AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Actress Anju Prabhakar: മൂന്ന് കുട്ടികളുടെ പിതാവാണെന്ന് മറച്ചുവച്ചു; 17-ാം വയസ്സിൽ 48 കാരനെ വിവാഹം ചെയ്ത അഞ്ജുവിന് സംഭവിച്ചത്…

Actress Anju Prabhakar Life: തന്നേക്കാളും പ്രായമുള്ള മകന്‍ അദ്ദേഹത്തിനുണ്ടെന്നും അഞ്ജു മനസിലാക്കുകയായിരുന്നു. കൈകുഞ്ഞുമായി ഇറങ്ങിയ അഞ്ജുവിനെ പ്രഭാകര്‍ തിരിച്ചുവിളിച്ചെങ്കിലും അഞ്ജു വഴങ്ങിയിരുന്നില്ല.

Actress Anju Prabhakar: മൂന്ന് കുട്ടികളുടെ പിതാവാണെന്ന് മറച്ചുവച്ചു; 17-ാം വയസ്സിൽ 48 കാരനെ വിവാഹം ചെയ്ത അഞ്ജുവിന് സംഭവിച്ചത്…
Actress Anju Prabhakar
Sarika KP
Sarika KP | Published: 04 Dec 2025 | 06:24 PM

ബാലു മഹേന്ദ്ര സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ‘ഓളങ്ങള്‍’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയ നടിയാണ് അഞ്ജു. അന്ന് വെറും നാല് വയസായിരുന്നു താരത്തിന് പ്രായം. പിന്നീട് മമ്മൂട്ടിയുടെയും പൂർണിമയുടെയും മകളായി ‘ആ രാത്രി’ എന്ന ചിത്രത്തിലും അഭിനയിച്ചു. രണ്ട് സിനിമകളും വന്‍ഹിറ്റായിരുന്നു. ഇപ്പോഴിതാ സിനിമയിലേക്ക് എത്തിയിട്ട് അമ്പതാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഈ കാലയളവിലെ അഞ്ജുവിന്റെ ജീവിതം ആരേയും അത്ഭുതപ്പെടുത്തുന്നതാണ്.

13-ാം വയസിലായിരുന്നു ആദ്യമായി അഞ്ജു നായിക വേഷത്തിൽ എത്തുന്നത്. കെപി കുമാരന്‍ സംവിധാനം ചെയ്ത ‘രുഗ്മിണി’യിലൂടെയാണ് അത്. ചിത്രത്തിലെ അഭിനയത്തിന് ആ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും അഞ്ജുവിനെ തേടിയെത്തിയിരുന്നു. നായികയാവാനുള്ള പക്വതയൊന്നും അഞ്ജുവിനുണ്ടായിരുന്നില്ല അന്ന്. അവസരങ്ങൾ ലഭിക്കാൻ വേണ്ടി വളരാനായി അഞ്ജുവിന് ഹോര്‍മോണ്‍ ഇഞ്ചക്ഷന്‍ പിതാവ് നല്‍കിയിരുന്നതായുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അഞ്ജുവിന്റെ തടിയുടെ പിന്നില്‍ ഇതാണെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

ഇതിനു പിന്നാലെ പല പ്രമുഖ താരങ്ങളുടെയും ഭാര്യയായി അഭിനയിക്കാൻ നടിക്ക് അവസരം ലഭിച്ചു.എന്നാല്‍ പിന്നീട് എങ്ങുമെത്താതെ പോയ ഒരു അഞ്ജുവിനെയാണ് സിനിമ പ്രേക്ഷകർ കണ്ടത്. പേരിന് ചില ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും നിലനില്‍പ്പിനായി തമിഴ്-മലയാളം സീരിയല്‍ നടിയായി ഒതുങ്ങി പോവുകയായിരുന്നു അഞ്ജു.

Also Read:‘ആയിരത്തിന് മുകളിൽ സാരി, ഡ്രസ്സിന് അനുസരിച്ച് മൂക്കുത്തി മാറ്റും; വലിയ പൊട്ട് അണിയുന്നതിനുപിന്നിൽ’; കാർത്തിക കണ്ണൻ

കന്നഡ നടനായ ടൈഗര്‍ പ്രഭാകറിനെ കണ്ടുമുട്ടിയതോടെയായിരുന്നു അഞ്ജുവിന്റെ ജീവിതം മാറിമറിഞ്ഞത്. ടൈഗര്‍ പ്രഭാകർ എന്ന പേരിനേക്കാൾ പ്രേക്ഷകർക്ക് അറിയുന്നത് ‘ധ്രുവ’ത്തിലെ ഹൈദരാലി മരക്കാറനെയാണ്. ആദ്യ കാഴ്ചയില്‍ തന്നെ അദ്ദേഹം അഞ്ജുവിനോട് അടുപ്പം കാണിച്ചിരുന്നു. പിന്നാലെ ഈ സൗഹൃദം പ്രണയത്തിലേക്കും വിവാ​​ഹത്തിലേക്കും എത്തുകയായിരുന്നു. അന്ന് അദ്ദേഹത്തിന് 48 വയസായിരുന്നു. അഞ്ജുവിനാകട്ടെ 17 തികഞ്ഞതേയുണ്ടായിരുന്നുള്ളൂ. അധികം വൈകാതെ തന്നെ ഇരുവർക്കും ഒരു ആൺ കുഞ്ഞ് പിറന്നു.

താന്‍ മുൻ വിവാഹിതനാണെന്നും, മൂന്ന് കുട്ടികളുടെ പിതാവാണെന്നുമുള്ള കാര്യം മറച്ചുവച്ചായിരുന്നു അഞ്ജുവിനെ വിവാഹം ചെയ്തത്. ഇതോടെ അഞ്ജു ഈ ബന്ധത്തിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. അദ്ദേഹത്തിന്റെ നാലാം ഭാര്യയായിരുന്നു താന്‍ എന്നത് അഞ്ജുവിനെ സംബന്ധിച്ച് താങ്ങാന്‍ പറ്റാത്ത കാര്യമായിരുന്നു. തന്നേക്കാളും പ്രായമുള്ള മകന്‍ അദ്ദേഹത്തിനുണ്ടെന്നും അഞ്ജു മനസിലാക്കുകയായിരുന്നു. കൈകുഞ്ഞുമായി ഇറങ്ങിയ അഞ്ജുവിനെ പ്രഭാകര്‍ തിരിച്ചുവിളിച്ചെങ്കിലും അഞ്ജു വഴങ്ങിയിരുന്നില്ല.