Kerala State Film Awards 2024: കാത്തിരുന്ന ആശംസ എത്തി! ‘ഇച്ചാക്ക’യ്ക്ക് അഭിനന്ദനം നേർന്ന് സ്വന്തം ലാൽ

Mohanlal Congratulates Mammootty: 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാക്കൾക്ക് അഭിനന്ദനം നേർന്ന് നടൻ മോഹൻലാൽ.

Kerala State Film Awards 2024: കാത്തിരുന്ന ആശംസ എത്തി! ഇച്ചാക്കയ്ക്ക് അഭിനന്ദനം നേർന്ന് സ്വന്തം ലാൽ

മോഹൻലാൽ

Updated On: 

03 Nov 2025 21:05 PM

55-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാക്കൾക്ക് അഭിനന്ദനം നേർന്ന് നടൻ മോഹൻലാൽ. മികച്ച നടനുള്ള പുരസ്കാരം നേടിയ മമ്മൂട്ടിക്ക് തന്റെ പ്രത്യേക സ്നേഹവും മോഹൻലാൽ പങ്കുവച്ചു. മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ ഷംല ഹംസ, മികച്ച സംവിധായകനുള്ള പുരസ്കാരം  നേടിയ ചിദംബരത്തിനും  താരം അഭിനന്ദനങ്ങൾ . ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇതിനു പുറമെ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം നേടിയ മഞ്ഞുമ്മൽ ബോയ്‌സിനും മികച്ച നടനുള്ള പ്രത്യേക പരാർശത്തിന് ടൊവീനോ തോമസിനും ആസിഫ് അലിക്കും ജ്യോതിർമയി, ദർശന രാജേന്ദ്രൻ എന്നിവർക്കും  താരം അഭിനന്ദനം നേർന്നു.

അതേസമയം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്കായിരുന്നു സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നടന്നത്. തൃശൂര്‍ രാമനിലയത്തില്‍ മന്ത്രി സജി ചെറിയാന്‍ ആണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. . മികച്ച നടനായി മമ്മൂട്ടി തിരഞ്ഞെടുക്കപ്പെട്ടു. ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയെ അവതരിപ്പിച്ചതിനാണ് പുരസ്കാരം. ഇത് ഏഴാം തവണയാണ് മമ്മൂട്ടി മികച്ച നടനാകുന്നത്. മികച്ച നടിയായി ഷംല ഹംസ തിരഞ്ഞെടുക്കപ്പെട്ടു. ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമയിലൂടെ ഷംല ഹംസ മികച്ച നടിക്കുള്ള പുരസ്കാരവും സ്വന്തമാക്കി.

Also Read:വെറുതെ കൊടുത്തതല്ല! എന്തുകൊണ്ട് മമ്മൂട്ടി മികച്ച നടനായി;​ ജൂറിയുടെ വാക്കുകൾ ശ്രദ്ധേയമാകുന്നു

ചലച്ചിത്ര അവാർഡുകൾ

  • മികച്ച നടൻ- മമ്മൂട്ടി (ഭ്രമയുഗം)
  • മികച്ച നടി- ഷംല ഹംസ(ഫെമിനിച്ചി ഫാത്തിമ)
  • മികച്ച ചിത്രം- (മഞ്ഞുമ്മൽ ബോയ്സ്)
  • പ്രത്യേക ജൂറി പരാമർശം- ടൊവിനോ (എആർഎം)
  • പ്രത്യേക ജൂറി പരാമർശം- ആസിഫ് അലി (കിഷ്കിന്ദാകാണ്ഡം)
  • പ്രത്യേക ജൂറിപരാമർശം(അഭിനയം)- ജോതിർമയി ((ബൊഗൈൻവില്ല)
  • പ്രത്യേക ജൂറിപരാമർശം(അഭിനയം)- ദർശന രാജേന്ദ്രൻ- (പാരഡൈസ്)
  • സ്വഭാവനടി – ലിജോമോൾ (നടന്ന സംഭവം)
  • സ്വഭാവ നടൻ- സൗബിൻ(മഞ്ഞുമ്മൽ ബോയ്സ്), സിദ്ധാർത്ഥ് ഭരതൻ(ഭ്രമയുഗം)
  • സംവിധായകൻ- ചിദംബരം(മഞ്ഞുമ്മൽ ബോയ്സ്)
  • മികച്ച രണ്ടാമത്തെ ചിത്രം- (ഫെമിനിച്ചി ഫാത്തിമ)
  • മികച്ച ചലചിത്രഗ്രന്ഥം- പെൺപാട്ട് താരകൾ ( സിഎസ് മീനാക്ഷി)
  • മികച്ച ചലച്ചിത്ര ലേഖനം- മറയുന്ന നാലുകെട്ടുകൾ (ഡോ. വത്സൻ വാതുശേരി)
  • പ്രത്യേക ജൂറി പുരസ്കാരം സിനിമ- പാരഡൈസ് (സംവിധാനം പ്രസന്ന വിത്തനാഗെ)
  • മികച്ച വിഷ്വൽ എഫക്ട്സ്- ജിതിൻ ലാൽ, ആൽബർട്, അനിത മുഖർജി(എആർഎം)
  • നവാഗതസംവിധായകൻ- ഫാസിൽ മുഹമ്മദ് (ഫെമിനിച്ചി ഫാത്തിമ)
  • ജനപ്രിയ ചിത്രം- പ്രേമലു
  • നൃത്ത സംവിധാനം- സുമേഷ് സുന്ദർ (ബൊഗൈൻവില്ല)
  • ഡബ്ബിങ് ആർട്ടിസ്റ്റ് – സയനോര ഫിലിപ്പ്(ബറോസ്)
  • ഡബ്ബിങ് ആർട്ടിസ്റ്റ്- ഫാസി വൈക്കം (ബറോസ്)
  • കോസ്റ്റ്യൂം- സമീറ സനീഷ് (രേഖാചിത്രം, ബൊഗൈൻവില്ല)
  • മേക്കപ്പ് ആർട്ടിസ്റ്റ്- റോണക്സ് സേവ്യർ (ബൊഗെയ്ൻവില്ല, ഭ്രമയുഗം)
  • കളറിസ്റ്റ്- ശ്രിക് വാര്യർ (മഞ്ഞുമ്മൽ ബോയ്സ്, ബൊഗെയ്ൻവില്ല)
  • ശബ്ദരൂപകൽപന- ഷിജിൻ മെൽവിൻ(മഞ്ഞുമ്മൽ ബോയ്സ്)
  • സിങ്ക് സൗണ്ട് – അജയൻ അടാട്ട് (പണി)
  • കലാസംവിധായകൻ – അജയൻ ചാലിശേരി (മഞ്ഞുമ്മൽ ബോയ്സ്)
  • ചിത്രസംയോജകൻ- സൂരജ് ഇ എസ് (കിഷ്കിന്ധാ കാണ്ഡം)
  • പിന്നണി ഗായിക- സെബ ടോമി(അം അ)
  • പിന്നണി ഗായകൻ- ഹരി ശങ്കർ(എആർഎം)
  • പശ്ചാത്തല സംഗീതം- ക്രിസ്റ്റോ സേവ്യർ (ഭ്രമയുഗം)
  • സംഗീത സംവിധയകൻ- സുഷിൻ ശ്യാം
  • ഗാനരചയിതാവ്- വേടൻ (വിയർപ്പ് തുന്നിയിട്ട കുപ്പായം)- മഞ്ഞുമ്മൽ ബോയ്സ്
  • ഛായാഗ്രഹണം- ഷൈജു ഖാലിദ് (മഞ്ഞുമ്മൽ ബോയ്സ്)
  • തിരക്കഥാകൃത്ത്- ചിദംബരം (മഞ്ഞുമ്മൽ ബോയ്സ്)
  • മികച്ച കഥാകൃത്ത്- പ്രസന്ന വിത്തനാഗെ (പാരഡൈസ്)

Related Stories
Kalamkaval Review: ഈ വില്ലനെ ഭയക്കണം! സയനൈഡ് മോഹൻ തീയേറ്ററിലെത്തി
Kalamkaval: കളങ്കാവല്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രതികരണങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നുവെന്ന് മമ്മൂട്ടി
Pattuvarthanam: എന്തുകൊണ്ട് മാസങ്ങളായി വിഡിയോ അപ്ലോഡ് ചെയ്തില്ല?; ഗുരുതര രോഗാവസ്ഥ വെളിപ്പെടുത്തി ദിവാകൃഷ്ണ
Actress Tejalakshmi: ദയവായി ഡിലീറ്റ് ചെയ്യൂ… ഇത് ഒട്ടും പ്രതീക്ഷിച്ചില്ല; കുഞ്ഞാറ്റയ്ക്ക് വിമർശനം
Mammootty: ‘സാറേ… ഒരുകാല് മുറിച്ചുമാറ്റി; പേടിക്കേണ്ട, പരിഹാരം ചെയ്യാം’; സന്ധ്യക്ക് കൃതൃമക്കാൽ നൽകുമെന്ന് ഉറപ്പ് നൽകി മമ്മൂട്ടി
Actress bhanupriya: സ്വന്തം പേര് പോലും ഓർമ്മയില്ല! പ്രിയതമന്റെ മരണം ഓർമ്മകൾ കാർന്നു തിന്നുന്ന അവസ്ഥയിലാക്കിയ മമ്മൂട്ടി ചിത്രത്തിലെ നായിക
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
അപ്പന്‍ഡിസൈറ്റിസ് ഉണ്ടെന്ന് സംശയമുണ്ടോ? ലക്ഷണങ്ങള്‍ ഇവയാണ്
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും