Oommen Chandy Biopic : ഉമ്മൻചാണ്ടിയാകാൻ മമ്മൂട്ടി അനുയോജ്യൻ; സിനിമാ മോഹം പങ്കുവെച്ച് ചാണ്ടി ഉമ്മൻ

അഭിമുഖത്തിനിടെ 'സിനിമയിൽ ചാൻസ് കിട്ടിയാൽ അഭിനയിക്കുമോ' എന്ന നാദിർഷയുടെ ചോദ്യത്തിന്, തനിക്ക് വില്ലൻ വേഷങ്ങൾ ചെയ്യാൻ താല്പര്യമുണ്ടെന്ന് ചാണ്ടി ഉമ്മൻ ചിരിച്ചുകൊണ്ട് മറുപടി നൽകി. "ആരെങ്കിലും വിളിച്ചാൽ അഭിനയിക്കുന്ന കാര്യം ആലോചിക്കാം, വില്ലൻ റോൾ മതി" എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിന് പിന്നാലെ 'താൻ വിളിച്ചാൽ വരുമോ' എന്ന നാദിർഷയുടെ ചോദ്യത്തിന് വരാമെന്നും ചാണ്ടി ഉമ്മൻ സമ്മതിച്ചു.

Oommen Chandy Biopic : ഉമ്മൻചാണ്ടിയാകാൻ മമ്മൂട്ടി അനുയോജ്യൻ; സിനിമാ മോഹം പങ്കുവെച്ച് ചാണ്ടി ഉമ്മൻ

Chandi Oomman

Updated On: 

03 Jun 2026 | 05:14 PM

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജീവിതം പറയുന്ന ഒരു ബയോപിക് സിനിമ ചെയ്യണമെന്ന് തനിക്ക് വലിയ ആഗ്രഹമുണ്ടെന്ന് പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ. ചിത്രത്തിൽ ഉമ്മൻ ചാണ്ടിയുടെ വേഷം ചെയ്യാൻ മെഗാസ്റ്റാർ മമ്മൂട്ടി തന്നെയാണ് ഏറ്റവും അനുയോജ്യനെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശസ്ത സംവിധായകനും നടനുമായ നാദിർഷയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ചാണ്ടി ഉമ്മൻ തന്റെ സിനിമാ ചിന്തകൾ പങ്കുവെച്ചത്.

സിനിമയെക്കുറിച്ചുള്ള തന്റെ ആഗ്രഹം ചാണ്ടി ഉമ്മൻ വ്യക്തമാക്കിയത് ഇങ്ങനെയാണ്

“ഞാനിപ്പോൾ ഒരു സിനിമ എടുക്കണമെന്ന ആഗ്രഹത്തിൽ നിൽക്കുകയാണ്. അപ്പയുടെ ബയോപിക്. ‘ഉമ്മൻ ചാണ്ടി’ എന്ന് തന്നെ അതിന് പേരിടണമെന്നാണ് എന്റെ ആഗ്രഹം. മമ്മൂട്ടി തന്നെയായിരിക്കും അപ്പയുടെ റോൾ ചെയ്താൽ നന്നാവുക. ഒന്ന് എന്റെ ഫൗണ്ടേഷന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താനും, മറ്റൊന്ന് അദ്ദേഹത്തിന്റെ പാരമ്പര്യം ചരിത്രത്തിൽ രേഖപ്പെട്ടു കിടക്കാനും വേണ്ടിയാണ് എനിക്കിത് ചെയ്യണമെന്ന് ആഗ്രഹമുള്ളത്.”

അഭിമുഖത്തിനിടെ ‘സിനിമയിൽ ചാൻസ് കിട്ടിയാൽ അഭിനയിക്കുമോ’ എന്ന നാദിർഷയുടെ ചോദ്യത്തിന്, തനിക്ക് വില്ലൻ വേഷങ്ങൾ ചെയ്യാൻ താല്പര്യമുണ്ടെന്ന് ചാണ്ടി ഉമ്മൻ ചിരിച്ചുകൊണ്ട് മറുപടി നൽകി. “ആരെങ്കിലും വിളിച്ചാൽ അഭിനയിക്കുന്ന കാര്യം ആലോചിക്കാം, വില്ലൻ റോൾ മതി” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിന് പിന്നാലെ ‘താൻ വിളിച്ചാൽ വരുമോ’ എന്ന നാദിർഷയുടെ ചോദ്യത്തിന് വരാമെന്നും ചാണ്ടി ഉമ്മൻ സമ്മതിച്ചു.

യഥാർത്ഥ പ്രൊജക്റ്റിലേക്ക് കടക്കുമ്പോൾ ഉമ്മൻ ചാണ്ടിയുടെ വേഷം ആര് ചെയ്യണമെന്ന കാര്യത്തിൽ കൃത്യമായ തീരുമാനമെടുക്കുമെന്നും, മമ്മൂട്ടി ആ വേഷം ചെയ്യുന്നത് കാണാനാണ് തനിക്ക് കൂടുതൽ താല്പര്യമെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്ന് നടന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലൂടെയാണ് ചാണ്ടി ഉമ്മൻ നിയമസഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്നത്. റെക്കോർഡ് ഭൂരിപക്ഷത്തോടെയായിരുന്നു ആ വിജയം. രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിൽ ആദ്യവസാനം മുഴുവൻ സമയവും നഗ്നപാദനായി നടന്ന് പങ്കെടുത്ത നേതാക്കളിൽ ഒരാളെന്ന നിലയിൽ ചാണ്ടി ഉമ്മൻ ദേശീയ ശ്രദ്ധ നേടിയിരുന്നു.

English Summary

Puthuppally MLA Chandy Oommen shared his desire to produce a biopic titled “Oommen Chandy” based on his late father’s life to fund his foundation’s charity work and preserve his legacy. Speaking on Nadirshah’s YouTube channel, he mentioned that megastar Mammootty would be the most suitable actor to portray the former Chief Minister. Additionally, he jokingly expressed his interest in acting if given an opportunity, specifically stating a preference for playing a villainous role.

Loading...
Unable to load recommendations.
Follow Us
തൈര് ഈ രീതിയിൽ കഴിച്ചാൽ തടി കുറയും!
കൈയിലെ മീന്‍ നാറ്റം എളുപ്പത്തില്‍ മാറ്റാം, ഇതാ ടിപ്‌സ്‌
വില ഒരു ലക്ഷത്തിൽ താഴെ 113 കിലോമീറ്റർ റേഞ്ചും - ചേതക്ക് C2501
മുരിങ്ങക്കായിയോ മുരിങ്ങയിലയോ ബെസ്റ്റ്?
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം