5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Mammootty: മമ്മൂട്ടിക്ക് ഒരിക്കലും മാന്യമായ പരിഗണന സിപിഎം നൽകിയിട്ടില്ല, താരം പാർട്ടി ബന്ധം ഉപേക്ഷിക്കും; ചെറിയാൻ ഫിലിപ്പ്

Mammootty: 25 വർഷത്തിലേറെയായി സിപിഎം തങ്ങളുടെ ആവശ്യങ്ങൾക്കായി മമ്മൂട്ടിയെ ഉപേക്ഷിച്ചെങ്കിലും അദ്ദേഹത്തിന് പാർട്ടി ഒരിക്കലും മാന്യമായ പരിഗണന നൽകിയിട്ടില്ല.

Mammootty: മമ്മൂട്ടിക്ക് ഒരിക്കലും മാന്യമായ പരിഗണന സിപിഎം നൽകിയിട്ടില്ല, താരം പാർട്ടി ബന്ധം ഉപേക്ഷിക്കും; ചെറിയാൻ ഫിലിപ്പ്
Credits: Mammootty’s Instagram Account
Follow Us
athira-ajithkumar
Athira CA | Updated On: 30 Sep 2024 13:33 PM

തിരുവനന്തപുരം: നടൻ മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് എഴുത്തുകാരൻ ചെറിയാൻ ഫിലിപ്പ്. കൈരളി ടി വി ചെയർമാൻ സ്ഥാനം മമ്മൂട്ടി താമസിയാതെ ഒഴിയുമെന്നും സിപിഎം ബന്ധം ഉപേക്ഷിക്കുമെന്നുമാണ് മുൻ സിപിഎം സഹയാത്രികൻ കൂടിയായ ചെറിയാൻ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. കാൽ നൂറ്റാണ്ടിലേറെയായി സിപിഎം തങ്ങളുടെ ആവശ്യങ്ങൾക്കായി മമ്മൂട്ടിയെ ഉപയോഗിച്ചെങ്കിലും അദ്ദേഹത്തിന് ഒരിക്കലും മാന്യമായ പരിഗണന നൽകിയിട്ടില്ലെന്ന് ചെറിയാൻ ഫിലിപ്പ് ആരോപിച്ചു. ദേശീയ തലത്തിൽ പോലും മമ്മൂട്ടിക്ക് അം​ഗീകാരങ്ങൾ നഷ്ടമായത് സിപിഎം ബന്ധത്തിന്റെ പേരിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കലാ- സാഹിത്യ മേഖലയിൽ പ്രവർത്തിക്കുന്ന ഇടത് സഹയാത്രികരായ സിപിഎമ്മുമായി അകൽച്ചയിലാണെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

”കൈരളി ടി വി ചെയർമാൻ സ്ഥാനം മമ്മൂട്ടി താമസിയാതെ ഒഴിയുമെന്നും സിപിഎം ബന്ധം ഉപേക്ഷിക്കും. കാൽ നൂറ്റാണ്ടിലേറെയായി സിപിഎം തങ്ങളുടെ ആവശ്യങ്ങൾക്കായി മമ്മൂട്ടിയെ ഉപയോഗിച്ചെങ്കിലും അദ്ദേഹത്തിന് ഒരിക്കലും മാന്യമായ പരിഗണന നൽകിയിട്ടില്ല. ദേശീയ തലത്തിൽ അദ്ദേഹത്തിന് ലഭിക്കേണ്ട അർഹമായ അംഗീകാരം പലപ്പോഴും ലഭിക്കാതെ പോയത് സിപിഎം ബന്ധത്തിന്റെ പേരിലാണ്. സാഹിത്യ, സിനിമ, കലാ രംഗങ്ങളിൽ സിപിഎം സഹയാത്രികരായിരുന്ന പലരും പാർട്ടിയുമായി അകൽച്ചയിലാണ്. പാർട്ടി വേദികളിൽ പ്രത്യക്ഷപ്പെടാൻ മിക്കവർക്കും ഭയമാണ്.

എംഎൽഎമാരായിരുന്ന മഞ്ഞളാംകുഴി അലി, അൽഫോൻസ് കണ്ണന്താനം എന്നിവർ സിപിഎം ബന്ധം അവസാനിപ്പിച്ചത് പാർട്ടി നേതാക്കളുടെയും അണികളുടെയും പീഡനം സഹിക്കാൻ വയ്യാതെയാണ്. മുസ്ലീം ലീഗിൽ ചേർന്ന അലി പിന്നീട് സംസ്ഥാന മന്ത്രിയും ബിജെപിയിൽ ചേർന്ന അൽഫോൻസ് കണണന്താനം കേന്ദ്ര മന്ത്രിയുമായി.

കെടി ജലീൽ അൻവറിന്റെ പാത പിന്തുടരുമെന്ന് തീർച്ചയാണ്. അൻവർ ഉയർത്തിയ എല്ലാ പ്രശ്നങ്ങളോടും ജലീൽ ആഭിമുഖ്യം പുലർത്തിയിട്ടുണ്ട്.
പലഘട്ടങ്ങളായി കോൺഗ്രസിൽ നിന്നും സിപിഎമ്മിൽ ചേർന്നവരെല്ലാം മരണക്കെണിയിലാണ്. ചിലർക്ക് അപ്പ കഷണങ്ങൾ നൽകിയിട്ടുണ്ടെങ്കിലും അവരുടെയെല്ലാം രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെട്ടിരിക്കുകയാണ്.” – ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചു. ഇടത് സഹയാത്രികനായിരുന്ന ചെറിയാൻ ഫിലിപ്പ് 2021-ലാണ് കോൺ​ഗ്രസിൽ ചേർന്നത്.

1999-ലാണ് മമ്മൂട്ടിയെ കെെരളി ടിവിയുടെ ചെയർമാനായി നിയമിച്ചത്. 5 വർഷത്തെക്കായിരുന്നു നിയമനം. കാലാവധി പൂർത്തിയായതിന് ശേഷവും മമ്മൂട്ടിയെ ചെയർമാനായി തിരഞ്ഞെടുക്കുകയായിരുന്നു.

Latest News