Bigg Boss Malayalam Season 7: ഇവൻ്റെ സൂര്യനമസ്കാരം കണ്ടപ്പോൾ വയറുവേദനയെന്ന് തോന്നി; നെവിനെ ട്രോളി ആര്യൻ
Aryan Trolls Nevin: നെവിനെ ട്രോളി ആര്യൻ. നെവിൻ്റെ സൂര്യനമസ്കാരത്തെയാണ് ആര്യൻ വാരാന്ത്യ എപ്പിസോഡിൽ ട്രോളുന്നത്.
നെവിൻ്റെ സൂര്യനമസ്കാരത്തെ ട്രോളി ആര്യൻ. വാരാന്ത്യ എപ്പിസോഡിൽ മോഹൻലാലിൻ്റെ ആവശ്യപ്രകാരം ചെയ്ത സൂര്യനമസ്കാരത്തെയാണ് ആര്യൻ ട്രോളിയത്. നെവിൻ്റെ സൂര്യനമസ്കാരം കണ്ടപ്പോൾ വയറുവേദനയാണെന്ന് തോന്നിയെന്നായിരുന്നു ആര്യൻ്റെ കമൻ്റ്. ഇതിൻ്റെ പ്രൊമോ വിഡിയോ പുറത്തുവന്നിട്ടുണ്ട്.
“സൂര്യനമസ്കാരം അറിയാമോ” എന്ന് മോഹൻലാൽ ചോദിക്കുമ്പോൾ “ഇപ്പോൾ അറിയാം” എന്ന് നെവിൻ മറുപടി നൽകുന്നു. ഇതോടെ ഒന്ന് കാണിക്കൂ എന്നായി മോഹൻലാൽ. തുടർന്നാണ് നെവിൻ സൂര്യനമസ്കാരം കാണിക്കാൻ തുടങ്ങിയത്. “ആദ്യം കൈകൂപ്പി പിടിച്ചിട്ട് ഇഷ്ടമുള്ളയാളെ മനസ്സിൽ വിചാരിക്കണം” എന്ന് നെവിൻ പറയുന്നു. “ആരെയാണ് മനസ്സിൽ വിചാരിക്കേണ്ടത്” എന്ന് മോഹൻലാൽ ചോദിക്കുമ്പോൾ “ആരെ വേണമെങ്കിലും വിചാരിച്ചോളൂ” എന്നാണ് നെവിൻ പറയുന്നത്.
“ശ്വാസം ഉള്ളിലേക്കെടുത്ത് വലിച്ച് മുകളിലേക്ക് വിടുക” എന്ന് പറയുന്ന നെവിൻ പിന്നീട് ചില സ്റ്റെപ്പുകൾ കാണിക്കുന്നു. “നന്നായിട്ടുണ്ട്” എന്നാണ് മോഹൻലാൽ മറുപടി പറയുന്നത്. തുടർന്ന് “ഇതെങ്ങനെയുണ്ട്” എന്ന് ആര്യനോട് ചോദിക്കുന്നു. “ഇവൻ കാണിച്ചത് കണ്ട് വയറുവേദനയാണെന്ന് തോന്നി” എന്ന് ആര്യൻ മറുപടി പറയുന്നു. ഇത് കേട്ട് ചിരിക്കുന്ന മോഹൻലാലിനെയും കാണാം.
ബിഗ് ബോസിലെ ടിക്കറ്റ് ടു ഫിനാലെ ടാസ്കുകൾക്ക് ഇന്ന് തുടക്കമാവുകയാണ്. ഇന്ന് നടക്കുന്ന എപ്പിസോഡിൽ മത്സരാർത്ഥികൾ ചില ടാസ്കുകൾ ചെയ്യുന്നുണ്ട്. ഇതിൻ്റെ പ്രൊമോയും പുറത്തുവന്നു. ഇന്ന് നടക്കുന്ന എവിക്ഷനിൽ ലക്ഷ്മി പുറത്തുപോകുമെന്നാണ് സൂചനകൾ. വേദ് ലക്ഷ്മി, ആര്യൻ, അക്ബർ, നെവിൻ, നൂറ, ഷാനവാസ് എന്നിവരിൽ നിന്ന് അക്ബറും ലക്ഷ്മിയും ഒഴികെയുള്ളവർ സേവ് ആവുന്നു. ഈ രണ്ട് പേരാണ് എവിക്ഷനിൽ അവസാനം ബാക്കിയാവുന്നത്. ഇവരിൽ നിന്ന് ലക്ഷ്മി പുറത്തുപോകുമെന്ന് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.
വിഡിയോ കാണാം