Meera Vasudevan: മകന് നല്ലൊരു അച്ഛനെ തേടിപ്പോയി, സംഭവിച്ചത് മറ്റൊന്ന്; വിവാഹങ്ങൾക്കായി 17 വർഷം പാഴാക്കി; മീരാ വാസുദേവൻ

Meera Vasudevan about her Relationships:മലയാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മീJയുടെ വ്യക്തിജീവിതവും മൂന്നു വിവാഹങ്ങളും മുൻപും വലിയ വാർത്തകൾക്കും വിവാദങ്ങൾക്കും ചർച്ചകൾക്കുമാണ് വഴിവെച്ചിരുന്നത്. സൗന്ദര്യം കൊണ്ടും മികച്ച അഭിനയ മികവുകൊണ്ടും പ്രേക്ഷകരുടെ പ്രിയങ്കരിയായ താരം ജീവിതത്തിൽ നിരവധി ഉയർച്ചകളും താഴ്ചകളും നേരിട്ടിട്ടുണ്ട്.അതിനിടയിൽ മൂന്നാമതും വിവാഹിതയായതോടെ അതും വലിയ വിവാദങ്ങൾക്കും ട്രോളുകൾക്കും കാരണമായി മാറി......

Meera Vasudevan: മകന് നല്ലൊരു അച്ഛനെ തേടിപ്പോയി, സംഭവിച്ചത് മറ്റൊന്ന്; വിവാഹങ്ങൾക്കായി 17 വർഷം പാഴാക്കി; മീരാ വാസുദേവൻ

Meera Vasudevan

Published: 

12 Nov 2026 | 07:12 PM

സിനിമ മേഖലയിൽ പ്രണയവും വിവാഹവും വിവാഹമോചനവും എല്ലാം ഇന്ന് വളരെ സാധാരണമായി കൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ പ്രശസ്ത നടി മീരാ വാസുദേവൻ ജീവിതത്തെക്കുറിച്ച് മുൻപ് നടത്തിയ ചില തുറന്നുപറച്ചിലുകൾ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. മലയാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മീJയുടെ വ്യക്തിജീവിതവും മൂന്നു വിവാഹങ്ങളും മുൻപും വലിയ വാർത്തകൾക്കും വിവാദങ്ങൾക്കും ചർച്ചകൾക്കുമാണ് വഴിവെച്ചിരുന്നത്. സൗന്ദര്യം കൊണ്ടും മികച്ച അഭിനയ മികവുകൊണ്ടും പ്രേക്ഷകരുടെ പ്രിയങ്കരിയായ താരം ജീവിതത്തിൽ നിരവധി ഉയർച്ചകളും താഴ്ചകളും നേരിട്ടിട്ടുണ്ട്.

അതിനിടയിൽ മൂന്നാമതും വിവാഹിതയായതോടെ അതും വലിയ വിവാദങ്ങൾക്കും ട്രോളുകൾക്കും കാരണമായി മാറി. കാരണം മൂന്നാമത്തെ വിവാഹം തന്നെക്കാൾ പ്രായം കുറഞ്ഞ ഒരു യുവാവും ആയിട്ടായിരുന്നു എന്നത് തന്നെ മീരാ വാസുദേവന് ആളുകൾക്കിടയിൽ പരിഹാസപാത്രമാക്കി മാറ്റി. പ്രായവും നിറവും രൂപവും ഭംഗിയുമല്ല ഒരാൾക്ക് ഒരു മറ്റൊരാളോട് പ്രണയം തോന്നാൻ വേണ്ടിയുള്ള ആധാരം എന്ന് ഈ നൂറ്റാണ്ടിലും തിരിച്ചറിയാത്ത കുറെ മനുഷ്യർ മീരയുടെ മൂന്നാം വിവാഹത്തെ വലിയ രീതിയിൽ വിമർശനങ്ങൾക്കാണ് വിധേയമാക്കി മാറ്റിയത്.

ALSO READ:അത്തരക്കാരെ ഓർക്കുമ്പോൾ മരിക്കാൻ പോലും ഭയം തോന്നുന്നു; ശ്രദ്ധ നേടി സിദ്ദിഖിന്റെ കുറിപ്പ്

മകനോട് കാണിച്ച് സ്നേഹവും കരുതലും….

എന്നാൽ ഈ വിമർശനങ്ങൾ എല്ലാം കാറ്റിൽ പറത്തിക്കൊണ്ട് നല്ലൊരു വിവാഹജീവിതം കാഴ്ചവയ്ക്കാനായി മീരയ്ക്കും സാധിച്ചില്ല. ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ ആ വിവാഹ ജീവിതവും ഇല്ലാതാവുകയായിരുന്നു. ഇപ്പോൾ അതിനെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധയാവുന്നത്. തന്റെ മകനോട് കാണിച്ച് സ്നേഹവും കരുതലും കണ്ടിട്ടാണ് മൂന്നാമത്തെ പങ്കാളിയുമായി ജീവിതം ആരംഭിച്ചത് എന്നാണ് മീരാ വാസുദേവൻ പറയുന്നത്. മകന് ഒരു നല്ല അച്ഛന് ലഭിക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ കാലക്രമേണ തന്റെ പ്രതീക്ഷകൾ തെറ്റാണെന്ന് മനസ്സിലായി. ഭർത്താവ് തന്നെ അമിതമായി ആശ്രയിക്കുന്നതും ഇരുവരും തമ്മിലുള്ള പൊരുത്തക്കേടുകളും ആണ് ബന്ധം തകരാൻ പ്രധാന കാരണമായത്. ഭാര്യമാരെ അമ്മമാരായി കാണുകയും എല്ലാ കാര്യങ്ങളും സ്പൂൺ ഫീഡ് ചെയ്തു നൽകേണ്ട അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്ന പുരുഷന്മാരുമായി മുന്നോട്ടുപോകാൻ സാധിക്കില്ലെന്നും നടി തുറന്നടിച്ചു.

തന്റെ വിവാഹങ്ങൾ കാണുന്നവർക്കും കേൾക്കുന്നവർക്കും എല്ലാം വെറുമൊരു ​ഗോസിപ്പു കഥ മാത്രമായിരിക്കും. എന്നാൽ തനിക്ക് അത് തന്റെ ജീവിതമാണെന്നാണ് മീര വൈകാരികമായി പറയുന്നത്. മൂന്ന് തവണ വിവാഹം കഴിച്ച സ്ത്രീ എന്ന രീതിയിൽ സമൂഹം മുദ്രകുത്തിയപ്പോഴും അത് ജീവിക്കാൻ കഴിഞ്ഞത് മറ്റുള്ളവർ എന്ത് ചിന്തിക്കുവാനും ശ്രദ്ധിക്കാത്തതുകൊണ്ടാണ്. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ തന്നെ ബാധിക്കരുതെന്ന് ചിന്താരീതിയാണ് തന്നെ വലിയ മാറ്റങ്ങൾ കൊണ്ടുവന്നതെന്നും അവർ പറയുന്നു.

മാത്രമല്ല അർത്ഥശൂന്യമായ മൂന്ന് വിവാഹങ്ങൾക്ക് വേണ്ടി തന്നെ ജീവിതത്തിലെ വിലപ്പെട്ട 17 വർഷങ്ങൾ പാഴാക്കിയെന്നാണ് മീര അതേ അഭിമുഖത്തിൽ വേദനയോടെ പറയുന്നത്. ആ വർഷങ്ങളിൽ കുറച്ചു കൂടി ബുദ്ധിപൂർവം പെരുമാറുകയും സിനിമ ഫിറ്റ്നസ് സാമൂഹിക സേവനം തുടങ്ങി തനിക്കിഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യുകയുമായിരുന്നു താൻ വേണ്ടിയിരുന്നത് മാതാപിതാക്കൾക്കും സഹോദരിക്കും ഒപ്പം കൂടുതൽ സമയം ചെലവാക്കേണ്ടി ഇരുന്നു എന്നും ചില വ്യക്തികൾക്കൊപ്പം സമയം പാഴാക്കി. അത് ഇപ്പോൾ വേദനയുണ്ടെന്നും താരം പറഞ്ഞു കുട്ടിക്കാലത്ത് നേരിടേണ്ടിവന്ന ലൈംഗിക പീഡനത്തിന്റെ ആഘാതങ്ങൾ കാരണം തന്നെ ജീവിതം ഏറെ ദുഷ്കരമായിരുന്നു എന്നും മീര വാസുദേവൻ കൂട്ടിച്ചേർത്തു.

ENGLISH SUMMARY

In the film industry, romance, marriage, and divorce are becoming increasingly common these days. Against this backdrop, some candid revelations previously made by the renowned actress Meera Vasudevan regarding her life are now gaining attention once again on social media. Meera, who has left a distinct mark on Malayalam cinema, has previously been the subject of significant news, controversies, and discussions concerning her personal life and her three marriages.

Loading...
Unable to load recommendations.
Follow Us
Related Stories
Mohanlal’s New Car: സൂപ്പർ! 3 കോടിയുടെ പുത്തൻ ലെക്സസിൽ മോഹൻലാൽ, വണ്ടി എങ്ങനെയുണ്ടെന്ന് ആന്റണിയോട്…
“മഞ്ജൂ വാര്യറുമായി പിരിഞ്ഞതാണ് ദിലീപിന് ക്ഷീണമുണ്ടാക്കിയത്, അതൊരു കറുത്ത പാടായി”: തുറന്നു പറഞ്ഞ് സജി നന്ത്യാട്ട്
Scene Movie: ‘ആ ഒറ്റ ഇൻസിഡൻ്റിലായിരുന്നു ഫസ്റ്റ് ഹാഫ് നിന്നത്, അത് ലീക്കായപ്പോൾ എല്ലാം മാറ്റി’; വെളിപ്പെടുത്തലുമായി ജിത്തു മാധവൻ
Actor Sidhique: അത്തരക്കാരെ ഓർക്കുമ്പോൾ മരിക്കാൻ പോലും ഭയം തോന്നുന്നു; ശ്രദ്ധ നേടി സിദ്ദിഖിന്റെ കുറിപ്പ്
Naslen: അഹങ്കാരിയാണോ? വിമർശനങ്ങൾക്ക് വ്യക്തമായ മറുപടിയുമായി നസ്ലിൻ
Sanju Samson: സഞ്ജുവിന് കേട്ട് മതിവരാത്ത ആ പാട്ട് ഇതാണ്; ജന്മദിനത്തിൽ അദ്ദേഹത്തിന്റെ ഫേവറിറ്റ് ട്രാക്ക് പങ്കുവെച്ച് ചാരുലത
ഫ്ലിപ്കാർട്ട് ടോപ് സ്മാർട്ട്ഫോൺ ഡീൽ: മിവി വൺ 5G
സ്ത്രീകൾ ദിവസവും എത്ര മുട്ട കഴിക്കണം? ഇതറിയാതെ പോകല്ലേ
ഐഫോൺ 16 -ന് ആമസോണിൽ 10000 രൂപ ബാങ്ക് ഡിസ്കൗണ്ട്
ഹീറോയുടെ സ്റ്റൈലൻ ബൈക്ക് - കരീഷ്മ XMR
കരടിയെ പിന്തുടർന്ന് കടുവ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്