Nivin Pauly: അച്ഛന് ഇതൊന്നും കാണാൻ കഴിഞ്ഞില്ല, ഒന്ന് വിളിക്കാനാകുന്നില്ലല്ലോ’; ഉള്ളുതൊട്ട് നിവിൻ പോളിയുടെ വാക്കുകൾ
"Don't Forget Your Parents": Nivin Pauly's Emotional Advice to Friends and Fans: അച്ചനമ്മമാർക്കൊപ്പം കഴിയുന്നത്ര സമയം ചിലവഴിക്കണം എന്നാന് എപ്പോഴും സുഹൃത്തുക്കളോട് പറയാറുള്ളത്. അവർ ഒപ്പമുള്ളത് ഒരു അനുഗ്രഹമാണ്. അത് നഷ്ടപ്പെടുത്തരുത്. ഒരുപാടുപേർക്ക് അങ്ങനെ ഒരു സൗഭാഗ്യം ഇല്ല. ആ അവസ്ഥ എന്താണെന്ന് തനിക്ക് മനസ്സിലാകും. അതുകൊണ്ട് തന്നെ മതാപിതാല്ലളെ കാണാനും അവരോടൊപ്പം നിൽക്കാനും സമയം കണ്ടെത്തണമെന്നും നിവിൽ ഉള്ളുതൊട്ട് പറയുന്നു.
സിനിമയിൽ താൻ ഇത്ര വലിയ വിജയങ്ങൾ സ്വന്തമാക്കുമ്പോഴും തൻ്റെ അച്ഛന് അതൊന്നും കാണാനും അനുഭവിക്കാനും കഴിഞ്ഞില്ലല്ലോ എന്ന സങ്കടം തുറന്ന് പറഞ്ഞ നിവിൻ പോളി. ‘ഏഴ് കടൽ ഏഴ് മലൈ’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് തമിഴിലെ ബിഹൈൻഡ് ദ് വുഡ്സ് ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് അച്ഛൻ്റെ വേർപാടുണ്ടാക്കുന്ന ദുഃഖത്തെ കുറിച്ച് അദ്ദേഹം മനസ്സ് തുറന്നത്. സങ്കടമോ സന്തോഷമോ വരുമ്പോൾ അച്ഛനെ ഒന്ന് ഫോൺ ചെയ്യാനാകുന്നില്ലല്ലോ എന്ന് അദ്ദേഹം പറയുന്നുണ്ട്. മാതാപിതാക്കളെ മറന്നുപോകരുതെന്നും അവർക്കൊപ്പം സമയം ചിലവഴിക്കാൻ ശ്രദ്ധിക്കനമെന്നും സുഹൃത്തുക്കളോട് എപ്പോഴും പറയാറുണ്ടെന്നും നിവിൻ കൂട്ടിച്ചേർത്തു
സിനിമയിൽ ഇത്രവലിയ നടനായിട്ടും അച്ഛന് ഇതൊന്നും കാണാൻ കഴിഞ്ഞില്ലല്ലോ എന്ന സങ്കടം തോന്നിയിട്ടുണ്ടോ എന്നായിരുന്നു അഭിമുഖത്തിനിടെ അവതാരകയുടെ ചോദ്യം. എപ്പോഴും ആ ദുഖം തനിക്കൊപ്പമുണ്ട് എന്നായിരുന്നു നിവിൻ്റെ മറുപടി. ഒരു വിജയമോ പരാജയമോ വരുമ്പോൾ അച്ഛനെ ഒന്ന് വിളിച്ച് സംസാരിക്കണമെന്ന് നമുക്ക് തോന്നില്ലേ. അതിന് സാധിക്കുന്നില്ലല്ലോ എന്ന് നിവിൻ പറയുന്നു.
അച്ചനമ്മമാർക്കൊപ്പം കഴിയുന്നത്ര സമയം ചിലവഴിക്കണം എന്നാന് എപ്പോഴും സുഹൃത്തുക്കളോട് പറയാറുള്ളത്. അവർ ഒപ്പമുള്ളത് ഒരു അനുഗ്രഹമാണ്. അത് നഷ്ടപ്പെടുത്തരുത്. ഒരുപാടുപേർക്ക് അങ്ങനെ ഒരു സൗഭാഗ്യം ഇല്ല. ആ അവസ്ഥ എന്താണെന്ന് തനിക്ക് മനസ്സിലാകും. അതുകൊണ്ട് തന്നെ മതാപിതാല്ലളെ കാണാനും അവരോടൊപ്പം നിൽക്കാനും സമയം കണ്ടെത്തണമെന്നും നിവിൽ ഉള്ളുതൊട്ട് പറയുന്നു.
Also Read: Jailer 2 Movie: വീണ്ടും അനിരുദ്ധ്! ഒരു തലവൻ താൻ.. ജയിലർ 2 ലെ പുതിയ പാട്ടെത്തി
പരാജയത്തെ എങ്ങനെ നേരിട്ടു എന്നും നിവിൻ വിവരിക്കുന്നുണ്ട്. ഒരിക്കലും പരിശ്രമം നിർത്തില്ല എന്ന് താൻ തീരുമാനിച്ചിരുന്നു എന്ന് നിവിൻ പോളി പറയുന്നു.വീണ്ടും വിജയം സമ്മാനിക്കുന്ന ഒരു ദിവസം ഉണ്ടാകും എന്ന് ഉറച്ച് വിശ്വസിച്ചു. കരിയറിൻ്റെ തുടക്കം മുതൽ അങ്ങനെ തന്നെയായിരുന്നു. ജീവിതത്തിൽ ഒരു ഡൗൺ സ്റ്റേജിൽ നിൽക്കുന്ന സമയത്താണ് ആദ്യ സിനിമ ലഭിക്കുന്നത്. അതുകൊണ്ട് തന്നെ സിനിമ ഒരിക്കലും ഉപേക്ഷിക്കരുത് എന്ന് തീരുമാനമെടുത്തിരുന്നു എന്ന് നിവിൻ പറയുന്നുണ്ട്.
പ്രതിസന്ധിയുടെ ഘട്ടം നമ്മളെ കൂടുതൽ കരുത്തരാക്കും. ഇനി ഒരു സിനിമ വിജയിക്കുമ്പോൾ മതിമറന്നുപോകുന്ന സന്തോഷം ഉണ്ടാകും എന്നാണ് കരുതിയിരുന്നത്. എന്നാൽ സർവം മായ വലിയ വിജയമയപ്പോൾ പരിധിവിട്ട സന്തോഷം തോന്നിയില്ല. ഇപ്പോൾ ബെത്ലഹേം കുടുംബ യൂണിറ്റിൻ്റെ വിജയത്തിലും സന്തോഷമുണ്ട് പക്ഷേ, ഇതുപോളെ തന്നെയാകും ഇനിയുള്ള സിനിമകൾ എന്ന തോന്നലോ ഒരു പരിധിക്ക് അപ്പുറമുള്ള സന്തോഷമോ ഇല്ല. ഇനിയും സിനിമകൾ പരാജയപ്പെടാം, ശ്രദ്ധിക്കപ്പെടാതെ പോകാം, വലിയ വിജയങ്ങളും ഉണ്ടാകാം, ആ തിരിച്ചറിവും മുൻ അനുഭവങ്ങളുമാണ് തനെ ആ നിലയിലേക്ക് എത്തിച്ചത് എന്നും നിവിൻ പോളി വ്യക്തമാക്കുന്നു.
English Summary
Actor Nivin Pauly emotionally opened up about his late father’s inability to witness his cinematic success. He emphasized the importance of spending time with parents and shared his grounded perspective on handling success and failures in the film industry.