AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

JSK OTT: പേരുകൊണ്ട് വിവാദമായ ചിത്രം, സുരേഷ് ഗോപിയുടെ ജെഎസ്‌കെ ഉടന്‍ ഒടിടിയില്‍; എവിടെ, എപ്പോള്‍ കാണാം?

Janaki V v/s State of Kerala OTT: കോര്‍ട്ട് റൂം ഡ്രാമയായ ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയിരുന്നു. അഭിഭാഷകൻ ഡേവിഡ് ആബേൽ ഡോണോവന്റെ സഹായത്തോടെ നീതിക്കുവേണ്ടി പോരാടുന്ന ജാനകി വിദ്യാധരന്‍ എന്ന അതിജീവിതയുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം

JSK OTT: പേരുകൊണ്ട് വിവാദമായ ചിത്രം, സുരേഷ് ഗോപിയുടെ ജെഎസ്‌കെ ഉടന്‍ ഒടിടിയില്‍; എവിടെ, എപ്പോള്‍ കാണാം?
ജെഎസ്‌കെ
Jayadevan AM
Jayadevan AM | Published: 05 Aug 2025 | 03:49 PM

സുരേഷ് ഗോപിയെ നായകനാക്കി പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്ത ‘ജെഎസ്കെ- ജാനകി വി വേഴ്‌സസ്‌ സ്റ്റേറ്റ് ഓഫ് കേരള’ ഉടന്‍ ഒടിടിയിലേക്ക്. പ്രേക്ഷകര്‍ക്ക് സ്വാതന്ത്ര്യദിന സമ്മാനമായി ‘സീ5’ലാണ് ചിത്രമെത്തുന്നത്. ഓഗസ്ത് 15 മുതല്‍ സീ 5 പ്ലാറ്റ്‌ഫോമില്‍ സ്ട്രീമിങ് തുടങ്ങും. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ സ്ട്രീമിങ്ങുണ്ടാകും. കോസ്‌മോസ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ ജെ. ഫണീന്ദ്ര കുമാറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

കോര്‍ട്ട് റൂം ഡ്രാമയായ ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയിരുന്നു. അഭിഭാഷകൻ ഡേവിഡ് ആബേൽ ഡോണോവന്റെ സഹായത്തോടെ നീതിക്കുവേണ്ടി പോരാടുന്ന ജാനകി വിദ്യാധരന്‍ എന്ന അതിജീവിതയുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഡേവിഡ് ആബേലായി സുരേഷ് ഗോപിയും, ജാനകിയായി അനുപമ പരമേശ്വരനും വേഷമിടുന്നു.

സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. ജാനകിക്ക് എന്താണ് സംഭവിച്ചതെന്നും, നീതി എന്നാല്‍ എന്താണെന്നുള്ള ചോദ്യവും പ്രേക്ഷകരില്‍ ആകാംക്ഷ ഉയര്‍ത്തുന്നു. ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയുടേതായി പുറത്തിറങ്ങിയ ചിത്രമാണിത്. മികച്ച ഡയലോഗ് ഡെലിവറികളോടെയുള്ള താരത്തിന്റെ പകര്‍ന്നാട്ടവും ചിത്രത്തില്‍ കാണാം. മാധവ് സുരേഷ്, അസ്‌കർ അലി, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ, ജോയ് മാത്യു, ജയൻ ചേർത്തല തുടങ്ങി വന്‍ താരനിര ചിത്രത്തിലുണ്ട്.

JSK

റിലീസ് ചെയ്ത ആദ്യ ദിനം മുതല്‍ മികച്ച പ്രേക്ഷക പ്രതികരണം സിനിമയ്ക്ക് ലഭിച്ചിരുന്നു. നേരത്തെ ചിത്രത്തിന്റെ പേരിനെ ചൊല്ലിയുള്ള സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട് വിവാദത്തിന് കാരണമായിരുന്നു. ജാനകി എന്ന പേരിനൊപ്പം വി. ജാനകി എന്നോ ജാനകി വി എന്നോ പേര് മാറ്റണമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യം.

Also Read: Dominic and the Ladies Purse OTT: ഡൊമിനിക് ഒടുവിൽ ഒടിടിയിൽ? പുതിയ സ്ട്രീമിംഗ് തീയ്യതി?

സംഭവം കോടതിയിലുമെത്തി. ഒടുവില്‍ ജാനകി വി എന്ന പേരില്‍ ചിത്രമറിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ സമ്മതിക്കുകയായിരുന്നു. കോടതി രംഗങ്ങളില്‍ ജാനകി എന്ന പേര് പറയുമ്പോള്‍ മ്യൂട്ട് ചെയ്യണമെന്നും സെന്‍സര്‍സ ബോര്‍ഡ് നിര്‍ദ്ദേശിച്ചിരുന്നു.