G Venugopal: ജി വേണുഗോപാലിനെ കേരള സാഹിത്യ അക്കാദമി ചെയർമാനായി നിയമിച്ചു
G Venugopal appointed as kerala sahitya academy chairman: പ്രശസ്ത കവിയും എഴുത്തുകാരനും അധ്യാപകനുമായ കൽപ്പറ്റ നാരായണനെ കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടായി നിയമിച്ചു എംപി. സുരേന്ദ്രൻ അക്കാദമി സെക്രട്ടറിയായി ചുമതലയേക്കും. കേരള ലളിതകലാ അക്കാദമി ചെയർമാനായി പ്രൊഫസർ പ്രകാശ് മൂർത്തി ചുമതലയേൽക്കുന്നതായിരിക്കും.
തിരുവനന്തപുരം:സംസ്ഥാനത്തെ പ്രധാന സാംസ്കാരിക അക്കാദമങ്ങളിലേക്കും സ്ഥാപനങ്ങളിലേക്കും ഉള്ള പുതിയ അധ്യക്ഷന്മാരെയും ഭാരവാഹികളെയും പ്രഖ്യാപിച്ച് സർക്കാർ. കേരള സാഹിത്യ സംഗീത നാടക അക്കാദമി ചെയർമാനായി പിന്നണിഗായകനായ ജി വേണുഗോപാലിനെ നിയമിച്ചു.
കൂടാതെ പ്രശസ്ത കവിയും എഴുത്തുകാരനും അധ്യാപകനുമായ കൽപ്പറ്റ നാരായണനെ കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടായി നിയമിച്ചു എംപി. സുരേന്ദ്രൻ അക്കാദമി സെക്രട്ടറിയായി ചുമതലയേക്കും. കേരള ലളിതകലാ അക്കാദമി ചെയർമാനായി പ്രൊഫസർ പ്രകാശ് മൂർത്തി ചുമതലയേൽക്കുന്നതായിരിക്കും.
ALSO READ:നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയർമാൻ, വൈസ് ചെയർപേഴ്സണായി പ്രിയങ്ക നായർ
അക്കാദമികളുടെ തലപ്പത്തേക്ക് ഏറ്റവും യോഗ്യരായിട്ടുള്ള വരെയാണ്…
കൂടാതെ കെഎസ്എഫ്ഡിസി അതായത് കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായി പ്രമുഖ ചലച്ചിത്ര നടൻ പ്രേംകുമാർ നിയമിതനാകും. കൂടാതെ ചലച്ചിത്രനിർമ്മാതാവ് എം രഞ്ജിത്തിനെ കേരള സംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനായി നിയമിച്ചിട്ടുണ്ട്. അക്കാദമികളുടെ തലപ്പത്തേക്ക് ഏറ്റവും യോഗ്യരായിട്ടുള്ള വരെയാണ് സർക്കാർ നിയമിച്ചിട്ടുള്ളത് എന്ന് സാംസ്കാരിക മന്ത്രി പിസി വിഷ്ണുനാഥ് പ്രതികരിച്ചു.
അതേസമയം പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത പ്രമുഖ വ്യക്തിത്വങ്ങളെയാണ് അക്കാദമികളുടെ തലപ്പത്ത് എത്തിച്ചിരിക്കുന്നത്. മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെയാണ് വിവിധ സ്ഥാനങ്ങളിലേക്കും പരിഗണിച്ചിരിക്കുന്നത്. അക്കാദമികളുടെ പ്രവർത്തനങ്ങൾക്ക് ഇവരുടെ അനുഭവസമ്പത്തും കഴിവും മുതൽക്കൂട്ടാകും എന്നും മന്ത്രി പ്രതികരിച്ചു.
അതേസമയം കഴിഞ്ഞദിവസം പ്രമുഖ നടൻ രവീന്ദ്രനെ കേരള ചലച്ചിത്ര അക്കാദമി ചെയർമാനായി പ്രഖ്യാപിച്ചിരുന്നു. കൂടാതെ പ്രമുഖ നടി പ്രിയങ്ക നായർ അക്കാദമിയുടെ വൈസ് ചെയർപേഴ്സൺ സ്ഥാനം വഹിക്കും. ഇരുവരെയും നിയമിച്ചുകൊണ്ടുള്ള ഉത്തരവ് വൈകാതെ തന്നെ പുറത്തിറങ്ങും. വിവിധ രാജ്യാന്തര ചലച്ചിത്രമേളകളുടെ സംഘാടകനായും ക്യൂറേറ്ററായും പ്രവർത്തിച്ച വ്യക്തിത്വമാണ് രവീന്ദ്രൻ. അദ്ദേഹത്തിന് ഈ അനുഭവസമ്പത്താണ് അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് എത്തിച്ചതിൽ നിർണായകമായ പങ്കുവഹിച്ചത് എന്നാണ് സൂചന.
ENGLISH SUMMARY
The government has announced the new chairpersons and office-bearers for the state’s major cultural academies and institutions. Playback singer G. Venugopal has been appointed as the Chairman of the Kerala Sangeetha Nataka Akademi.