AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

71st National Awards: ദേശീയ അവാർഡ് വേദിയിൽ സ്വാ​ഗതപ്രസം​ഗത്തിനിടെ “ലാലേട്ടൻ” പരാമർശം… മലയാളിയ്ക്ക് അഭിമാന നിമിഷം

Mohanlal at National Awards Ceremony : പ്രസംഗത്തിന്റെ തുടക്കത്തിൽ തന്നെ അവാർഡുകളെക്കുറിച്ച് വിശദമാക്കുന്ന വേളയിൽ മോഹൻലാലിനെ പറ്റി പരാമർശിച്ചപ്പോഴാണ് ഈ പ്രയോഗം ഉണ്ടായത്.

71st National Awards: ദേശീയ അവാർഡ് വേദിയിൽ സ്വാ​ഗതപ്രസം​ഗത്തിനിടെ “ലാലേട്ടൻ” പരാമർശം… മലയാളിയ്ക്ക് അഭിമാന നിമിഷം
Mohanlal 2Image Credit source: facebook
aswathy-balachandran
Aswathy Balachandran | Published: 23 Sep 2025 17:31 PM

ന്യൂഡൽഹി: 71 മത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ താരമായി മലയാളികളുടെ സ്വന്തം ലാലേട്ടൻ. ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ വൈകുന്നേരം 4 മണിക്ക് ആരംഭിച്ച ചടങ്ങിൽ സ്വാഗത പ്രസംഗത്തിനിടെയാണ് മോഹൻലാലിനെ ലാലേട്ടൻ എന്ന അഭിസംബോധന ചെയ്തത്. ഈ പരാമർശം ഏറെ ശ്രദ്ധിക്കപ്പെട്ടു.

പ്രസംഗത്തിന്റെ തുടക്കത്തിൽ തന്നെ അവാർഡുകളെക്കുറിച്ച് വിശദമാക്കുന്ന വേളയിൽ മോഹൻലാലിനെ പറ്റി പരാമർശിച്ചപ്പോഴാണ് ഈ പ്രയോഗം ഉണ്ടായത്. ആരാധകരുടെ മനസ്സിൽ അദ്ദേഹം ലാലേട്ടനാണ് എന്ന് പറയുകയായിരുന്നു പ്രസംഗകൻ. ഇതിന് പിന്നാലെ അവാർഡ് ലഭിച്ച മറ്റു താരങ്ങളെയും പ്രമുഖരെയും പറ്റി അദ്ദേഹം സംസാരിച്ചു.

 

Also Read: Prithviraj Dulquer Salmaan: ആഡംബര കാറുകൾ നികുതിവെട്ടിച്ച് എത്തിച്ചു; പൃഥ്വിരാജിൻറെയും ദുൽഖറിൻറെയും വീട്ടിൽ കസ്റ്റംസ് പരിശോധന

 

സിനിമാ ലോകത്തെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽകെ അവാർഡ് ഇത്തവണ മലയാളത്തിന്റെ സ്വന്തം മോഹൻലാലിനാണ് ലഭിച്ചിരിക്കുന്നത്. ബോളിവുഡ് ആരാധകർ ഏറ്റവും കൂടുതൽ ആധിപത്യം പുലർത്തുന്ന ദേശീയ അവാർഡ് പരിപാടിയിൽ സൂപ്പർ താരങ്ങളായ ഷാരൂഖാനും റാണി മുഖർജിയും യഥാക്രമം മികച്ച നടനും മികച്ച നടിക്കും ഉള്ള അവാർഡുകൾ നേടി.

ഇതു താരങ്ങൾക്കും ഈ വിഭാഗത്തിൽ ലഭിക്കുന്ന ആദ്യത്തെ ദേശീയ അവാർഡ് ആണിത്. കോവിഡ് കാരണം ഷെഡ്യൂൾ ചെയ്യപ്പെടുകയും രണ്ടു വർഷം വൈകുകയും ചെയ്ത 2023 ലെ ദേശീയ അവാർഡുകളാണ് ഇപ്പോൾ നൽകപ്പെടുന്നത്.