AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Athimanoharam Movie : തിരക്കഥയില്‍ ആശയക്കുഴപ്പം? അതിമനോഹരത്തിന് എന്തുപറ്റി? പ്രതികരിച്ച് സംവിധായകന്‍

Mohanlal-Tharun Moorthi Film Athimanoharam Latest Update : തുടരും എന്ന സൂപ്പര്‍ഹിറ്റിന് ശേഷം മോഹൻലാൽ-തരുണ്‍ മൂര്‍ത്തി കോമ്പോ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് അതിമനോഹരം. ചിത്രത്തിൻ്റെ തിരക്കഥയിലെ ആശയക്കുഴപ്പങ്ങൾ മൂലം സിനിമയുടെ ഷൂട്ടിങ് നിര്‍ത്തിവച്ചു എന്ന തരതത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ വിഷയത്തില്‍ ഇപ്പോള്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍.

Athimanoharam Movie : തിരക്കഥയില്‍ ആശയക്കുഴപ്പം? അതിമനോഹരത്തിന് എന്തുപറ്റി? പ്രതികരിച്ച് സംവിധായകന്‍
Athimanoharam Movie Poster, Mohanlal, Tharun MoorthyImage Credit source: Tharun Moorthy Facebook
Jenish Thomas
Jenish Thomas | Published: 04 Jun 2026 | 10:39 PM

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി കോമ്പോയിൽ വീണ്ടും അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് അതിമനോഹരം. മോഹൻലാൽ പോലീസ് വേഷത്തിലെത്തുന്നു ചിത്രമെന്ന സൂചന അണിയറപ്രവർത്തകർ ഫസ്റ്റ്ലുക്ക് പോസ്റ്ററുകൾ പുറത്ത് വിട്ടുകൊണ്ട് അറിയിച്ചിരുന്നു. സിനിമയുടെ രണ്ട് ഷെഡ്യൂളുകളും പൂർത്തിയായി എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ സിനിമയുടെ ചിത്രീകരണം യാതൊരു മുന്നറിയിപ്പമില്ലാതെ നിർത്തിവെച്ചുയെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നു. തിരക്കഥയിലെ ആശയക്കുഴപ്പത്തെ തുടർന്ന് അതിമനോഹരം സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചുയെന്നാണ് റിപ്പോർട്ടുകൾ.

ALSO READ : Swasika about Karuppu : സീനുകൾ വെട്ടിമാറ്റി, എങ്കിലും സംവിധായകനെ കുറ്റം പറയില്ല, കറുപ്പ് സിനിമയിലെ അനുഭവങ്ങളെക്കുറിച്ച് നടി സ്വാസിക

പ്രചാരണം തികച്ചും വ്യാജം

ഇപ്പോഴിതാ ഈ റിപ്പോർട്ടുകൾ തള്ളി കൊണ്ട് അതിമനോഹരം സിനിമയുടെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തിരക്കഥയിലെ ആശയക്കുഴപ്പം മൂലം സിനിമയുടെ ഷൂട്ടിങ് തടസ്സപ്പെട്ടു എന്ന രീതിയില്‍ വരുന്ന വാർത്തകളെ കുറിച്ച് ചോദിച്ച് നിരവധി ഫോണ്‍ കോളുകളും മെസേജുകളും തനിക്ക് ലഭിക്കുന്നുണ്ടെന്നും എന്നാല്‍ ഈ പ്രചാരണം തികച്ചും വ്യാജമാണെന്നും തരുണ്‍ മൂര്‍ത്തി ഇൻസ്റ്റഗ്രാമിൽ സ്റ്റോറി പങ്കുവെച്ചുകൊണ്ട് വ്യക്തമാക്കി.

ഷൂട്ടിങ് നിന്നു, പക്ഷേ കാരണം തിരക്കഥ അല്ല

കഴിഞ്ഞ 78 ദിവസങ്ങളായി തൊടുപുഴയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുവരുകയാണ്. കനത്ത മഴയും മോശം കാലാവസ്ഥയും ചില തടസ്സങ്ങള്‍ നേരിടുന്നുണ്ട്. അതിനപ്പുറം മറ്റൊന്നുമില്ല. ഇത്തരം വ്യാജ വാര്‍ത്തകള്‍ അനാവശ്യ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം ഒരു സിനിമയ്ക്ക് പിന്നില്‍ അധ്വാനിക്കുന്നവരുടെ പ്രയത്‌നത്തെ പ്രതികൂലമായി ബാധിക്കും. അതിനാല്‍ കേവലം റീച്ചിന് വേണ്ടി അവാസ്തവമായ കാര്യങ്ങള്‍ പങ്കുവെക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും തരുണ്‍ മൂര്‍ത്തി തന്റെ സ്റ്റോറിയില്‍ കുറിച്ചു.

നേരത്തെ L366 എന്ന താൽക്കാലികമായ പേര് നൽകികൊണ്ടാണ് ചിത്രം പ്രഖ്യാപിച്ചു. ഈ കഴിഞ്ഞ വിഷു ദിനത്തിലാണ് പേര് അതിമനോഹരം എന്ന് വെളിപ്പെടുത്തികൊണ്ട് അണിയറപ്രവർത്തകർ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത് വിട്ടത്. ശബരിമല തീര്‍ത്ഥാടകര്‍ക്കിടയില്‍ പോലീസ് യൂണിഫോമില്‍ ലാലേട്ടന്‍ നില്‍ക്കുന്ന ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ വലിയ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ടി എസ് ലൗലജന്‍ എന്നാണ് മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിൽ മീരാ ജാസ്മിനാണ് നായികയായി എത്തുന്നത്. ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം മീരാ ജാസ്മിനും മോഹന്‍ലാലും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് അതിമനോഹരം സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തിൻ്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. തുടരും ചിത്രത്തിന് ഉള്‍പ്പെടെയുള്ള സൂപ്പര്‍ ഹിറ്റുകള്‍ക്ക് ക്യാമറ കൈകാര്യം ചെയ്ത ഷാജി കുമാര്‍ തന്നെയാണ് അതിമനോഹരത്തിലും ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം ജേക്‌സ് ബിജോയ് ആണ്. സഹസംവിധായകനായി ബിനു പപ്പുവും എഡിറ്ററായി വിവേക് ഹര്‍ഷനും സിനിമയിലുണ്ട്.

English Summary

Director Tharun Moorthi dismissed online rumors claiming that the shoot of his upcoming Mohanlal film Athimanoharam was stopped due to script confusion. He clarified that the team has been actively filming in Thodupuzha for the past 78 days. While heavy rains have caused some minor scheduling changes, production is successfully moving forward with great positivity.

Follow Us