Ramesh Pisharody: ‘എയറിൽ ആകുമെന്ന് മമിത പോലും കരുതി കാണില്ല’; രമേഷ് പിഷാരടിയുടെ വീഡിയോക്ക് മറുപടിയുമായി നടി

Ramesh Pisharody talks about Mamitha Baiju: എന്താണ് വൈറലാവുക എന്ന് ആർക്കും പറയാൻ കഴിയില്ല എന്നായിരുന്നു മമിതയുടെ നാളെ നാളെ ട്രോളുകളെ ഉദാഹരണമാക്കികൊണ്ട് രമേഷ് പിഷാരടി പറഞ്ഞത്.

Ramesh Pisharody: എയറിൽ ആകുമെന്ന് മമിത പോലും കരുതി കാണില്ല; രമേഷ് പിഷാരടിയുടെ വീഡിയോക്ക് മറുപടിയുമായി നടി

Ramesh Pisharody

Published: 

17 Jan 2026 | 10:45 AM

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ് നായകനായി എത്തുന്ന ജനനായകൻ. ചിത്രത്തിൽ പ്രധാന വേഷത്തിൽ നടി മമിത ബൈജുവും എത്തുന്നുണ്ട്. ഇതിന്റെ ഭാ​ഗമായി സിനിമയുടെ പ്രീ റിലീസ് ഇവന്റിൽ സംസാരിക്കവേ മമിതഒരു ഗാനം ആലപിച്ചിരുന്നു. ഇതാണ് ഇപ്പോൾ സോഷ്യൽ ട്രോളുകൾ ഏറ്റുവാങ്ങുന്നത്.

പാട്ട് പാടിയതിന് പിന്നാലെ ഒറ്റ ദിവസം കൊണ്ട് മമിത എയറിലാവുകയും ചെയ്തു. വിജയ് അഭിനയിച്ച ‘അഴകിയ തമിഴ് മകനി’ലെ ​ഗാനമാണ് മമിത പാടിയത്. ‘അഴകിയ തമിഴ് മകൻ’ ചിത്രത്തിലെ ‘എല്ലാ പുകഴും’ എന്ന ഹിറ്റ് ഗാനത്തിലെ ‘നാളെ നാളെ…’ എന്ന് തുടങ്ങുന്ന ഭാഗമായിരുന്നു മമിത സ്റ്റേജിൽ പാടിയത്.

Also Read: ‘ബി​ഗ് ബോസ് സീസൺ 8 മാർച്ചിലോ, ഏപ്രിലിലോ’; ആരൊക്കെയാകും ആ വീടിനുള്ളിൽ?

ഇതിനു പിന്നാലെ നടൻ രമേഷ് പിഷാരടി ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എന്താണ് വൈറലാവുക എന്ന് ആർക്കും പറയാൻ കഴിയില്ല എന്നായിരുന്നു മമിതയുടെ നാളെ നാളെ ട്രോളുകളെ ഉദാഹരണമാക്കികൊണ്ട് രമേഷ് പിഷാരടി പറഞ്ഞത്. റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് രമേഷ് പിഷാരടിയുടെ പ്രതികരണം.

വൈറലാവാൻ വേണ്ടി പലരും ചെയ്യുന്ന പലതും വൈറലാകാറില്ല. പക്ഷേ വൈറലാവണ്ട എന്ന് കരുതുന്ന പലതും അപ്രതീക്ഷിതമായി എയറിൽ പോകും. എന്നോട് പലരും ‘ഇത് ഒന്ന് ഷെയർ ചെയ്യൂ, വൈറലാകും’ എന്ന് പറഞ്ഞ് വീഡിയോകൾ അയക്കാറുണ്ട്. പക്ഷേ താൻ വൈറൽ ആയ ഒന്നും ഷെയർ ചെയ്തിട്ടുമില്ലെന്നാണ് രമേഷ് പിഷാരടി പറഞ്ഞത്. ഈ വീഡിയോക്ക് താഴെ കമന്റുമായി നടി മമിത ബൈജു തന്നെ എത്തുകയായിരുന്നു. പൊട്ടിച്ചിരിക്കുന്ന സ്‌മൈലിയാണ് മമിതയുടെ കമന്റ്. ഇതോടെ നടി എന്തൊരു കൂളായാണ് ട്രോളുകളെ എടുക്കുന്നത് എന്നാണ് പലരും പറയുന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ഡബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
Mohanlal-Kalabhavan Shajohn:”ഇരിക്ക് മോനേ ഞാൻ നിനക്ക് മേക്കപ്പ് ചെയ്ത് തരാം”; ലാലേട്ടൻ മേക്കപ്പ് മാനായ കഥ പറഞ്ഞ് കലാഭവൻ ഷാജോൺ
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ