Meesha OTT: പ്രേക്ഷക ശ്രദ്ധ നേടിയ സസ്പെൻസ് ത്രില്ലർ; ‘മീശ’ ഒടിടിയിൽ എത്തി; എവിടെ കാണാം?
Meesha OTT Release: ഓഗസ്റ്റ് ഒന്നിന് തീയേറ്ററുകളിൽ എത്തിയ ഈ സസ്പെൻസ് ത്രില്ലർ ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.

'മീശ' പോസ്റ്റർ
തമിഴ് നടൻ കതിർ, ഷൈൻ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം സി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ‘മീശ’. ഓഗസ്റ്റ് ഒന്നിന് തീയേറ്ററുകളിൽ എത്തിയ ഈ സസ്പെൻസ് ത്രില്ലർ ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. പ്രേക്ഷകർക്ക് ഇനി ചിത്രം വീട്ടിലിരുന്നും ആസ്വദിക്കാം. ‘മീശ’ ഒടിടിയിൽ പ്രദർശനം ആരംഭിച്ചു.
‘മീശ’ ഒടിടി
മികച്ച പ്രേക്ഷക പ്രതികരണം നേടിയ ‘മീശ’ ഒടിടി പ്ലാറ്റ്ഫോമായ മനോരമ മാക്സിലൂടെയാണ് സ്ട്രീമിങ്ങിന് എത്തിയത്. സെപ്റ്റംബർ 12
മുതൽ ചിത്രം മനോരമ മാക്‌സിൽ ലഭ്യമാണ്.
‘മീശ’ സിനിമ
‘വികൃതി’ എന്ന സിനിമയ്ക്ക് ശേഷം എം സി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മീശ’. വനത്തിന്റെ നിഗൂഢത പശ്ചാത്തലമാക്കി കഥ പറയുന്ന ഈ ചിത്രത്തിൽ ദീർഘനാളുകൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടുന്ന ഒരുകൂട്ടം സുഹൃത്തുക്കൾക്കിടയിൽ നടക്കുന്ന അപ്രതീക്ഷിത സംഭവമാണ് അവതരിപ്പിക്കുന്നത്. യൂണികോൺ മൂവീസിന്റെ ബാനറിൽ സജീർ ഗഫൂറാണ് ചിത്രം നിർമിച്ചത്.
കതിർ, ഷൈൻ ടോം ചാക്കോ എന്നിവർക്ക് പുറമെ ഹക്കീം, ഉണ്ണി ലാലു, സുധി കോപ്പ, ജിയോ ബേബി, ഹസ്‌ലീ, നിതിൻ രാജ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത് സുരേഷ് രാജനാണ്. മനോജാണ് എഡിറ്റിംഗ് കൈകാര്യം ചെയ്തത്. സൂരജ് എസ് കുറിപ്പാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് ‘സരിഗമ മലയാള’ത്തിനാണ്.
ALSO READ: ആസിഫ് അലിയുടെ ഫീൽ ഗുഡ് ചിത്രം ‘സർക്കീട്ട്’ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
പ്രൊഡക്ഷൻ കൺട്രോളർ- പ്രവീൺ ബി. മേനോൻ, ലൈൻ പ്രൊഡ്യൂസർ- സണ്ണി തഴുത്തല, കലാസംവിധാനം- മഹേഷ്, മേക്കപ്പ്- ജിതേഷ് പൊയ്യ, കോസ്റ്റ്യൂംസ്- സമീറ സനീഷ്, സ്റ്റിൽസ്- ബിജിത്ത് ധർമ്മടം, ഡിസൈൻ- തോട്ട് സ്റ്റേഷൻ, പി.ആർ.ഒ.- ജിനു അനിൽകുമാർ വൈശാഖ് സി വടക്കേവീട്. മാർക്കറ്റിങ് എന്റർടൈൻമെന്റ് കോർണർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.