Mohanlal Upcoming Movies: 2025 ലാലേട്ടൻ തൂക്കി 2026 ഉം തൂക്കും; തീയറ്ററിലേക്ക് എത്തുന്നത് ഏഴ് മോഹന്‍ലാല്‍ ചിത്രങ്ങൾ
Mohanlal Upcoming Movies 2026: 2026 ൽ ഏഴ് മോഹൻലാൽ സിനിമകളാണ് റിലീസിനുള്ളത്. ഇതിൽ മൂന്ന് ചിത്രങ്ങൾ നായക വേഷത്തിലും നാല് ചിത്രങ്ങൾ അത്ഥിതി വേഷത്തിലുമാണ് എത്തുന്നത്.

Mohanlal
പുതിയ വർഷം ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ 2025 മലയാള സിനിമയ്ക്ക് സമ്മാനിച്ചത് സുവർണ നേട്ടങ്ങളായിരുന്നു. മലയാളികൾക്ക് എല്ലാം ഒരുപോലെ അഭിമാനിക്കാവുന്ന വർഷം കൂടിയാണ് 2025. പ്രധാനമായും ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള രാജ്യത്തിന്റെ അംഗീകാരമായ ദാദാ സഹേബ് ഫാൽക്കേ പുരസ്കാരം മോഹൻലാലിനു ലഭിച്ചതും ഈ വർഷം തന്നെയാണ്. എന്തുകൊണ്ടും ഈ വർഷം മോഹൻലാലിന്റേത് തന്നെയായിരുന്നു. 2024 ൽ മമ്മൂട്ടിയാണ് തൂക്കിയതെങ്കിൽ 2025 മോഹൻലാൽ ചിത്രങ്ങൾ തന്നെയായിരുന്നു ബോക്‌സ് ഓഫിസിൽ മിന്നുന്ന പ്രകടനം കാഴ്‌ച വച്ചത്.
എമ്പുരാൻ,തുടരും, ഹൃദയപൂർവം എന്നി ചിത്രങ്ങളാണ് മോഹൻലാലിൻറെതായി തിയേറ്ററുകളിൽ എത്തിയത്. എല്ലാ ചിത്രങ്ങളും തീയറ്ററിൽ മികച്ച വിജയമാണ് നേടിയത്. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ വൃഷഭയും ബോക്‌സ് ഓഫിസിൽ മികച്ച പ്രകടനം കാഴ്‌ച വയ്ക്കുമെന്നാണ് പ്രതീക്ഷ. ഏകദേശം 200 കോടിയിലധികം രൂപയുടെ ബിസിനസ് ലാഭമാണ് മോഹൻലാൽ മലയാള സിനിമയ്ക്ക് നേടിക്കൊടുത്തതെന്ന് തിയേറ്റർ ഓണേഴ്സ് അസോസിയേഷനും നിർമാതാക്കളും സാക്ഷ്യപ്പെടുത്തുന്നത്.
പുതിയ വർഷവും മോഹൻലാൽ തൂക്കുമെന്നാണ് സിനിമ പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. 2026 ൽ ഏഴ് മോഹൻലാൽ സിനിമകളാണ് റിലീസിനുള്ളത്. ഇതിൽ മൂന്ന് ചിത്രങ്ങൾ നായക വേഷത്തിലും നാല് ചിത്രങ്ങൾ അത്ഥിതി വേഷത്തിലുമാണ് എത്തുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ദൃശ്യം 3, മമ്മൂട്ടിയും മോഹൻലാലും പ്രധാന വേഷത്തിലെത്തുന്ന മഹേഷ് നാരായണൻ ചിത്രം പാട്രിയോറ്റ്, തരുൺ മൂർത്തി- മോഹൻലാൽ കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ചിത്രം എന്നിങ്ങനെയാണ് മോഹൻലാൽ നായക വേഷത്തിൽ എത്തുന്ന ചിത്രങ്ങൾ.
സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഇതിനോടകം തന്നെ പൂർത്തിയായതാണ്. ആദ്യ രണ്ട് ഭാഗങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. അതുകൊണ്ട് തന്നെ ഇനി വരാൻ പോകുന്ന മൂന്നാം ഭാഗത്തിനായുള്ള ആരാധകരുടെ പ്രതീക്ഷയും വാനോളമാണ്.ചിത്രം ഏപ്രിലിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
മോഹൻലാലും മമ്മൂട്ടിയും വീണ്ടും ഒന്നിച്ചെത്തുന്ന സിനിമയാണ് പാട്രിയേറ്റ്. വർഷങ്ങൾക്ക് ശേഷം മലയാളത്തിലെ രണ്ട് ഇതിഹാസങ്ങൾ വീണ്ടും ഒന്നിക്കുന്നുവെന്നത് തന്നെയാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര എന്നിവരുൾപ്പെടെയുള്ള വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. 2026 ഏപ്രിൽ റിലീസ് ചെയ്യാനുള്ള തയാറെടുപ്പിലാണ് ആരാധകർ.
മോഹൻലാൽ- തരുൺ മൂർത്തി കൂട്ടുക്കെട്ടിൽ ഒരുങ്ങിയ ഹിറ്റ് ചിത്രം തുടരും എന്ന സിനിമയ്ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ആഷിക് ഉസ്‌മാൻ പ്രൊഡക്ഷൻസിൽ രതീഷ് രവിയാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത്. ഷാജി കുമാർ ക്യാമറ ചലിപ്പിക്കും.
ഇതിനു പുറമെ പൃഥ്വിരാജും ചിത്രം ഖലീഫ എന്ന ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. . അലിയുടെ മുത്തച്ഛനായ മമ്പാറക്കൽ അഹമ്മദ് അലിയായാണ് മോഹൻലാൽ എത്തുന്നത്. 2026 ഓണം റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുക. മോഹൻലാലിൻറെ മകൾ വിസ്മയ ആദ്യമായി സിനിമാ അരങ്ങേറ്റം നടത്തുന്ന സിനിമയായ തുടക്കത്തിലും മോഹൻലാൽ എത്തുന്നുണ്ടെന്നാണ് വിവരം. ഒക്ടോബറിൽ ഈ ചിത്രത്തിൻറെ ചിത്രീകരണം ആരംഭിച്ചു. രജനികാന്ത് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് ജയിലർ 2. ഇതിൻറെ ആദ്യ ഭാഗത്ത് മോഹൻലാൽ അതിഥിവേഷത്തിൽ എത്തിയിരുന്നു. രണ്ടാം ഭാഗത്തിലും മോഹൻലാൽ അതിഥി വേഷത്തിൽ തന്നെ എത്തുന്നുണ്ട്. മോഹൻലാൽ- പ്രിയദർശൻ ടീം വീണ്ടും ഒന്നിക്കുന്ന ബോളിവുഡ് ചിത്രമാണ് ഹൈവാൻ. ഹൈവാലിനിൽ മോഹൻലാൽ അഥിഥി വേഷത്തിലാണ് എത്തുന്നത്.