Maareesan OTT: തീയേറ്ററിൽ മുട്ടുമടക്കി; ഒടിടിയിൽ ക്ലിക്കാകുമോ? ആ ഫഹദ് ഫാസിൽ ചിത്രം എവിടെ കാണാം?
Mareesan OTT Release: കോമഡി, ത്രിൽ, വൈകാരിക മുഹൂർത്തങ്ങൾ എന്നിവയെല്ലാം കോർത്തിണക്കി ഒരുക്കിയ ചിത്രം ജൂലൈ 25നാണ് തീയേറ്ററുകളിൽ എത്തിയത്.

'മാരീസൻ' പോസ്റ്റർ.
ഫഹദ് ഫാസില്‍, വടിവേലു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് ‘മാരീസൻ’. കോമഡി, ത്രിൽ, വൈകാരിക മുഹൂർത്തങ്ങൾ എന്നിവയെല്ലാം കോർത്തിണക്കി ഒരുക്കിയ ചിത്രം ജൂലൈ 25നാണ് തീയേറ്ററുകളിൽ എത്തിയത്. ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെങ്കിലും ബോക്സ്ഓഫിസ് കളക്ഷനിൽ മുട്ടുമടക്കി. ഇതോടെ, ‘മാരീസൻ’ ഒടിടി റിലീസിന് ഒരുങ്ങുകയാണെന്നാണ് വിവരം.
‘മാരീസൻ’ ഒടിടി
നെറ്റ്ഫ്ലിക്സാണ് ‘മാരീസൻ’ സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് വിവരം. എന്നാൽ, സ്ട്രീമിങ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സെപ്റ്റംബറിന്റെ തുടക്കത്തോടെ ചിത്രം ഒടിടിയിൽ എത്തുമെന്നാണ് വിവരം.
‘മാരീസൻ’ സിനിമയെ കുറിച്ച്
വി കൃഷ്‍ണമൂർത്തി തിരക്കഥ രചിച്ച ‘മാരീസൻ’ സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരിയാണ് നിർമിച്ചത്. ഫഹദ് ഫാസിൽ, വടിവേലു എന്നിവരുടെ ഗംഭീര പ്രകടനങ്ങൾ ചിത്രത്തിൽ കാണാനാകും. ചിത്രത്തിന്റെ ഇന്റർവെൽ ട്വിസ്റ്റ് പ്രേക്ഷകരെ ഞെട്ടിക്കുമെന്നാണ് സിനിമാ കണ്ട നിരൂപകരുടെ അഭിപ്രായം. കമൽഹാസൻ ഉൾപ്പെടെയുള്ള താരങ്ങൾ ചിത്രം കണ്ട് പ്രശംസിച്ചിരുന്നു.
കോവൈ സരള, വിവേക് പ്രസന്ന, സിതാര, പി.എൽ. തേനപ്പൻ, ലിവിംഗ്സ്റ്റൺ, രേണുക, ശരവണ സുബ്ബയ്യ, കൃഷ്‍ണ, ഹരിത, ടെലിഫോൺ രാജ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. കലൈസെൽവൻ ശിവാജിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവദിച്ചത്. ശ്രീജിത് സാരംഗാണ് എഡിറ്റിംഗ് കൈകാര്യം ചെയ്തത്. മധൻ കർക്കി, ശബരീവാസൻ ഷൺമുഖം എന്നിവരുടെ വരികൾക്ക് സംഗീതം പകർന്നത് യുവൻ ശങ്കർ രാജയാണ്.
ALSO READ: പേരുകൊണ്ട് വിവാദമായ ചിത്രം, സുരേഷ് ഗോപിയുടെ ജെഎസ്‌കെ ഉടൻ ഒടിടിയിൽ; എവിടെ, എപ്പോൾ കാണാം?
ആർട്ട് ഡയറക്ഷൻ- മഹേന്ദ്രൻ, വസ്ത്രാലങ്കാരം- ദിനേശ് മനോഹരൻ, മേക്കപ്പ്- അബ്ദുൾ, പ്രൊഡക്ഷൻ ഡിസൈനർ- ബംഗ്ലാൻ, പ്രൊഡക്ഷൻ കൺട്രോളർ- എ ജയ് സമ്പത്ത്, സൌണ്ട് മിക്സിംഗ്- എം. ആർ. രാജാകൃഷ്‍ണൻ, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമ, സ്റ്റണ്ട്സ്- ഫീനിക്സ് പ്രഭു, വിഎഫ്എക്സ്- ലവൻ, കുശൻ (ഡിജിറ്റൽ ടർബോ മീഡിയ), ഡിഐ- നാക്ക് സ്റ്റുഡിയോസ്, പോസ്റ്ററുകൾ- യെല്ലോ ടൂത്സ്, സ്റ്റിൽസ്- ഷെയ്ഖ് ഫരീദ് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.