Mathew Thomas: നസ്ലനുമൊത്തുള്ള സിനിമകൾ തിരഞ്ഞെടുക്കുന്നതിനുള്ള കാരണം അത് മാത്രമല്ല; തുറന്നുപറഞ്ഞ് മാത്യു തോമസ്
Mathew Thomas About Naslen: നസ്ലനുമായുള്ള സിനിമകൾ തിരഞ്ഞെടുക്കുന്നതിനുള്ള കാരണം സൗഹൃദം മാത്രമല്ലെന്ന് മാത്യു തോമസിൻ്റെ വെളിപ്പെടുത്തൽ. തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമ മുതലാണ് ഇവർ ഒരുമിച്ച് അഭിനയിക്കുന്നത്.
നസ്ലനുമൊത്തുള്ള സിനിമകൾ തിരഞ്ഞെടുക്കുന്നതിനുള്ള കാരണം ഒരുമിച്ചഭിനയിക്കുന്നു എന്നത് മാത്രമല്ലെന്ന് മാത്യു തോമസ്. പരസ്പരം അറിയുന്നതുകൊണ്ടും സൗഹൃദം ഉള്ളതുകൊണ്ടും അഭിനയത്തിൽ സഹായിക്കാറുണ്ട്. പക്ഷേ, രണ്ട് ക്യാരക്ടറായിത്തന്നെ നിന്നാണ് സിനിമകൾ ചെയ്യുന്നതെന്നും മാത്യു തോമസ് പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മാത്യുവിൻ്റെ വെളിപ്പെടുത്തൽ.
“രണ്ട് പേരും ക്യാരക്ടറിൽ തന്നെ നിന്നാണ് എല്ലാം ചെയ്യുന്നത്. പക്ഷേ, നമുക്കത്രയും അറിയാവുന്നതുകൊണ്ട്, ഞങ്ങൾ തമ്മിലൊരു ഫ്രണ്ട്ഷിപ്പ് കെമിസ്ട്രിയും ബോണ്ടും ഉള്ളതുകൊണ്ട്, എന്ത് ക്യാരക്ടർ ചെയ്താലും അത് നമ്മളെ സഹായിക്കാറുണ്ട്. ഈസിനസും ഫ്രീഡവുമൊക്കെ ഉണ്ട്. രണ്ട് ക്യാരക്ടേഴ്സ് കിട്ടുമ്പോ നമ്മളായി പോയിനിന്ന് ചെയ്യുകയല്ല.”- മാത്യു തോമസ് പറഞ്ഞു.
Also Read: Tovino Thomas: ‘അവരെ ഞാൻ കുട്ടിക്കാലം മുതൽ ആരാധിച്ചിരുന്നു, എന്നാൽ ഒരുമിച്ച് അഭിനയിക്കാൻ പോയപ്പോൾ…’
2019ൽ മധു സി നാരായണൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലൂടെ സിനിമാ കരിയർ ആരംഭിച്ച മാത്യു തോമസ് അതേവർഷം തന്നെ പുറത്തിറങ്ങിയ തൻ്റെ രണ്ടാം സിനിമയിലാണ് നസ്ലനുമായി ആദ്യം ഒരുമിച്ചഭിനയിക്കുന്നത്. ഗിരീഷ് എഡി സംവിധാനം ചെയ്ത തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയ്ക്ക് ശേഷം ജോ ആൻഡ് ജോ, നെയ്മർ എന്നീ സിനിമകളിലും ഇവർ ഒരുമിച്ച് അഭിനയിച്ചു. 18+, പ്രേമലു എന്നീ നസ്ലൻ ചിത്രങ്ങളിൽ മാത്യു കാമിയോ റോളിലും എത്തി.