Daya Sujith: “മെയിൽ ഈഗോ കാണിക്കുന്നവർ കാണിക്കട്ടെ”; ഇതുകേട്ട് ആരും അൺസബ്സ്ക്രൈബ് ചെയ്യരുതെന്ന് ദയ സുജിത്

Manju Pillai And Daya Sujith: മുംബൈയിലേക്ക് തിരിച്ച് പോകും മുമ്പ് അമ്മയെ മുടിപ്പിക്കാൻ അൽപ്പം ഷോപ്പിങ് നടത്താൻ പോവുകയാണെന്ന് പറഞ്ഞുകൊണ്ടാണ് വ്ലോ​ഗ് തുടങ്ങുന്നത്. ഇരുവരും തമ്മിലുള്ള യാത്രയിൽ മഞ്ജു പിള്ളയായിരുന്നു കാറോടിച്ചിരുന്നത്. അപ്പോൾ കൂടെയിരിക്കുന്ന ദയ, താൻ മുപ്പതിന് മുകളിൽ സ്പീഡിൽ വാഹനം ഓടിച്ചാൽ അമ്മ അപ്പോൾ തുടങ്ങും ബ​ഹളം വെക്കാൻ. ക്ഷെ അമ്മയ്ക്ക് കണ്ട കുഴിയിൽ വണ്ടി ചാടിക്കുന്നതിനോ സസ്പെന്റർ നശിപ്പിക്കുന്നതിനോ പ്രശ്നമില്ല.

Daya Sujith: മെയിൽ ഈഗോ കാണിക്കുന്നവർ കാണിക്കട്ടെ; ഇതുകേട്ട് ആരും അൺസബ്സ്ക്രൈബ് ചെയ്യരുതെന്ന് ദയ സുജിത്

Manju Pillai And Daya Sujith

Published: 

15 May 2026 | 12:45 PM

സിനിമകളിലൂടെ അമ്മവേഷവും മറ്റ് കഥാപാത്രങ്ങളെയും അതിമനോഹരമാക്കുന്ന വ്യക്തിയാണ് മഞ്ജു പിള്ള. അമ്മയും മകളും ഒരുപോലെ സമൂഹ മാധ്യമങ്ങളിൽ ആക്ടീവാണ്. ദയ വിദേശത്താണ് തൻ്റെ ഉപരിപഠനം പൂർത്തിയാക്കിയത്. കഴിഞ്ഞ കുറച്ച് നാളുകളായി ആക്ടിങ് ക്ലാസും മറ്റുമായി മുംബൈയിലാണ് ദയ താമസിക്കുന്നത്. അവധി ആഘോഷിക്കാൻ ഇടയ്ക്ക് നാട്ടിലെത്തുന്നതിൻ്റെയും നാട്ടിലെത്തിയ ശേഷമുള്ള വിശേഷങ്ങളും ദയ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ നാട്ടിലെത്തി തിരികെ മുംബൈയ്ക്ക് പോകും മുമ്പ് അമ്മയ്ക്കൊപ്പം ഷോപ്പിങിന് പോയതിൻ്റെ വിശേഷമാണ് വ്ലോ​ഗായി ദയ പങ്കുവച്ചിരിക്കുന്നത്.

മുംബൈയിലേക്ക് തിരിച്ച് പോകും മുമ്പ് അമ്മയെ മുടിപ്പിക്കാൻ അൽപ്പം ഷോപ്പിങ് നടത്താൻ പോവുകയാണെന്ന് പറഞ്ഞുകൊണ്ടാണ് വ്ലോ​ഗ് തുടങ്ങുന്നത്. ഇരുവരും തമ്മിലുള്ള യാത്രയിൽ മഞ്ജു പിള്ളയായിരുന്നു കാറോടിച്ചിരുന്നത്. അപ്പോൾ കൂടെയിരിക്കുന്ന ദയ, താൻ മുപ്പതിന് മുകളിൽ സ്പീഡിൽ വാഹനം ഓടിച്ചാൽ അമ്മ അപ്പോൾ തുടങ്ങും ബ​ഹളം വെക്കാൻ. ക്ഷെ അമ്മയ്ക്ക് കണ്ട കുഴിയിൽ വണ്ടി ചാടിക്കുന്നതിനോ സസ്പെന്റർ നശിപ്പിക്കുന്നതിനോ പ്രശ്നമില്ല. അമ്മയുടെ കാശല്ലേ അതുകൊണ്ട് എനിക്കൊന്നും പറയാൻ പറ്റില്ല എന്നാണ് ദയ പറയുന്നത്.

ALSO READ: അപ്പുവിന്റെ ഗേൾഫ്രണ്ടിന്റെ പേര് എസ്തർ എന്നാണ്, മോഹൻലാൽ പറഞ്ഞത് കേട്ട് പ്രണവിനോട് സംസാരിച്ച അനുഭവം പങ്കുവെച്ച് താരം

കുറച്ച് മേക്കപ്പ് ഐറ്റംസ് വാങ്ങാനാണ് താൻ പോകുന്നതെന്നും എന്റെ കയ്യിൽ കാശുണ്ടെങ്കിലും അമ്മയുടെ കയ്യിലെ കാശുകൊണ്ട് വാങ്ങുന്ന സുഖം അതിന് കിട്ടില്ലെന്നും ദയ വീഡിയോയിൽ പറയുന്നുണ്ട്. ഷോപ്പിങ്ങിന് പോയ ഇവർക്കൊപ്പെം ദയയുടെ കൂട്ടുകാരിയും ഉണ്ടായിരുന്നു. ഷോപ്പിങ്ങിന് ലുലു മാളിലേക്ക് കയറുമ്പോൾ ഇവരുടെ മുഖത്ത് മാസ്ക് ഉണ്ടായിരുന്നു. എന്നാൽ താൻ മാസ്ക് വച്ചിരിക്കുന്നത് ജാഡ കൊണ്ടല്ലെന്ന് മഞ്ജുപിള്ള പറഞ്ഞു.

“ലുലുവിൽ വന്നപ്പോൾ വെറുതെ ഭൂത് ബം​ഗ്ലാ കാണാൻ കയറി. ആരെങ്കിലും കണ്ട് ഫോട്ടോയെടുക്കാൻ വന്നാൽ ഫോട്ടോയെടുത്ത് ഫോട്ടോയെടുത്ത് സമയം പോകും. സിനിമ തുടങ്ങുകയും ചെയ്യും. അതുകൊണ്ടാണ് മാസ്ക്ക് വെച്ചത്. ഷോപ്പിങ് ചെയ്ത് അമ്മയുടെ നല്ലൊരു ശതമാനം കാശ് ഞാൻ പൊട്ടിച്ചു” എന്നാണ് ​​ദയ പറഞ്ഞത്.

അതിനിടെ മെയിൽ ​ഈ​ഗോയെ കുറിച്ച് എന്താണ് അഭിപ്രായം എന്ന് മഞ്ജുവിനോട് ​ദയ ചോദിക്കുന്നുണ്ട്. മെയിൽ ​ഈ​ഗോ… അവർക്ക് അതല്ലെ ചെയ്യാൻ പറ്റൂ. അവർ കാണിക്കട്ടെ. നമുക്ക് മൈന്റ് ചെയ്യാതിരുന്നാൽ പോരേ?. കാണിക്കുന്നവർ കാണിക്ക്. ഞങ്ങൾ ആരും മൈന്റ് ചെയ്യില്ല എന്നാണ് മഞ്ജു പിള്ള ദയയുടെ ചോദ്യത്തിന് നൽകി മറുപടി. എന്നാൽ അമ്മയുടെ ഈ വാക്ക് കേട്ട് എന്നെ ആരും അൺസബ്സ്ക്രൈബ് ചെയ്ത് പോകരുത്. അപേക്ഷയാണെന്നും ദയ കൂട്ടിച്ചേർത്തു.

ദയ സുജിത്തിൻ്റെ വാക്കുകൾ

ഞാൻ ഒരു കാര്യം പറയട്ടേ. ആണില്ലാതെ പെണ്ണില്ലാതെ ഈ ലോകം നന്നാവില്ല. രണ്ടും വേണം. ഈ​ഗോയാണ് എല്ലാ റിലേഷൻഷിപ്പുകളും എന്തിന് ഫ്രണ്ട്ഷിപ്പ് അടക്കം ഇല്ലാതാക്കുന്നത്. എനിക്കും കുറച്ച് ബെസ്റ്റീസ് ഉണ്ടായിരുന്നു. പക്ഷെ അവർക്കും ഈ​ഗോയായിരുന്നു. എനിക്കും ഈ​ഗോ ക്ലാഷ് ഉണ്ടായിട്ടുണ്ട്. പക്ഷെ ഞാൻ അതിൽ നിന്നും പലതും പഠിച്ചു. മെയിൽ ഈ​ഗോ എന്നൊരു ഈ​ഗോയില്ല. ഈ​ഗോ എന്നത് മാത്രമേയുള്ളു. അത് സ്ത്രീകൾക്കും പുരുഷന്മാർക്കുമുണ്ട്.

ആവശ്യമില്ലാത്ത ഈ​ഗോ വരുമ്പോൾ പരസ്പരം മൈന്റ് ചെയ്യാതെ അവനവന്റെ കാര്യം നോക്കുക. അല്ലാതെ ഈ​ഗോ അടിച്ചിരുന്നാൽ അവിടെ ഇരിക്കുകയേ ഉള്ളു. അവനവന്റെ ആരോ​ഗ്യം കളയാം എന്നല്ലാതെ ഈ​ഗോ കൊണ്ട് മറ്റൊരു ​ഗുണവും ആർക്കുമില്ല. ആണായാലും പെണ്ണായാലും അങ്ങനെ തന്നെ. ഈ​ഗോ അടിക്കുന്നവർ അവിടെ ഇരുന്ന് അടിക്കൂ. ഈ​ഗോയില്ലാത്ത നമുക്ക് എഞ്ചോയ് ചെയ്യാം എന്നാണ് താൻ ഉദ്ദേശിച്ചതെന്നും ഇടയ്ക്ക് മഞ്ജു പിള്ള മകളോട് പറഞ്ഞു.

English Summary:

Manju Pillai ​is a good actress in malayalam film industry. Her daughter Daya Sujith are active social media reels and videos. A new vlog shows mother and daughter shopping and talk about ego in relationships.

 

Loading...
Unable to load recommendations.
Follow Us
Related Stories
Nivin Pauly on Girish AD : സെറ്റ് ഭയങ്കര അടിപൊളിയെന്ന് പ്രതീക്ഷിച്ചു, പക്ഷേ ​ഗിരീഷിന്റെ പെരുമാറ്റം താൽപര്യമില്ലാത്ത പോലെ -അനുഭവം തുറന്ന് പറഞ്ഞ് നിവിൻ
Drishyam Movie 4th Part : ദൃശ്യം 4 വരും മോഹൻലാലിനെയും ജീത്തു ജോസഫിനെയും സാക്ഷിയാക്കി ആന്റണി പെരുമ്പാവൂരിന്റെ പ്രഖ്യാപനം
Actor Devan To Join TVK : നടൻ ദേവൻ ടിവികെയിലേക്ക്, സംസ്ഥാന അധ്യക്ഷനായേക്കും; വിജയിയുമായി കൂടിക്കാഴ്ച നടത്തും
Arattannan: ആറാട്ടണ്ണന് പെണ്ണ് കിട്ടി! ഞാൻ കമ്മിറ്റഡ് ആയി, ആരും എനിക്കിനി മെസ്സേജ് അയക്കണ്ടന്ന് സന്തോഷ്
“ഞാൻ ഒരു സിനിമയിൽ അഭിനയിച്ചോട്ടെ എന്ന് ചോദിച്ചപ്പോൾ ലാലേട്ടൻ്റെ അമ്മ പറഞ്ഞ മറുപടി”: ഓർത്തെടുത്ത് സുചിത്ര മോഹൻലാൽ
Tanvi Sudheer: അമ്മൂമ്മയുടെ വീട്ടിൽ എന്നും പ്രശ്നങ്ങൾ ആണ്, ഞങ്ങൾ ഇവിടെ നിന്ന് പോകുന്നു; തൻവി സുധീർ
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം