AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Soubin Shahir: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തികത്തട്ടിപ്പ്; സൗബിൻ ഷാഹിറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

Soubin Shahir Arrested In Manjummel Boys Cheating Case: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ സൗബിൻ ഷാഹിർ അറസ്റ്റിൽ. സൗബിനൊപ്പം സഹനിർമ്മാതാക്കളായ ബാബു ഷാഹിർ, ഷോൺ ആൻ്റണി എന്നിവരും അറസ്റ്റിലായി.

Soubin Shahir: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തികത്തട്ടിപ്പ്; സൗബിൻ ഷാഹിറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി
സൗബിൻ ഷാഹിർImage Credit source: Soubin Shahir Facebook
abdul-basith
Abdul Basith | Published: 08 Jul 2025 16:43 PM

മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും നിർമ്മാതാവുമായ സൗബിൻ ഷാഹിറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. സൗബിനൊപ്പം സഹനിർമ്മാതാക്കളായ ബാബു ഷാഹിർ, ഷോൺ ആൻ്റണി എന്നിവരെയും മരട് പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ മൂന്ന് പേരെയും ദീർഘമായി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. ഇവരെ ജാമ്യത്തിൽ വിട്ടയക്കും. നേരത്തെ, മൂന്ന് പേർക്കും ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

സിനിമയുടെ ലാഭവിഹിതം നൽകാൻ താൻ തയ്യാറാണെന്നാണ് ചോദ്യം ചെയ്യലിന് ശേഷം സൗബിൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇതിനായി താൻ പണം നീക്കിവച്ചിട്ടുണ്ട്. പണം മുഴുവൻ പരാതിക്കാരന് നൽകിയിരുന്നു. എന്നാൽ, ലാഭവിഹിതം നൽകിയില്ല. ഈ പണം നൽകാനിരിക്കുന്നതിൻ്റെ ഇടയിലാണ് തനിക്കെതിരെ പരാതിക്കാരൻ കേസ് നൽകിയതെന്നും സൗബിൻ പ്രതികരിച്ചിരുന്നു.

മഞ്ഞുമ്മൽ ബോയ്സ് സിനിമയിൽ 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് സൗബിൻ അടക്കമുള്ള നിർമ്മാതാക്കൾ പല ഘട്ടങ്ങളിലായി ഏഴ് കോടി രൂപ തട്ടിയെടുത്തു എന്നതാണ് ഇവർക്കെതിരായ പരാതി. അരൂര്‍ സ്വദേശി സിറാജ് വലിയതുറയാണ് പരാതിനൽകിയത്. കേസ് റദ്ദാക്കണമെന്ന് നിർമ്മാതാക്കൾ ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതി വഴങ്ങിയില്ല. വാഗ്ദാനം നൽകിയ പണം പരാതിക്കാരൻ കൃത്യസമയത്ത് നൽകിയില്ലെന്നും അതുവഴി ഷൂട്ടിങ് ഷെഡ്യൂളുകൾ മുടങ്ങി നഷ്ടമുണ്ടായെന്നും പ്രതിചേർക്കപ്പെട്ട നിർമ്മാതാക്കൾ ആരോപിച്ചിരുന്നു. ഇക്കാരണം കൊണ്ടാണ് പണം നൽകാതിരുന്നതെന്നും ഇവർ പോലീസിനോട് പറഞ്ഞു.

Also Read: Soubin Shahir: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ നടൻ സൗബിന് നോട്ടീസ്

ചിദംബരത്തിൻ്റെ സംവിധാനത്തിൽ ഒരുങ്ങിയ മഞ്ഞുമ്മൽ ബോയ്സ് ബോക്സോഫീസിൽ റെക്കോർഡ് വിജയമാണ് നേടിയത്. ആഗോളതലത്തിൽ 235 കോടിയിലധികം രൂപ നേടി മഞ്ഞുമ്മൽ ബോയ്സ് ഇൻഡസ്ട്രി ഹിറ്റ് ആയി. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു, ചന്തു സലിം കുമാർ തുടങ്ങിയവരാണ് സിനിമയിൽ അഭിനയിച്ചത്.