Mohanlal: ‘ഈ നേട്ടം കാണാൻ അമ്മയ്ക്ക് ഭാഗ്യം ഉണ്ടായി, ആ അനുഗ്രഹം എനിക്കൊപ്പമുണ്ട്’; അമ്മയെക്കുറിച്ച് മോഹൻലാൽ പറഞ്ഞത്
Mohanlal about His Mother Shanthakumari Amma: ഏറ്റവും ഒടുവിലായി ഇന്ത്യന്‍ ചലച്ചിത്രമേഖലയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ച വിവരം അറിഞ്ഞ ശേഷം ആദ്യം സന്ദർശിച്ചത് അമ്മയെയാണ്. അന്ന് അമ്മയ്ക്കൊപ്പം പുരസ്കാര നേട്ടം പങ്കുവയ്ക്കാൻ സാധിച്ചത് വലിയ ഭാഗ്യമെന്നാണ് മോഹൻലാൽ പറഞ്ഞത്.

Mohanlal
കൊച്ചി: മോഹൻലാലിനേയും അദ്ദേഹത്തിന്റെ സിനിമാ യാത്രാകളേയും പോലെ, നമുക്ക് സുപരിചിതയാണ് അദ്ദേഹത്തിന്റെ അമ്മ ശാന്തകുമാരിയെയും. മലയാളികൾ തങ്ങളുടെ സ്വന്തം അമ്മയായി ശാന്തകുമാരിയെയും നെഞ്ചിലേറ്റിയിരുന്നു. താരത്തിനൊപ്പം പൊതുവേദികളിൽ എത്തിയില്ലേങ്കിലും അമ്മയോടൊപ്പമുള്ള നിമിഷങ്ങൾ മോഹൻലാൽ പ്രേക്ഷകരുമായി പങ്കുവച്ചിരുന്നു. തന്റെ എല്ലാ സന്തോഷങ്ങളിലും നേട്ടങ്ങളിലും അമ്മയ്ക്ക് നന്ദിയറിയിക്കാൻ താരം മറന്നില്ല.
ഏറ്റവും ഒടുവിലായി ഇന്ത്യന്‍ ചലച്ചിത്രമേഖലയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ച വിവരം അറിഞ്ഞ ശേഷം ആദ്യം സന്ദർശിച്ചത് അമ്മയെയാണ്. അന്ന് അമ്മയ്ക്കൊപ്പം പുരസ്കാര നേട്ടം പങ്കുവയ്ക്കാൻ സാധിച്ചത് വലിയ ഭാഗ്യമെന്നാണ് മോഹൻലാൽ പറഞ്ഞത്. ഈ നേട്ടം കാണാൻ അമ്മയ്ക്ക് ഭാഗ്യം ഉണ്ടായി എന്നും അമ്മയ്ക്ക് എല്ലാം മനസിലാവും, സംസാരിക്കാൻ കുറച്ച് പ്രയാസമുണ്ട്. എങ്കിലും തനിക്ക് കേട്ടാൽ മനസിലാവും. തന്നെ അനുഗ്രഹിച്ചു, ആ അനുഗ്രഹം തനിക്കൊപ്പമുണ്ടെന്നും അന്ന് മോഹൻലാൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.
Also Read:മോഹൻലാലിന്റെ അമ്മ അന്തരിച്ചു
രണ്ട് വർഷങ്ങൾക്ക് മുൻപ് മോഹൻലാൽ അമ്മയെക്കുറിച്ച് പറഞ്ഞതും ഏറെ ശ്രദ്ധ നേടിയിരുന്നു. തന്റെ അമ്മ കുറച്ച് വര്‍ഷങ്ങളായി കിടപ്പിലാണ്. ധാരാളം സംസാരിക്കുമായിരുന്ന അമ്മയ്ക്ക് ഇപ്പോള്‍ സംസാരിക്കാന്‍ സാധിക്കില്ല. താനും അമ്മയും കണ്ണുകളിലൂടെയാണ് ഇപ്പോൾ സംസാരിക്കാറുള്ളത്. കണ്ണില്‍ക്കണ്ണില്‍ നോക്കിയിരുന്നാണ് താൻ അമ്മയുടെ സ്‌നേഹവും വാത്സല്യവും അറിയുന്നത്. ചിലപ്പോള്‍ അമ്മ തന്നെ ഒന്ന് തൊടും, തല ഒന്നിളക്കും. അതിലൊക്കെ ഇപ്പോള്‍ ഒരു ഭാഷ തിരിച്ചറിയാന്‍ തനിക്ക് സാധിക്കുന്നുവെന്നും അന്ന് മോഹൻലാൽ പറഞ്ഞിരുന്നു.
ഇന്ന് ഉച്ചയോടെയാണ് ശാന്തകുമാരി അമ്മ അന്തരിച്ചത്. 90 വയസ്സായിരുന്നു. കൊച്ചി എളമക്കരയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം നാളെ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു ശാന്തകുമാരിയമ്മ.