ്റിൽ ആക്കിയെന്നാണ് ലഭിക്കുന്നത് റിപ്പോർട്ട്....

Vijay Jana Nayagan Payment: കണ്ണ് തള്ളും! ജനനായകനിലൂടെ വിജയി നേടിയ തുക ഞെട്ടിക്കുന്നത്
Jana Nayagan (2)Image Credit source: Social Media
Ashli C
Ashli C | Published: 05 Jan 2026 | 01:47 PM

ദളപതി വിജയിയുടെ അവസാന ചിത്രം എന്ന നിലയിൽ ഇറങ്ങുന്ന സിനിമയാണ് ജനനായകൻ. 2026 ജനുവരി 9 തിയേറ്ററിൽ റിലീസ് ചെയ്യും എന്നാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ട്. വിജയുടെ അവസാന ചിത്രമായതുകൊണ്ട് തന്നെ സിനിമ പ്രഖ്യാപനം മുതൽ എന്നും ചിത്രം സോഷ്യൽ മീഡിയ വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ഇപ്പോൾ സിനിമയിൽ വിജയ് വാങ്ങിയ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സോഷ്യൽ മീഡിയ വാർത്തകളെ ചൂടുപിടിപ്പിക്കുന്നത്. അവസാന ചിത്രത്തിലൂടെ മാക്സിമം പണം വിജയ് പോക്കറ്റിൽ ആക്കിയെന്നാണ് ലഭിക്കുന്നത് റിപ്പോർട്ട്. അത്തരത്തിൽ വൻ പ്രതിഫലം കൈപ്പറ്റി എന്നും വാർത്തകൾ എത്തുന്നു. 275 കോടി രൂപ പ്രതിഫലമായി വിജയ് വാങ്ങിയതായാണ് ലഭിക്കുന്ന വിവരം. കൂടാതെ ചിത്രത്തിന്റെ ഒരു ലാഭത്തിന്റെ ഒരു പങ്കും നൽകണം. ഇതിന് പുറമേയാണ് ഫീസ് 25 കോടി രൂപ വാങ്ങിയിരിക്കുന്നത്.

നേരത്തെ, ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ (ദി ഗോട്ട്) എന്ന ചിത്രത്തിന് ദളപതി 200 കോടി രൂപ പ്രതിഫലം വാങ്ങിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, ആ ചിത്രത്തിലെ നടന്റെ പ്രതിഫലം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇനിയും ലഭിച്ചിട്ടില്ല. നടൻ വിജയിയുടെ അവസാന സിനിമ എന്ന രീതിയിലാണ് ജനനായകന്റെ പ്രചരണമെങ്കിലും അത് അങ്ങനെയല്ല എന്നും വിജയ് ഇനിയും സിനിമയിൽ അഭിനയിക്കുമോ എന്ന കാര്യത്തിലും ചർച്ചകൾ നടക്കുന്നുണ്ട്. അതിനിടയിൽ നടി മമിതാ ബൈജു നടൻ വിജയിയോട് ഈ ചോദ്യം ചോദിച്ചപ്പോൾ സിനിമയിൽ തുടരാണോ വേണ്ടയോ എന്ന കാര്യത്തിലെ തീരുമാനം 2026ലെ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചിരിക്കും എന്നാണ് വിജയിയുടെ പ്രതികരണം എന്നാണ് മമിത പറഞ്ഞിരുന്നത്.

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ‘ജന നായകൻ’ ഒരു ശക്തമായ രാഷ്ട്രീയ ആക്ഷൻ ഡ്രാമയായി ഒരുങ്ങുന്നു. പൂജ ഹെഗ്‌ഡെ , ബോബി ഡിയോൾ, മമിത ബൈജു, ഗൗതം വാസുദേവ് ​​മേനോൻ, പ്രകാശ് രാജ്, നരേൻ, പ്രിയാമണി എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ശ്രുതി ഹാസൻ ഒരു നിർണായക വേഷത്തിൽ അഭിനയിക്കുമെന്നും അഭ്യൂഹമുണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് ശബ്ദട്രാക്ക് ഒരുക്കുന്നത്, വിജയ് വൺ ലാസ്റ്റ് സോങ്ങ് എന്ന ഗാനത്തിന് ശബ്ദം നൽകിയതായും റിപ്പോർട്ടുണ്ട്.