AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Meenakshi Anoop: ‘കൈയിൽ പൈസയുണ്ടോ, പൊക്കം ഉണ്ടോ എന്നൊന്നും നോക്കില്ല, പാർട്ണറിൽ നിന്ന് ആ​ഗ്രഹിക്കുന്നത് ഇതൊക്കെ…..’; മീനാക്ഷി അനൂപ്

Meenakshi Anoop: തന്റെ ഭാവി പാർട്ണറെ കുറിച്ചുള്ള സങ്കൽപ്പങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് താരം. പൈസയുണ്ടോ, പൊക്കം ഉണ്ടോ, വണ്ണം ഉണ്ടോ, മസിൽ ഉണ്ടോ, ഇതൊന്നും എന്നെ ബാധിക്കുന്ന വിഷയമല്ലെന്ന് മീനാക്ഷി പറയുന്നു.

Meenakshi Anoop: ‘കൈയിൽ പൈസയുണ്ടോ, പൊക്കം ഉണ്ടോ എന്നൊന്നും നോക്കില്ല, പാർട്ണറിൽ നിന്ന് ആ​ഗ്രഹിക്കുന്നത് ഇതൊക്കെ…..’; മീനാക്ഷി അനൂപ്
Meenakshi AnoopImage Credit source: Instagram
nithya
Nithya Vinu | Published: 31 Jul 2025 11:04 AM

സിനിമാതാരമായും ടെലിവിഷൻ അവതാരികയായും മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് മീനാക്ഷി അനൂപ്. ഇപ്പോഴിതാ തന്റെ ഭാവി പാർട്ണറെ കുറിച്ചുള്ള സങ്കൽപ്പങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് താരം. പിങ്ക് മലയാളം എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു മീനാക്ഷി.

‘എന്റെ പാർട്ണറെ ഏറ്റവും അടുത്ത കൂട്ടുകാരനായി കാണാനാണ് എനിക്ക് ഇഷ്ടം. അതുപോലെ എന്റെ ഓപ്പോസിറ്റ് ഉള്ളയാൾക്ക് ഞാനും അടുത്ത കൂട്ടുകാരി ആയിരിക്കണം. താങ്കൾ എന്റെ ബോയ്ഫ്രണ്ട് ആണ്, അതുകൊണ്ട് ഞാൻ പറയുന്നതിന്റെ അങ്ങോട്ടോ ഇങ്ങോട്ടോ പോകാൻ പാടില്ല അങ്ങനെ പറയുന്നതിനോടൊന്നും എനിക്ക് താത്പര്യം ഇല്ല.

ALSO READ: അമ്മ തെരഞ്ഞെടുപ്പ്: ജഗദീഷ് പിൻമാറി; പ്രസിഡന്റ് സ്ഥാനത്ത്‌ ശ്വേത-ദേവൻ മത്സരം; പത്രിക പിൻവലിക്കാനുള്ള സമയം ഇന്ന് വൈകിട്ട് 3 മണി വരെ

എല്ലാ കാര്യവും പറയാൻ പറ്റുന്ന, നമ്മൾ ഏറ്റവും കംഫർട്ടബിൾ ആയിരിക്കുന്ന സ്ഥലമായിരിക്കണം അത്. അല്ലാതെ കാണാൻ എങ്ങനെ ഇരിക്കുന്നു, കൈയിൽ പൈസയുണ്ടോ, പൊക്കം ഉണ്ടോ, വണ്ണം ഉണ്ടോ, മസിൽ ഉണ്ടോ, ഇതൊന്നും എന്നെ ബാധിക്കുന്ന വിഷയമല്ല. നമ്മളായിട്ടിരിക്കാൻ പറ്റുന്ന ഒരു സ്പേസ് ആണ് നമുക്കാവശ്യം.

നമുക്ക് പല ഇൻസെക്യൂരിറ്റീസും ഉണ്ടാകാം, അതെല്ലാം ചെന്ന് പറയാൻ പറ്റണം. എല്ലാ കാര്യവും അങ്ങോട്ടും ഇങ്ങോട്ടും ഷെയർ ചെയ്യാൻ പറ്റണം. അങ്ങോട്ട് മാത്രമല്ല, ഇങ്ങോട്ടും ഷെയർ ചെയ്യാൻ പറ്റുന്ന ഒരു സ്പേസ് ഉണ്ടാകണം. ഇതൊക്കെയാണ് എന്റെ ആഗ്രഹം’, മീനാക്ഷി പറയുന്നു.