Maranamass : ‘സക്കൻഡ് ഹാഫിൽ അങ്ങനെ വേണ്ടായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു’; മരണമാസിനെതിരെയുള്ള വിമർശനങ്ങളോട് സിജു സണ്ണി
Siju Sunny About Maranamass Movie : സിജു സണ്ണിയാണ് മരണമാസ് സിനിമയുടെ കഥ എഴുതിയിരിക്കുന്നത്. ചിത്രത്തിൽ സിജു ശ്രദ്ധേയമായ വേഷവും കൈകാര്യം ചെയ്തിട്ടുണ്ട്.

ഡാർക്ക് ഹ്യൂമർ ചിത്രമെന്ന പേരിൽ തിയറ്ററുകളിൽ എത്തിയ ചിത്രമാണ് ബേസിൽ ജോസഫിൻ്റെ മരണമാസ്. നടൻ ടൊവിനോ തോമസ് നിർമാതാവും കൂടിയായപ്പോൾ സിനിമയ്ക്ക് ഏറെ ശ്രദ്ധ ലഭിച്ചിരുന്നു. തുടർന്ന് നിരൂപക പ്രശംസ നേടിയെടുത്ത ചിത്രം തിയറ്ററിൽ മോശമല്ലാത്ത ഒരു പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. അതേസമയം ചിത്രം ഒടിടിയിലെത്തിയപ്പോൾ വലിയ വിമർശനങ്ങളാണ് നേരിട്ടത്.
ഡാർക്ക് ഹ്യൂമർ, സ്പൂഫ് എന്ന പേരിലെത്തിയ ചിത്രം രണ്ടാപകുതിയിൽ എത്തിയപ്പോൾ സീരിയസ് കഥ പറച്ചലിലേക്കെത്തിയെന്നും. രചയിതാവായ സിജു സ്വന്തം കഥാപാത്രം എടുത്ത് നിൽക്കുന്നതിന് വേണ്ടി അച്ഛൻ-മകൻ സീനുകൾ കുത്തികയറ്റിയതാണെന്നാണ് സോഷ്യൽ മീഡിയ ഉയർന്ന വിവാദം. എന്നാൽ ഈ വിമർശനങ്ങൾക്കെല്ലാം മറുപടിയുയമായി രംഗത്തെത്തിയിരിക്കുകയാണ് സിജു സണ്ണി. വ്യസനസമേതം ബന്ധുമിത്രാദികൾ എന്ന സിനിമയുടെ പ്രചരണത്തിൻ്റെ ഭാഗമായ റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് സിജു സണ്ണി വിമർശനങ്ങൾക്ക് മറുപടി നൽകിയിരിക്കുന്നത്.
“സിനിമ എഴുതിയപ്പോൾ തന്നെ ഞാൻ ചെയ്ത കഥാപാത്രത്തെ അങ്ങനെ തന്നെയാണ് എഴുതിയത്. പക്ഷെ സിനിമ മ്യൂസിക് എല്ലാം നൽകി ഔട്ട് വന്നപ്പോൾ ഫസ്റ്റ് ഹാഫിൽ നിന്നും അൽപം ട്രാക്ക് മാറി. അത് സിനിമ ആൾക്കാരിലേക്ക് ഇമേഷണലായി മാറി. സിനിമ അങ്ങനെയായി മാറിയപ്പോൾ പലർക്കും സക്കൻഡ് ഹാഫ് ഇഷ്ടപ്പെട്ടു. അവർക്കാണെങ്കിൽ ഫസ്റ്റ് ഹാഫ് ഒട്ടും മനസ്സിലായില്ല. ഈ സിനിമ ഒട്ടു കൊളില്ല എന്ന പറഞ്ഞ ഓഡിയൻസുണ്ട്. ഡാർക്ക് ഹ്യൂമർ സർക്കാസ് എന്ന കരുതി സിനിമ ഇഷ്ടപ്പെട്ടവരുമുണ്ട്. സിനിമ കണ്ടിരിക്കാമെന്ന് പറഞ്ഞവരും ഉണ്ട്.
സിനിമ എഴുതിയപ്പോൾ ഞങ്ങൾക്കെല്ലാവർക്കും ഒരു ധാരണയുണ്ടായിരുന്നു ഈ ചിത്രം എല്ലാവർക്കും ദഹിക്കില്ലയെന്ന്. ഇക്കാര്യത്തിൽ നിർമ്മാതാവായ ടൊവിനോ തോമസിനും നായകൻ ബേസിൽ ജോസഫിനും നല്ല ധാരണയുണ്ടായിരുന്നു. അതേസമയം അഭിപ്രായങ്ങൾ എപ്പോഴും സ്വീകരിക്കുന്നതാണ്. സക്കൻഡ് ഹാഫിൽ ഇത്രയും ഇമോഷൻ വേണ്ട എന്ന് ഇപ്പോൾ തോന്നുന്നു. കുറച്ചും കൂടി കോമിക്ക് ആക്കാമായിരുന്നു. ചെയ്ത് അങ്ങനെ ഔട്ട് വന്നു, ഇപ്പോൾ ആ പടം കഴിഞ്ഞു. ഇനി ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ എല്ലാം ശ്രദ്ധിക്കും” സിജു സണ്ണി റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.