AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

കാരറ്റ് അരച്ച് ചേർത്ത് എണ്ണ തേക്കും, പച്ചമഞ്ഞളും ആര്യ വേപ്പും ഇട്ട് തലേദിവസം തിളപ്പിച്ച വെള്ളത്തിൽ കുളി; ലേഖയുടെ സൗന്ദര്യത്തിന് പിന്നിലെ രഹസ്യം

എണ്ണ തേച്ചിട്ടാണ് സാധാരണ കുളിക്കുന്നത്. കുട്ടിക്കാലം മുതൽ അമ്മ പഠിപ്പിച്ചതാണ് എന്നാണ് ലേഖ പറഞ്ഞിട്ടുള്ളത്. ശുദ്ധമായ ആട്ടിയ വെളിച്ചെണ്ണയാണ് ഉപയോ​ഗിക്കാറുള്ളത്. എണ്ണയിൽ ധാരാളം കാരറ്റ് അരച്ച് ചേർക്കാറുണ്ട്. കാരറ്റ് അരച്ച് കുറുക്കിയെടുത്ത് വെളിച്ചെണ്ണയുമായി ചേർത്ത് തേക്കും.

കാരറ്റ് അരച്ച് ചേർത്ത് എണ്ണ തേക്കും, പച്ചമഞ്ഞളും ആര്യ വേപ്പും ഇട്ട് തലേദിവസം തിളപ്പിച്ച വെള്ളത്തിൽ കുളി; ലേഖയുടെ സൗന്ദര്യത്തിന് പിന്നിലെ രഹസ്യം
Lekha Mg SreekumarImage Credit source: facebook
Sarika KP
Sarika KP | Published: 06 Apr 2025 | 11:21 AM

മലയാളികളുടെ പ്രിയ ​ഗായകനാണ് എംജി ശ്രീകുമാർ. അദ്ദേഹത്തിന്റെ സം​ഗീതയാത്രയിൽ തുണയായി എന്നും ഭാര്യ ലേഖ കൂടെയുണ്ടാകാറുണ്ട്. ശ്രീകുമാറിനൊപ്പം അവാർഡ് നിശകളിലും സ്റ്റേജ് ഷോകളിലും വിദേശ യാത്രകളിലുമൊക്കെ നിഴൽ പോലെ ലേഖയും കാണും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടാറുണ്ട്. ഇതിനു പിന്നിലെ പ്രധാന കാരണം ലേഖയുടെ തിളങ്ങുന്ന സൗന്ദര്യമാണ്. എന്നും കണ്ണഞ്ചിക്കുന്ന ​ഗ്ലാമറോടെയാണ് ലേഖ പൊതുവേദികളിൽ എത്താറുള്ളത്.

മോഡൺ വസ്ത്രങ്ങൾ ധരിക്കുമെങ്കിലും മിക്കപ്പോഴും സാരിയിലാണ് ലേഖയെ കാണാറുള്ളത്. ഇവരുടെ സാരികൾക്കും ആഭരണങ്ങൾക്കും ഏറെ ആരാധകരാണുള്ളത്. ഇതിനു പുറമെ സൗന്ദര്യത്തിലും. ഈ സൗന്ദര്യത്തിനു പിന്നിലുള്ള രഹസ്യം ലേഖ നൽകുന്ന സംരക്ഷണം തന്നെയാണ്. ചിട്ടയായ ജീവിത ശൈലിയാണ് ലേഖയുടേത്. ഇത് ഇവരുടെ ആരോ​ഗ്യത്തിനും സൗന്ദര്യത്തിനും പുതുമ കൂട്ടുന്നു. വളരെ നേരത്തെ എഴുന്നേൽക്കുന്ന ഒരാളാണ് താനെന്നും സമയം പറയുന്നില്ല ഞെ‌ട്ടിപ്പോകുമെന്ന് ലേഖ ഒരിക്കൽ പറയുകയുണ്ടായി.

Also Read:‘സാരിയുടുത്താൽ പറയും തള്ളച്ചിയെന്ന്, ബിക്കിനിയിട്ടാൽ സംസ്കാരമില്ലാത്തവൾ, എന്ത് ചെയ്താലും പ്രശ്നമാണ്’; സാനിയ അയ്യപ്പൻ

എണ്ണ തേച്ചിട്ടാണ് സാധാരണ കുളിക്കുന്നത്. കുട്ടിക്കാലം മുതൽ അമ്മ പഠിപ്പിച്ചതാണ് എന്നാണ് ലേഖ പറഞ്ഞിട്ടുള്ളത്. ശുദ്ധമായ ആട്ടിയ വെളിച്ചെണ്ണയാണ് ഉപയോ​ഗിക്കാറുള്ളത്. എണ്ണയിൽ ധാരാളം കാരറ്റ് അരച്ച് ചേർക്കാറുണ്ട്. കാരറ്റ് അരച്ച് കുറുക്കിയെടുത്ത് വെളിച്ചെണ്ണയുമായി ചേർത്ത് തേക്കും. നാൽപാമരാദിയുടെ മരക്കട്ടകളുണ്ട്, അതും പച്ചമഞ്ഞളും ആര്യ വേപ്പും തിളപ്പിച്ച് തലേ ദിവസം വെക്കും. കാലത്ത് അത് ദേഹത്തൊഴിക്കുമെന്നും ലേഖ ശ്രീകുമാർ ഒരിക്കൽ വ്യക്തമാക്കിയിരുന്നു.

ആയുർവേദത്തിൽ വിശ്വസിക്കുന്ന ആളാണ് താനെന്നും ലേഖ തുറന്നുപറഞ്ഞിട്ടുണ്ട്. എല്ലാ മാസവും ആയുർവേദ മസാജ് ചെയ്യാറുണ്ട്. ഇതിന് ഒരു കുട്ടി വരാറുണ്ട്. അല്ലെങ്കിൽ താനും ഭർത്താവും പോയി ചെയ്യും. എണ്ണ കഴുകിക്കളയാൻ പയർ പൊടിയും മഞ്ഞളും തെെരോ നാരങ്ങാ നീരോ ചേർത്ത് കുഴച്ച് തേക്കും. പെഡിക്യൂറോ മാനിക്യൂറോ ചെയ്യാൻ മാത്രമാണ് ബ്യൂട്ടിപാർലറിൽ പോകാറുള്ളൂയെന്നും ലേഖ വ്യക്തമാക്കിയിരുന്നു.