MS Dhoni: ആർ മാധവനൊപ്പം ധോണിയുടെ ഹെവി ആക്ഷൻ; സമൂഹമാധ്യമങ്ങളിൽ വൈറലായി ‘ദി ചേസിൻ്റെ’ ടീസർ
MS Dhoni And R Madhavan The Chase Teaser: എംഎസ് ധോണി സിനിമാഭിനയത്തിലേക്ക് കടക്കുന്നു എന്ന് അഭ്യൂഹം. ആർ മാധവനുമായയുള്ള ടീസർ പുറത്തുവന്നതോടെയാണ് അഭ്യൂഹം ശക്തമായത്.

എംഎസ് ധോണി, ആർ മാധവൻ
ആർ മാധവനും എംഎസ് ധോണിയും തമ്മിലുള്ള ഹെവി ആഷൻ രംഗങ്ങളുമായി ‘ദി ചേസ്’ എന്ന പ്രൊജക്ടിൻ്റെ ടീസർ. മാധവൻ തന്നെയാണ് ഹെവി ആക്ഷൻ രംഗങ്ങൾ ഉൾപ്പെടുന്ന ടീസർ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ദി ചേസ് സിനിമയാണോ വെബ് സീരീസാണോ എന്നതിൽ വ്യക്തതയില്ല.
Also Read: Lokah Chapter 1 Box Office Collection: മുൻവിധികളെ കാറ്റിൽ പറത്തി ‘ലോക’! ആരൊക്കെ താഴെ പോകും
തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെയാണ് ആർ മാധവൻ ടീസർ പുറത്തുവിട്ടത്. ‘ഒരു മിഷൻ. രണ്ട് വില്ലാളികൾ. വന്യമായ, വിസ്ഫോടനാത്മകമായ ഒരു ചേസിനാണ് ആരംഭം കുറിയ്ക്കുന്നത്. തയ്യാറാവൂ.’ എന്നും മാധവൻ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു. വസൻ ബാല സംവിധാനം ചെയ്യുന്ന ദി ചേസ് എന്നതാണ് പ്രൊജക്ട്.
ടീസർ കാണാം
ടാസ്ക് ഫോഴ്സിനെ അനുസ്മരിപ്പിക്കുന്ന വേഷങ്ങളണിഞ്ഞ് വെടിവെപ്പും കാർ ചേസും സംഘട്ടനവും ഉൾപ്പെടെ ഒരു ആക്ഷൻ സീക്വൻസിന് വേണ്ടതെല്ലാം ഈ ടീസറിലുണ്ട്. ലൂസിഫർ സർക്കസാണ് ദി ചേസ് നിർമ്മിക്കുന്നത്. മാത്യു തോമസ് നായകനായി ഉടൻ പുറത്തിറങ്ങുന്ന ‘സുഖമാണോ, സുഖമാണ്’ എന്ന സിനിമയുടെ നിർമ്മാതാക്കളാണ് ലൂസിഫർ സർക്കസ്.
ഐപിഎലിൽ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ താരമാണ് എംഎസ് ധോണി. ധോണിയെ മറികടന്ന് 2024 സീസണിലാണ് ഋതുരാജ് ഗെയ്ക്വാദ് ടീം ക്യാപ്റ്റനായത്. കഴിഞ്ഞ സീസണിടയിൽ ഋതുരാജ് പരിക്കേറ്റ് പുറത്തായതിന് പിന്നാലെ ധോണി ടീമിനെ വീണ്ടും നയിക്കുകയും ചെയ്തു. കഴിഞ്ഞ മെയ് മാസത്തിന് ശേഷം ധോണി ഇതുവരെ പ്രൊഫഷണൽ ക്രിക്കറ്റ് കളിച്ചിട്ടില്ല.