Actor Sreenivasan Demise: ഇപ്പോ വേണ്ടായിരുന്നു. ഇവരുടെ സുഹൃത്ത് അല്ലെ ? മമ്മൂട്ടിക്കും മോഹൻലാലിനും വിമർശനം

Actor Sreenivasan Demise: ശ്രീനിവാസന്റെ സംസ്കാരത്തിന്റെ ദിവസം തന്നെ ഇരുവരുടെയും സോഷ്യൽ മീഡിയ പേജുകളിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളാണ് സൈബർ ലോകത്ത് ഇരുവരും ആൾക്കൂട്ട വിചാരണ നേരിടാൻ ഇടയാക്കിയത്...

Actor Sreenivasan Demise: ഇപ്പോ വേണ്ടായിരുന്നു. ഇവരുടെ സുഹൃത്ത് അല്ലെ ? മമ്മൂട്ടിക്കും മോഹൻലാലിനും വിമർശനം

Mohanlal, Mammootty

Updated On: 

22 Dec 2025 10:39 AM

നടൻ മമ്മൂട്ടിക്ക് മോഹൻലാലിനും നേരെ രൂക്ഷ വിമർശനം. ഒറ്റ സുഹൃത്ത് മരണപ്പെട്ട് ആ ചിത അടങ്ങുന്നതിനു മുന്നേ തന്നെ അവർ സോഷ്യൽ മീഡിയയിൽ കാണിച്ച ഒരു പ്രവർത്തിക്കാണ് ആളുകൾ കൂട്ടത്തോടെ വിമർശിക്കുന്നത്. ശ്രീനിവാസന്റെ സംസ്കാരത്തിന്റെ ദിവസം തന്നെ ഇരുവരുടെയും സോഷ്യൽ മീഡിയ പേജുകളിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളാണ് സൈബർ ലോകത്ത് ഇരുവരും ആൾക്കൂട്ട വിചാരണ നേരിടാൻ ഇടയാക്കിയത്.

മോഹൻലാലിന്റെ സോഷ്യൽ മീഡിയ പേജിൽ വൃക്ഷഭ എന്ന ചിത്രത്തിലെ ഒരു സോങ് റിലീസ് ആയതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് ആയിരുന്നു എത്തിയത്. ഇന്നലെ ഏകദേശം ഉച്ചയ്ക്കു ശേഷമാണ് ഈ പോസ്റ്റ് അദ്ദേഹം പങ്കുവെച്ചത്. ഈ പോസ്റ്റ് മോഹൻലാൽ തന്നെയാണ് ഷെയർ ചെയ്തത് എന്നാണ് ആരാധകരുടെ ചോദ്യം. അങ്ങനെയെങ്കിൽ മോശമായിപ്പോയി എന്നും ആളുകൾ പറയുന്നു.

വർഷങ്ങൾക്കു മുമ്പ് അയാൾ പറഞ്ഞ കാര്യം ഇപ്പോൾ സത്യം ആവുകയാണ്. ആ ബോഡി അയാളുടെ മാത്രമാണ് എന്ന സത്യം. കച്ചവടം, ഒരാളുടെ ചിത അവിടെ കത്തുമ്പോൾ തന്നെ ഇതൊക്കെ വേണോ? പ്രിയ സുഹൃത്ത് മണ്ണിൽ ചേർന്ന് ദിവസം തന്നെ വേണം ഇതൊക്കെ.

മമ്മൂട്ടി ആകട്ടെ ഖാലിദ് റഹ്മാൻ സിനിമയുടെ ഒരു പോസ്റ്റ് ആയിരുന്നു പങ്കുവെച്ചത്. ഇതിന് താഴെയും ആളുകൾ ഇത്തരത്തിൽ ഒരു പ്രവർത്തി വേണ്ടായിരുന്നു എന്ന രീതിയിലുള്ള പ്രതികരണമാണ് നൽകുന്നത്. പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് ശ്രീനിവാസിന്റെ വേർപാടിൽ മലയാള സിനിമ മേഖല ദുഃഖിച്ചിരിക്കുന്ന സാഹചര്യത്തിൽ ഈ അനൗൺസ്മെന്റ് പോസ്റ്റർ രണ്ടുദിവസം കഴിഞ്ഞ് മതിയായിരുന്നു എന്നാണ് അഭിപ്രായം എന്നാണ് ഒരാൾ ചോദിച്ചത്.

Show Must Go on…. ജോക്കർ സിനിമയിലെ ആ ഡയലോഗ് ആണ് ഈ നിമിഷം ഓർമ വരുന്നത്…. ഇതൊരു ജീവിത യാത്രയാണ്. വഴിയിൽ വീണ് പോകുന്നവരും, ഉടഞ്ഞു പോകുന്നവരെയും കണ്ടേക്കാം ഒരു നിമിഷം മനസ്സൊന്നു പിടഞ്ഞേക്കാം… But നമുക്ക് യാത്ര തുടർന്നെ മതിയാകു…. Bcz ചെയ്ത് തീർക്കാൻ ഇനിയും ഒരുപാട് വേഷങ്ങൾ ഉണ്ട് So Show Must Go on…… നമുക്ക് യാത്ര തുടരാം,അവിടെ മമ്മൂട്ടി പോസ്റ്റ്‌ ഇടുന്നു ഇവിടെ മോഹൻലാൽ പോസ്റ്റ്‌ ഇടുന്നു… അപ്പൊ ഇവരുടെ സുഹൃത്ത് അല്ലെ ശ്രീനിവാസൻ… കാപട്യം നിറഞ്ഞ ലോകത്താണ് നമ്മൾ ജീവിക്കുന്നത് എന്ന് ഇവർ നമ്മൾക്ക് മനസ്സിലാക്കി തന്നതിന് നന്ദി, മതി ലാലേട്ടാ ഇനി നിങ്ങളും ഇക്കയും കളം ഒഴിയണം.
നിങ്ങളെ ഒകെ തൂകിയ ടൂലാസിൽ ഇനി കട്ട വായിക്കാം മാത്രം കേൾപ്പുള്ള എഴുത്തുകാർ ഇല്ല……കുറെ junk ഫിലംസ് അല്ലാതെ എടുത്ത് പറയാൻ ഒരു നല്ല characters കഴിഞ പത്തു കൊല്ലം ആയിട്ട് നിങ്ങൾക് ഇല്ല… നിങ്ങളെ ചെക്ക് വെച്ച് വീഴ്താൻ പാകത്തിനുള്ള എഴുത്തുകാർ ഇനി ഇല്ല എന്നിങ്ങനെ പോകുന്നു ആളുകളുടെ പ്രതികരണങ്ങൾ. അതേസമയം അന്തരിച്ച ശ്രീനിവാസന്റെ സംസ്കാരം ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് പൂർത്തിയായത്. അദ്ദേഹത്തിന്റെ ശരീരം പൊതുദർശനത്തിന് വെച്ചപ്പോൾ മമ്മൂട്ടി മോഹൻലാൽ അടക്കമുള്ള താരങ്ങൾ ടൗൺഹാളിൽ എത്തിയിരുന്നു.

 

Related Stories
Shine Tom Chacko: ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചതിന് തെളിവില്ല; പോലീസിന് വൻ തിരിച്ചടി
Actor Sreenivasan Demise: കല്ല്യാണം കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ… ജീവിതം വഴിമുട്ടുമെന്ന പേടി! ഓർമ്മകളുമായി ലാൽ ജോസ്
Actor Sreenivasan Demise: വെള്ള കടലാസും പേനയും ആവശ്യപ്പെട്ടത് ധ്യാൻ; ആ വരികൾ ശ്രീനി തന്ന പാഠം; സത്യൻ അന്തിക്കാട്
Supriya Menon: ‘ഏറെ ദൗർഭാഗ്യകരം; എവിടെ നോക്കിയാലും ക്യാമറയും മൊബൈലുകളും’: രൂക്ഷമായി വിമർശിച്ച് സുപ്രിയ മേനോൻ
Year Ender 2025: ദിയ കൃഷ്ണ മുതൽ ദുർ​ഗ കൃഷ്ണ വരെ; 2025-ല്‍ മാതാപിതാക്കളായ സെലിബ്രിറ്റികൾ
Director Sathyan Anthikad: ‘മോഹൻലാലിനെ നായകനാക്കി ഞാനും ശ്രീനിയും ഒരു സിനിമ ആലോചിച്ചിരുന്നു, ഇനി നടക്കില്ല’; സത്യൻ അന്തിക്കാട്
കറിയിൽ ഉപ്പ് കൂടിയോ? പരിഹരിക്കാൻ അൽപം ചോറ് മതി
ആര്‍ത്തവ ദിനങ്ങളില്‍ ഇവ കഴിക്കണം
മീന്‍ വറുക്കുമ്പോള്‍ ഉപ്പും മഞ്ഞളും ചേര്‍ത്തേ പറ്റൂ! ഇല്ലെങ്കില്‍ പണിയാകും
ഒരു മുട്ട പുഴുങ്ങാന്‍ എത്ര സമയം വേണം?
ഒന്നല്ല അഞ്ച് കടുവകൾ, ചാമരാജ് നഗറിൽ
ഇത്രയും വൃത്തിഹീനമായി ഉണ്ടാക്കുന്നതെന്താ?
വീട്ടുമുറ്റത്തുനിന്ന് വളര്‍ത്തുനായയെ പുലി കൊണ്ടുപോയി; സംഭവം കാസര്‍കോട് ഇരിയണ്ണിയില്‍
ശബരിമലയില്‍ എത്തിയ കാട്ടാന; സംരക്ഷണവേലിയും തകര്‍ത്തു