Maniyan Pilla Raju: നിർത്താതെ പോയത് ഭാര്യ തനിച്ചായതിനാൽ, വാഹനമോടിച്ചത് ഞാൻ; മണിയൻപിള്ള രാജു

Maniyan Pilla Raju: വാഹനടിച്ചപ്പോൾ ഭയന്നുപോയി എന്നും സുഹൃത്തുക്കളെ വിളിച്ചു വിവരം പറഞ്ഞുവെന്നും വ്യക്തമാക്കിയ താരം വാഹനമിടിച്ചിട്ടും താൻ നിർത്താതെ പോയത് തെറ്റ് തന്നെയാണെന്ന് സമ്മതിക്കുകയും ചെയ്തു...

Maniyan Pilla Raju: നിർത്താതെ പോയത് ഭാര്യ തനിച്ചായതിനാൽ, വാഹനമോടിച്ചത് ഞാൻ; മണിയൻപിള്ള രാജു

Maniyan Pilla Raju (1)

Published: 

06 Feb 2026 | 10:38 AM

തിരുവനന്തപുരം: വഴുതക്കാട് വച്ചുണ്ടായ വാഹനാപകടത്തിൽ സ്റ്റേഷനിൽ ഹാജരായി നടൻ മണിയൻപിള്ള രാജു. ബൈക്ക് തന്റെ കാറിൽ വന്നിരിക്കുകയായിരുന്നു എന്നും ബൈക്ക് യാത്രക്കാർ അമിത വേഗത്തിൽ ആയിരുന്നു എന്നും മണിയൻപിള്ള രാജു മൊഴി നൽകി. വാഹനം നിർത്താതെ പോകുവാൻ കാരണം വീട്ടിൽ ഭാര്യ തനിച്ചായതിനാൽ ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനുള്ള സജ്ജീകരണങ്ങൾ നടത്തിയിരുന്നു. താൻ ചിക്കൻഗുനിയ ബാധിതനാണെന്ന് അദ്ദേഹം വിശദീകരിച്ചു.

വാഹനടിച്ചപ്പോൾ ഭയന്നുപോയി എന്നും സുഹൃത്തുക്കളെ വിളിച്ചു വിവരം പറഞ്ഞുവെന്നും വ്യക്തമാക്കിയ താരം വാഹനമിടിച്ചിട്ടും താൻ നിർത്താതെ പോയത് തെറ്റ് തന്നെയാണെന്ന് സമ്മതിക്കുകയും ചെയ്തു. മ്യൂസിയം സ്റ്റേഷനിൽ സുഹൃത്തുക്കൾക്കൊപ്പമാണ് മണിയൻപിള്ള രാജു എത്തിയത്. അപകടകരമായി വാഹനം ഓടിച്ചതിന് നടനെതിരെ കേസെടുത്തു.

അതേസമയം ഇന്നലെ രാത്രി 10 മണിയോടെയാണ് വഴുതക്കാട്ടെ ട്രിവാൻഡ്രം ലോഡ്‍ജിൽ നിന്നും പുറത്തേക്ക് ഇറങ്ങുക മണിയാപിള്ള രാജുവിന്റെ കാർ അപകടം ഉണ്ടാക്കിയത്. അപകടത്തിൽ ബൈക്ക് യാത്രികർക്ക് സാരമായ പരിക്കേറ്റിരുന്നു. ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ അപകടം ഉണ്ടായിട്ടും മണിയൻപിള്ള രാജു വണ്ടി നിർത്താതെ ഓടിച്ചു പോയെന്ന് സെക്യൂരിറ്റി ജീവനക്കാർ പോലീസിന് മൊഴി നൽകിയിരുന്നു. കൂടാതെ അപകടം നടന്ന സ്ഥലത്ത് നിന്നും മണിയൻപിള്ള രാജുവിന്റെ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് ലോ​ഗോയും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ താരത്തെ അന്വേഷിച്ച് പോലീസ് വീട്ടിലെത്തിയെങ്കിലും അദ്ദേഹത്തെ പിടികൂടാൻ ആയിരുന്നില്ല.

Follow Us
മലബാറിലെ പുളിയിഞ്ചി കഴിച്ചിട്ടുണ്ടോ? റെസിപ്പി നോക്കിക്കോളൂ
മുടി കാട് പോലെ വളരും! മുട്ടയുടെ വെള്ളയ്ക്കൊപ്പം ഇവ ചേർക്കൂ
ഫ്രിഡ്ജ് വേണ്ട, പച്ചമുളക് മാസങ്ങളോളം സൂക്ഷിക്കാൻ വഴികൾ ഇതാ
ഏറ്റവും പുതിയ ഐഫോൺ മോഡലിന് വൻ വിലക്കിഴിവ്.
Viral Video: എസിക്കുള്ളിൽ കണ്ട കാഴ്ച
Viral Video: പുഴക്ക് നടുവിൽ കുടുങ്ങിയ നായക്ക് രക്ഷകരായവർ
Viral Video: കിണറ്റിൽ വീണ മൂർഖനെ രക്ഷപെടുത്തി
കണ്ണ് തള്ളുന്ന മഴയും വെള്ളപ്പൊക്കവും, കേരളത്തിലല്ല, തൊട്ടടുത്ത്