AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Marco OTT: ‘മാര്‍ക്കോ’ ഉടൻ ഒടിടി റിലീസിനില്ല; തെറ്റായ പ്രചരണമാണ് നടക്കുന്നതെന്ന് നിര്‍മ്മാതാവ്

Marco OTT Release: ഒടിടി റിലീസ് സംബന്ധിച്ച വാര്‍ത്തകള്‍ തള്ളി നിര്‍മ്മാതാവ് ഷരീഫ് മുഹമ്മദ്. തെറ്റായ വാർത്തകൾ പ്രചരിക്കുന്നുവെന്നും ഒടിടി റിലീസ് സംബന്ധിച്ച ഒരു തീരുമാനം വരികയാണെങ്കില്‍ അത് നിങ്ങളെ ഔദ്യോഗികമായി അറിയിക്കുന്നതായിരിക്കുമെന്നും നിർമ്മാതാവ് പറഞ്ഞു.

Marco OTT: ‘മാര്‍ക്കോ’ ഉടൻ ഒടിടി റിലീസിനില്ല;  തെറ്റായ പ്രചരണമാണ് നടക്കുന്നതെന്ന് നിര്‍മ്മാതാവ്
'മാർക്കോ' പോസ്റ്റർ Image Credit source: Facebook
Sarika KP
Sarika KP | Published: 06 Jan 2025 | 10:46 PM

ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം മാർക്കോ തീയേറ്ററുകളില്‍ വന്‍ ഹിറ്റായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ദിവസം കഴിയും തോറും ​ ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ കത്തികയറുകയാണ്. ഡിസംബർ 20-ന് തീയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം 16 ദിവസം പിന്നീടുമ്പോൾ ആഗോള ബോക്‌സ് ഓഫീസില്‍ 100 കോടിക്ക് മുകളിൽ നേടിയിരിക്കുകയാണ്. നിര്‍മാതാക്കളായ ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്‌സും നായകന്‍ ഉണ്ണി മുകുന്ദനും ഇത് സംബന്ധിച്ച് പോസ്റ്റ് കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു.

ഇതിനു പിന്നാലെ ചിത്രം ഒടിടി റീലിസിന് ഒരുങ്ങുന്നുവെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. ചിത്രത്തിന്‍റെ ഒടിടി റിലീസ് നെറ്റ്ഫ്ലിക്സിലൂടെ ആയിരിക്കുമെന്നും തിയറ്റര്‍ റിലീസില്‍ നിന്നും 45 ദിവസങ്ങള്‍ക്ക് അപ്പുറമായിരിക്കും എത്തുകയെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ ഒടിടി റിലീസ് സംബന്ധിച്ച വാര്‍ത്തകള്‍ തള്ളി നിര്‍മ്മാതാവ് ഷരീഫ് മുഹമ്മദ്. തെറ്റായ വാർത്തകൾ പ്രചരിക്കുന്നുവെന്നും ഒടിടി റിലീസ് സംബന്ധിച്ച ഒരു തീരുമാനം വരികയാണെങ്കില്‍ അത് നിങ്ങളെ ഔദ്യോഗികമായി അറിയിക്കുന്നതായിരിക്കുമെന്നും നിർമ്മാതാവ് പറഞ്ഞു. ഇത് സംബന്ധിച്ച നിര്‍മ്മാതാവിന്‍റെ പ്രസ്താവന ചിത്രത്തിലെ നായക താരം ഉണ്ണി മുകുന്ദന്‍ അടക്കം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.


Also Read: ജോജുവിൻ്റെ ‘പണി’ ഇനി ഒടിടിയിൽ; പ്രതികാരത്തിൻ്റെയും പകയുടെയും ഫാമിലി എന്റർടെയ്‌നർ, എവിടെ എപ്പോൾ കാണാം?

മാര്‍ക്കോയുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു പ്ലാറ്റ്‍ഫോമുമായും ഒരു കരാറിലും തങ്ങള്‍ ഒപ്പുവച്ചിട്ടില്ലെന്ന് നിര്‍മ്മാതാവ് അറിയിക്കുന്നു. ഇത്തരത്തിലുള്ള അവകാശവാദങ്ങളും വാർത്തകളും പൂർണ്ണമായും വ്യാജമാണെന്നും നിർമ്മാതാവ് കുറിപ്പിൽ പറയുന്നു . “ഒരു സിനിമാറ്റിക് അനുഭവം എന്ന നിലയില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മാര്‍ക്കോ തിയറ്ററുകളില്‍ത്തന്നെ പ്രേക്ഷകര്‍ ആസ്വദിക്കുന്നതില്‍ ഞങ്ങള്‍ ആവേശഭരിതരാണ്. ചിത്രം ഇപ്പോഴും ബിഗ് സ്ക്രീനില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്‍റെ തീവ്രത ദൃശ്യ, ശ്രാവ്യ മികവോടെ അനുഭവിക്കാന്‍ നിങ്ങള്‍ തിയറ്ററുകളില്‍ത്തന്നെ എത്തണമെന്ന് ഞങ്ങള്‍ പറയുന്നു. ഒടിടി റിലീസ് സംബന്ധിച്ച ഒരു തീരുമാനം വരികയാണെങ്കില്‍ അത് നിങ്ങളെ ഔദ്യോഗികമായി അറിയിക്കുന്നതായിരിക്കും”, നിര്‍മ്മാതാവ് ഷരീഫ് മുഹമ്മദ് പ്രസ്താവനയില്‍ അറിയിച്ചു.

അതേസമയം മലയാളത്തിലെ ഏറ്റവും വയലന്‍റ് ചിത്രം എന്ന വിശേഷണത്തോടെയാണ് ക്രിസ്മസ് റിലീസ് ആയി ചിത്രം തീയറ്ററുകളിൽ എത്തിയത്. മലയാളത്തിലും ഹിന്ദിയും എത്തിയ ചിത്രത്തിന്‍റെ തെലുങ്ക്, തമിഴ് പതിപ്പുകളും പിന്നീട് തിയറ്ററുകളിലെത്തി. ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് തിയറ്ററുകളില്‍ സ്വീകാര്യത നേടിയ ചിത്രം കൂടിയാണ് മാര്‍ക്കോ. ബോളീവുഡ് ചിത്രങ്ങളെ പോലും പിന്നിലാക്കിയാണ് മാര്‍ക്കോയുടെ കുതിപ്പ്. 34 ഷോകളില്‍ ആരംഭിച്ച സിനിമ രണ്ടാഴ്ച കൊണ്ട് 1327 സ്‌ക്രീനുകളിലായി 3000 ല്‍ അധികം ഷോകളിലേക്ക് വര്‍ധിപ്പിച്ചിരിക്കുകയാണ്.