Thalaivan Thalaivi OTT: വിജയ് സേതുപതിയുടെ ‘തലൈവൻ തലൈവി’ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
ജൂലൈ 25ന് തീയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സമൂഹ മാധ്യമങ്ങളിൽ സിനിമയിലെ പല രംഗങ്ങളും ഇപ്പോൾ വൈറലാണ്.
വിജയ് സേതുപതിയും നിത്യ മേനനും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രമാണ് ‘തലൈവൻ തലൈവി’. ‘പസങ്ക’, ‘കടയ്ക്കുട്ടി സിങ്കം’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ പാണ്ഡിരാജാണ് സിനിമ സംവിധാനം ചെയ്തത്. ജൂലൈ 25ന് തീയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സമൂഹ മാധ്യമങ്ങളിൽ സിനിമയിലെ പല രംഗങ്ങളും ഇപ്പോൾ വൈറലാണ്. റിലീസായി ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ, ചിത്രം ഒടിടിയിൽ എത്തുകയാണ്.
‘തലൈവൻ തലൈവി’ ഒടിടി
ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് ആമസോൺ പ്രൈം വീഡിയോ ആണ്. ഓഗസ്റ്റ് 22 മുതൽ ‘തലൈവൻ തലൈവി’ ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കും.
‘തലൈവൻ തലൈവി’ സിനിമയെ കുറിച്ച്
ചിത്രത്തിൽ ആകാശവീരൻ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി എത്തുന്നത്. ആകാശവീരൻറെ ഭാര്യ പേരരശിയെയാണ് നിത്യ മേനൻ അവതരിപ്പിക്കുന്നത്. ’19 (1) (എ)’ എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണിത്. ചെമ്പൻ വിനോദ്, തലൈവാസൽ വിജയ്, ശരവണൻ, ആർ കെ സുരേഷ്, റോഷിനി ഹരിപ്രിയൻ , യോഗി ബാബു, ആർ.കെ.സുരേഷ് , ദീപ, ജാനകി സുരേഷ്, മൈനാ നന്ദിനി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
ALSO READ: റിലീസായി ഒരു വർഷത്തിനിപ്പുറം ധ്യാനിന്റെ ‘സൂപ്പർ സിന്ദഗി’ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
സത്യ ജ്യോതി ഫിലിംസിൻറെ ബാനറിൽ ടിജി ത്യാഗരാജനാണ് ചിത്രം അവതരിപ്പിക്കുന്നത്. സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനും ചേർന്നാണ് നിർമാണം. ജി ശരവണൻ, സായ് സിദ്ധാർഥ് എന്നിവരാണ് സഹനിർമ്മാതക്കൾ. എം സുകുമാറാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. പ്രദീപ് ഇ രാഘവനാണ് എഡിറ്റിംഗ് കൈകാര്യം ചെയ്തത്. സന്തോഷ് നാരായണൻ ആണ് സംഗീത സംവിധാനം.