Mohan Babu: ‘ദേഷ്യം കുറയാൻ കാരണം രജനീകാന്ത് നൽകിയ ആ ഉപദേശം’; മോഹൻ ബാബു

Mohan Babu about Rajinikanth: ജൂൺ 27 ന് തിയേറ്ററുകളിൽ എത്തിയ കണ്ണപ്പ എന്ന ചിത്രത്തിലാണ് മോഹൻ ബാബു ഒടുവിൽ അഭിനയിച്ചത്. പ്രഭാസ്, അക്ഷയ് കുമാർ, കാജൽ അഗർവാൾ, മോഹൻലാൽ തുടങ്ങിയ വലിയ താരനിര അണിനിരന്ന പുരാണ ആക്ഷൻ ഡ്രാമയായിരുന്നു ചിത്രം.

Mohan Babu: ദേഷ്യം കുറയാൻ കാരണം രജനീകാന്ത് നൽകിയ ആ ഉപദേശം; മോഹൻ ബാബു

Rajinikanth, Mohan Babu

Published: 

23 Jul 2025 13:29 PM

സൂപ്പർ സ്റ്റാർ രജനീകാന്തുമായുള്ള അഞ്ച് പതിറ്റാണ്ട് സൗഹൃദത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് തെലുങ്ക് സിനിമാലോകത്തെ മുതിർന്ന താരം മോഹൻ ബാബു. തന്റെ ദേഷ്യം കുറയാൻ സഹായിച്ചത് അദ്ദേഹം നൽകിയ ഉപദേശമാണെന്നും മോഹൻ ബാബു പറയുന്നു.

“50 വർഷത്തെ സൗഹൃദം, ഉറ്റ സുഹൃത്ത്, ഉത്തമ മനുഷ്യൻ ഇതെല്ലാമാണ് എനിക്ക് രജനീകാന്ത്. ഞാൻ അദ്ദേഹത്തെ ‘ഹേ ബ്ലഡി തലൈവ’ എന്ന് വിളിക്കാറുണ്ടായിരുന്നു. മദ്രാസിലെ ഒരു പ്ലാറ്റ്‌ഫോമിൽ വെച്ചാണ് ഞങ്ങൾ കണ്ടുമുട്ടിയത്. ഒന്നുമല്ലാതിരുന്നപ്പോൾ ഞങ്ങൾ കണ്ടുമുട്ടി. ഒരു ദിവസം കുറഞ്ഞത് 3-4 സന്ദേശങ്ങളെങ്കിലും ഞങ്ങൾ കൈമാറും’.

അദ്ദേഹം അടുത്തിടെ എന്നോട് പറഞ്ഞു, ‘ഞാൻ എത്ര ദേഷ്യക്കാരൻ ആയിരുന്നെന്ന് നിങ്ങൾക്കറിയാം. ഞാൻ അത് ഉപേക്ഷിച്ചു. എന്തുകൊണ്ടാണ് നിങ്ങൾ അത് ഉപേക്ഷിക്കാത്തത്? പുസ്തകങ്ങൾ വായിച്ചാൽ മാത്രം പോരാ, അവ പിന്തുടരുകയും കോപം ഉപേക്ഷിക്കുകയും വേണം’, മോഹൻ ബാബു പറയുന്നു.

ജൂൺ 27 ന് തിയേറ്ററുകളിൽ എത്തിയ കണ്ണപ്പ എന്ന ചിത്രത്തിലാണ് മോഹൻ ബാബു ഒടുവിൽ അഭിനയിച്ചത്. പ്രഭാസ്, അക്ഷയ് കുമാർ, കാജൽ അഗർവാൾ, മോഹൻലാൽ തുടങ്ങിയ വലിയ താരനിര അണിനിരന്ന പുരാണ ആക്ഷൻ ഡ്രാമയായിരുന്നു ചിത്രം.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ