Prithviraj and Supriya: ‘നിന്റെ അച്ഛനും അമ്മയുമായതിൽ വളരെയധികം അഭിമാനിക്കുന്നു’; മകൾ അല്ലിക്ക് പിറന്നാൾ ആശംസയുമായി പൃഥ്വിയും സുപ്രിയയും
Prithviraj and Supriya Wish Daughter Alankrita’s Birthday: ജീവിതത്തിലെ എക്കാലത്തേയും വലിയ ബ്ലോക്ക്ബസ്റ്ററാണ് ആലിയെന്ന പൃഥ്വിരാജ് കുറിച്ചു. ഇതിനൊപ്പം, മകൾ അലംകൃതയുടെ ഇത് വരെ പുറത്തു വിട്ടിട്ടില്ലാത്ത ചില ചിത്രങ്ങളും താരം പങ്കുവച്ചു.
ഏറെ ആരാധകരുള്ള താരമാണ് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. ഇന്ന് മലയാള സിനിമയിൽ തന്നെ ഏറ്റവും തിരക്കുള്ള താരമായി പൃഥ്വിരാജ് മാറികഴിഞ്ഞു. സിനിമയ്ക്ക് വേണ്ടിയാണ് ഏറ്റവും കൂടുതൽ സമയം മാറ്റി വയ്ക്കാറുള്ളതെങ്കിലും, മകൾ അലംകൃത എന്ന അല്ലിയുടെയും, ഭാര്യ സുപ്രിയ മേനോന്റെയും ഒപ്പം സമയം ചിലവഴിക്കാൻ ഇഷ്ടപ്പെടുന്നയാളാണ് പൃഥ്വിരാജ്. ഇതിന്റെ വിശേഷങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ മകൾ അല്ലിയുടെ പതിനൊന്നാം പിറന്നാൾ ദിവസത്തിൽ താരം പങ്കുവച്ച പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇതുവരെയും മറ്റ് താരങ്ങളുടെ മക്കളെ പോലെ അലംകൃതയുടെ ചിത്രങ്ങളോ വീഡിയോകളോ സോഷ്യൽ മീഡിയയിൽ താരദമ്പതികൾ പങ്കുവച്ചിട്ടില്ല. പക്ഷെ, അല്ലിയുടെ പിറന്നാൾ ദിവസം ഈ പതിവ് മാറ്റി വച്ച് മകളുടെ ചിത്രങ്ങളും, ഒരു കുറിപ്പും ഇരുവരും പോസ്റ്റ് ചെയ്യാറുണ്ട്. ഇത്തവണയും ആ പതിവ് തെറ്റിച്ചില്ല.
View this post on Instagram
Also Read:കേരളത്തിൽ ഡിവോഴ്‌സ് ഫാഷനായി മാറുകയാണ്, ഞങ്ങൾക്കിടയിലും പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്’; മോഹൻലാൽ
തന്റെ പാർട്ട് ടൈം ചേച്ചി, ചിലപ്പോൾ അമ്മ, മുഴുവൻ സമയ തെറാപ്പിസ്റ്റ്, ഇടയ്ക്കിടെ മകൾ ഇവയെല്ലാമായ ആലിക്ക് ജന്മദിനാശംസകൾ എന്നാണ് പൃഥ്വിരാജ് കുറിച്ചത്. താൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു, ജീവിതത്തിലെ എക്കാലത്തേയും വലിയ ബ്ലോക്ക്ബസ്റ്ററാണ് ആലിയെന്ന പൃഥ്വിരാജ് കുറിച്ചു. ഇതിനൊപ്പം, മകൾ അലംകൃതയുടെ ഇത് വരെ പുറത്തു വിട്ടിട്ടില്ലാത്ത ചില ചിത്രങ്ങളും താരം പങ്കുവച്ചു.
View this post on Instagram
തങ്ങളുടെ പൊന്നു മോൾ അല്ലിക്ക് ജന്മദിനാശംസകൾ എന്നാണ് സുപ്രിയ മേനോൻ കുറിച്ചത്. ഇന്ന് നിനക്ക് 11 വയസ്സായി. നീ കൗമാരത്തിലേക്ക് കടക്കുന്നത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും നീ ഒരുപാട് ദയയും സഹാനുഭൂതിയും ഉള്ള ഒരു കൊച്ചുകുട്ടിയായി വളരുന്നത് കാണുന്നത് വളരെ സന്തോഷകരമാണെന്നും സുപ്രിയ കുറിച്ചു. നിന്റെ അച്ഛനും അമ്മയുമായതിൽ തങ്ങൾ വളരെയധികം അഭിമാനിക്കുന്നുവെന്നാണ് അമ്മ സുപ്രിയ മേനോൻ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചത്.