AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Mohanlal wishes VD Satheesan:വികസനത്തിന്‍റെ പുതിയ പാതയിലേക്ക് നാടിനെ നയിക്കാന്‍ സാധിക്കട്ടെ; വിഡി സതീശന് ആശംസകളുമായി മോഹൻലാൽ

Mohanlal wishes Kerala CM VD Satheesan:നിയുക്ത കേരള മുഖ്യമന്ത്രി ശ്രീ വി ഡി സതീശന്‌ സ്നേഹം നിറഞ്ഞ ആശംസകള്‍. വികസനത്തിന്‍റെ പുതിയ പാതയിലേക്ക് നാടിനെ നയിക്കാന്‍ അദ്ദേഹത്തിന്‍റെ നേതൃത്വത്തിന്‌ സാധിക്കട്ടെ. എന്നാണ് മോഹൻലാൽ കുറിച്ചത്. ഇതിന് താഴെ നിരവധി ആളുകളാണ് വി ഡി സസതീശനെ ആശംസകളു മായി എത്തുന്നത്........

Mohanlal wishes VD Satheesan:വികസനത്തിന്‍റെ പുതിയ പാതയിലേക്ക് നാടിനെ നയിക്കാന്‍ സാധിക്കട്ടെ; വിഡി സതീശന് ആശംസകളുമായി മോഹൻലാൽ
Vd Satheesan, MohanlalImage Credit source: PTI, Facebook
Ashli C
Ashli C | Published: 14 May 2026 | 08:02 PM

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് ആശംസകളുമായി മലയാളത്തിന്റെ മഹാ നടൻ മോഹൻലാൽ.നിയുക്ത കേരള മുഖ്യമന്ത്രി ശ്രീ വി ഡി സതീശന്‌ സ്നേഹം നിറഞ്ഞ ആശംസകള്‍. വികസനത്തിന്‍റെ പുതിയ പാതയിലേക്ക് നാടിനെ നയിക്കാന്‍ അദ്ദേഹത്തിന്‍റെ നേതൃത്വത്തിന്‌ സാധിക്കട്ടെ. എന്നാണ് മോഹൻലാൽ കുറിച്ചത്. ഇതിന് താഴെ നിരവധി ആളുകളാണ് വി ഡി സസതീശനെ ആശംസകളു മായി എത്തുന്നത്.

ലോകത്തിലെ ഏറ്റവും വലിയ വികസനമുള്ള ഒരു സംസ്ഥാനമായി നമ്മുടെ കൊച്ച് കേരളത്തെ അടയാളപ്പെടുത്തുവാൻ പുതിയ മുഖ്യമന്ത്രിയായി നിയമിതനായ ശ്രീ വി.ഡി സതീശന് കഴിയുമാറാകട്ടെ എന്ന് ആശംസിക്കുന്നു.. ജയ് ഹിന്ദ് എന്നാണ് ഒരാൾ കുറിച്ചത്.ജനഹിതത്തിന്റെ വിജയം ഏതൊരു രാഷ്ട്രീയ പാർട്ടിയും അതിന്റെ ജനങ്ങളോട് ചേർന്നുനിൽക്കുമ്പോഴാണ് ജനാധിപത്യം അർത്ഥപൂർണ്ണമാകുന്നത്.

മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഈ തീരുമാനം ജനവികാരത്തോടുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ ആദരവാണ്.സമീപകാല ചരിത്രത്തിലൊന്നും കാണാത്ത വിധം സാധാരണക്കാരുടെ പിന്തുണ ആർജ്ജിച്ചുകൊണ്ടാണ് സതീശൻ ഈ സ്ഥാനത്തേക്ക് എത്തുന്നത്. ഓരോ മലയാളിയും ആഗ്രഹിച്ച, തീരുമാനം നാടിന്റെ വികസനവും സുരക്ഷയും കാത്തുസൂക്ഷിക്കാൻ കെൽപ്പുള്ള ഒരു ജനകീയ മുഖ്യമന്ത്രിയായി അദ്ദേഹം മാറും..ഹൃദയം നിറഞ്ഞ ആശംസകൾ എന്ന് മറ്റൊരാൾ കുറിച്ചു.നിലപാടുള്ളവൻ നാടിന്റെ കാവലാൾ കേരളത്തിന്റെ ജനഹിതം അറിഞ്, കേരളത്തിന്റെ വികസന കാഴ്ചപാടുകൾ മനസിലാക്കി, കേരളത്തിന്റെ മതേതര സ്വഭാവത്തിന്റെ സ്പന്ദനങ്ങൾ തൊട്ടറിഞ്ഞ, വർഗീയതയുടെ വിഷം ചീറ്റുന്ന സർപ്പ ധംശനങ്ങളെ അകറ്റിനിർത്തിയ, പ്രതീക്ഷ നഷ്ടപെട്ട ഓരോ കോൺഗ്രെസ്സ്കാരനും ഒരു ഫിനിക്സ് പക്ഷിയെ പോലെ പറക്കാൻ ആത്മാവ് നൽകിയ, ഒരു രാഷ്ട്രിയ പ്രസ്ഥാനത്തിന്റെയും നേതാവിന് ഒരിക്കൽ പോലും പറയാൻ ആത്മവിശ്വാസം നൽകാത്ത

‘മികച്ച വിജയം നേടിയില്ലെങ്കിൽ രാഷ്ട്രിയ വനവാസം’ എന്ന വെല്ലു വിളി ഏറ്റെടുത്ത, കഴിഞ്ഞ 5 വർഷകാലം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും താൻ നടത്തിയ പ്രവചനങ്ങളെല്ലാം വെറും കണക്കുകളല്ലെന്നും കൃത്യതയാർന്ന വിശകലനത്തിന്റെയും ജനഹീതമറിഞ്ഞുള്ള ബോധ്യത്തിന്റെയും ഇഴ കീറിയ കണക്കാണെന്നു ജനത്തിനെ ബോത്യപെടുത്തിയ VDS എന്ന VD സതീശനെ കേരളത്തിന്റെ മുഖ്യ മന്ത്രിയായി തെരഞ്ഞെടുത്ത ഹൈ കമ്മൻഡിനു ഒരായിരം അഭിവാദ്യങ്ങൾ എന്നിങ്ങനെ പോകുന്നു കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിക്കുള്ള അഭിവാദ്യങ്ങൾ. അതേസമയം നീണ്ട 10 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ ഇന്നാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചത്.എഐസിസി നിരീക്ഷകരാണ് ഇന്ന് പ്രഖ്യാപനം നടത്തിയത്.

ENGLISH SUMMARY

Malayalam’s great actor Mohanlal congratulates Kerala’s newly appointed Chief Minister VD Satheesan. Warm wishes to the newly appointed Kerala Chief Minister Shri VD Satheesan. May his leadership lead the country to a new path of development. Mohanlal wrote.

Follow Us