AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mohanlal and prakash varma: ലാലേട്ടനും ജോർജ്ജ് സാറും ഒന്നിച്ചൊരു മാസ് ഡാൻസ്! സോഷ്യൽ മീഡിയയിൽ തരംഗമായി വൈറൽ വീഡിയോ

Mohanlal and Prakash Varma's viral dance and song: "സകലകലാവല്ലഭൻ ആണ് മോഹൻലാൽ", "അടിപൊളി", "സൂപ്പർ" എന്നിങ്ങനെയാണ് കമന്റുകൾ. "65 വെറും നമ്പർ ആണെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്ന മോഹൻലാൽ" എന്ന കമൻ്റ് താരത്തിൻ്റെ ചുറുചുറുക്കിന് അടിവരയിടുന്നു.

Mohanlal and prakash varma: ലാലേട്ടനും ജോർജ്ജ് സാറും ഒന്നിച്ചൊരു മാസ് ഡാൻസ്! സോഷ്യൽ മീഡിയയിൽ തരംഗമായി വൈറൽ വീഡിയോ
Mohanlal And Prakash VarmaImage Credit source: instagram
aswathy-balachandran
Aswathy Balachandran | Published: 19 Oct 2025 21:20 PM

ഖത്തർ: നടൻ മോഹൻലാലും പ്രശസ്ത പരസ്യസംവിധായകനും നടനുമായ പ്രകാശ് വർമയും ഒരുമിച്ച് പാട്ടുപാടി നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഖത്തറിൽ നടന്ന ‘ഹൃദയപൂർവം മോഹൻലാൽ’ എന്ന പരിപാടിയിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ.

ആനന്ദ്–മിലിന്ദ് സംഗീതം നൽകിയ ഹിന്ദി ഗാനമായ ‘പാപ്പാ കഹ് തേ ഹേ ബഡാ നാം കരേഗാ’ എന്ന ഗാനത്തിനാണ് ഇരുവരും ചുവടുവെച്ചത്. ഈ പ്രകടനത്തിനിടെ, പ്രകാശ് വർമ ‘ജോർജ്ജ് സാർ’ എന്ന ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച ‘തുടരും’ എന്ന സിനിമയിലെ ചില നൃത്തച്ചുവടുകൾ ഇരുവരും ചേർന്ന് മനോഹരമായി പുനരാവിഷ്കരിക്കുന്നതും കാണാം.

വീഡിയോയ്ക്ക് വലിയ പ്രേക്ഷക ശ്രദ്ധയാണ് ലഭിക്കുന്നത്. മോഹൻലാലിൻ്റെ ഊർജ്ജസ്വലമായ പ്രകടനത്തെ ആരാധകർ പ്രശംസകൊണ്ട് മൂടുകയാണ്. “സകലകലാവല്ലഭൻ ആണ് മോഹൻലാൽ”, “അടിപൊളി”, “സൂപ്പർ” എന്നിങ്ങനെയാണ് കമന്റുകൾ. “65 വെറും നമ്പർ ആണെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്ന മോഹൻലാൽ” എന്ന കമൻ്റ് താരത്തിൻ്റെ ചുറുചുറുക്കിന് അടിവരയിടുന്നു.

മജ്റൂഹ് സുൽത്താൻപുരിയുടെ വരികൾക്ക് ഉദിത് നാരായണൻ ശബ്ദം നൽകിയ ഈ ഗാനം, ആമിർ ഖാനും ജൂഹി ചൗളയും അഭിനയിച്ച ചിത്രത്തിലെ ഹിറ്റ് ഗാനമാണ്.

 

View this post on Instagram

 

A post shared by Subhash V S (@pravasi_vlogs)