Sarvam Maya: 100 കോടി ക്ലബിന് പിന്നാലെ ‘സർവ്വം മായ’ യുടെ വ്യാജ പതിപ്പ്; ട്രെയിനിലിരുന്ന് ചിത്രം കാണുന്ന യാത്രക്കാരന്റെ ദൃശ്യങ്ങൾ പുറത്ത്
Sarvam Maya Fake Print Leaked: ട്രെയിനിലിരുന്ന് സര്‍വ്വം മായ കാണുന്ന യാത്രക്കാരന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കണ്ണൂര്‍ എക്‌സ്‌ക്യൂട്ടീവ് എക്‌സ്പ്രസിലെ ഒരു യാത്രക്കാരന്റെ വീഡിയോ ആണ് ഇത്.
നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്ത ഫാന്റസി ഹൊറർ കോമഡി ചിത്രമാണ് ‘സർവ്വം മായ’. ചിത്രം പുറത്തിറങ്ങി പത്ത് ദിവസത്തിനുള്ളിൽ 100 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. ബുക്ക് മൈ ഷോ ഉൾപ്പെടെയുള്ള സിനിമ ടിക്കറ്റ് ബുക്കിങ് ആപ്പുകളിൽ വൻ കുതിപ്പാണ് ‘സർവ്വം മായ’ നടത്തുന്നത്. ഇതിനിടെയിൽ ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്ത്. ട്രെയിനിലിരുന്ന് സര്‍വ്വം മായ കാണുന്ന യാത്രക്കാരന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കണ്ണൂര്‍ എക്‌സ്‌ക്യൂട്ടീവ് എക്‌സ്പ്രസിലെ ഒരു യാത്രക്കാരന്റെ വീഡിയോ ആണ് ഇത്.
അതേസമയം ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിന് ശേഷം അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘സർവ്വം മായ’. മലയാള സിനിമയിലെ എവർഗ്രീൻ കൂട്ടുകെട്ടായ നിവിൻ പോളിയും അജു വർഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ക്രിസ്മസ് റിലീസായി എത്തിയ ചിത്രം നിവിൻ പോളിയുടെ കരിയറിലെ ആദ്യ നൂറ് കോടി ചിത്രമാണ്. കേരളത്തിൽ നിന്നും മാത്രമായി ചിത്രം 50 കോടിയിൽ അധികം ഗ്രോസ് കളക്ഷൻ സ്വന്തമാക്കി കഴിഞ്ഞു.
Also Read:അങ്ങനെ അതും തൂക്കി; സർവ്വം മായ ഒടിടി അവകാശം ഈ പ്ലാറ്റ്ഫോമിന്
ചിത്രത്തിന്റെ ആദ്യ പകുതി നിവിൻ – അജു വർഗീസ് കൂട്ടുകെട്ടിന്റെ ഹ്യൂമർ രംഗങ്ങൾ കൊണ്ട് തിയറ്ററുകളിൽ പൊട്ടിചിരി ഉണ്ടാക്കുമ്പോൾ രണ്ടാം പകുതി ഇമോഷണൽ രംഗങ്ങൾ കൊണ്ടാണ് പ്രേക്ഷകരുടെ ഹൃദയം തൊടുന്നത്. ഇരുവർക്കും പുറമെ ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര്യർ, അൽത്താഫ് സലിം, പ്രീതി മുകുന്ദൻ തുടങ്ങി വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഫയർഫ്‌ളൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.