Mukesh: ‘മമ്മൂട്ടി സെറ്റിൽ വന്ന് ഞങ്ങളുടെ ഡയലോഗുകൾ കുറേ വെട്ടിക്കുറച്ചു’; മുകേഷ്

Mukesh about Mammootty: നാടക പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് വന്ന് വളരെ പെട്ടെന്ന് തന്നെ സിനിമയിൽ സ്വന്തമായൊരു മേൽവിലാസം ഉണ്ടാക്കിയെടുത്ത താരമാണ് മുകേഷ്. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ചർച്ചയാവുന്നത്.

Mukesh: മമ്മൂട്ടി സെറ്റിൽ വന്ന് ഞങ്ങളുടെ ഡയലോഗുകൾ കുറേ വെട്ടിക്കുറച്ചു; മുകേഷ്

Mukesh

Published: 

07 Aug 2025 11:01 AM

മലയാള സിനിമയിലെ മികച്ച കാലാകരന്മാരിൽ ഒരാളാണ് മുകേഷ്. നാടക പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് വന്ന അദ്ദേഹത്തിന് വളരെ പെട്ടെന്ന് തന്നെ സിനിമയിൽ സ്വന്തമായൊരു മേൽവിലാസം ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിരുന്നു. നിലവിൽ നിയമസഭാംഗമായി പ്രവർത്തിക്കുന്ന താരം സിനിമയിൽ സജീവമായി തുടരുന്നുണ്ട്.

ഇപ്പോഴിതാ, മമ്മൂട്ടിയെ കുറിച്ചും ദുൽഖറിനെ കുറിച്ചും മുകേഷ് പറഞ്ഞ കാര്യങ്ങളാണ് ആരാധകർക്കിടയിൽ ചർച്ചയാവുന്നത്. ജോമോന്റെ സുവിശേഷങ്ങൾ, സിബിഐ സീരിസ് എന്നിവയുമായി ബന്ധപ്പെട്ടാണ് താരം സംസാരിച്ചത്. മമ്മൂട്ടി സെറ്റിൽ വന്ന് ഞങ്ങളുടെ ഡയലോഗുകൾ വെട്ടിമാറ്റുമായിരുന്നുവെന്ന് മുകേഷ് പറയുന്നു.

‘ഈ അടുത്ത സമയത്ത് ഞാൻ ജോമോന്റെ സുവിശേഷങ്ങൾ സിനിമയുടെ കന്നഡ ഡബ്ബിംഗ് വേർഷൻ കാണുകയുണ്ടായി. ദുൽഖറും ഞാനും ഒക്കെയുള്ള സീൻ, ആരോ അയച്ചു തന്നതാണ്. ഞങ്ങൾ ഇങ്ങനെ കന്നഡ അടിച്ചുവിടുകയാണ്. ഞാൻ അത് ദുൽഖറിന് അയച്ചുകൊടുത്തു. പുള്ളി അത് കാണില്ലെന്നാണ് കരുതിയത്. പക്ഷേ, ഒരു രണ്ട് മിനിറ്റിനകം മെസേജ് വന്നു. മുകേഷ് അങ്കിൾ വണ്ടർഫുൾ ഡേയ്‌സ്, താങ്ക് യു വെരി മച്ച് എന്നായിരുന്നു മെസേജ്. എനിക്ക് വളരെയധികം സന്തോഷമായി. അവരൊക്കെ വളരെയധികം എൻജോയ് ചെയ്‌ത സിനിമയാണ് അതെന്നാണ് അർത്ഥം. ദുൽഖറിന്റെ ഏജിലുള്ളവരും ഞാനും സത്യൻ അന്തിക്കാടും ഇന്നസെന്റും ഒക്കെ ഇരുന്ന് തമാശ പറയുന്നിടത്ത് വന്നിരിക്കുകയായിരുന്നു.

രണ്ട് ദിവസം കഴിഞ്ഞപ്പോൾ മമ്മൂക്ക വിളിച്ചു. എനിക്ക് ഭയങ്കര സന്തോഷമുള്ള ഒരു കാര്യം പറയാനാണ് വിളിച്ചത്. നിങ്ങളുടെ ആ ഗ്രൂപ്പിൽ ദുൽഖർ വന്നിരിക്കാറുണ്ടല്ലേ. അവൻ അതിലൊക്കെ പെടുന്നതിൽ ഭയങ്കര സന്തോഷം. ഞാൻ എന്റെ മക്കളോടും അവരുടെ പ്രായം ഉള്ളവരോടും ഒക്കെ പറയുന്ന കാര്യമാണത്. സീനിയേഴ്‌സ് പറയുന്ന അനുഭവങ്ങൾ ഒക്കെ കേട്ടാണ് ഞങ്ങൾ വളർന്നത്.

മുൻപ് സിബിഐ സീരിസിലെ രണ്ടാമത്തെ സിനിമയാണ് എന്ന് തോനുന്നു. ഞാനും ജഗതി ചേട്ടനും അതിലുണ്ട്, ചാക്കോയും വിക്രമുമായി. ഞങ്ങൾ നേരത്തെ വന്ന് ഡയലോഗ് ഉണ്ടെന്ന് കണ്ടാൽ കൈകൊട്ടി കളിയൊക്കെ നടത്തും. മമ്മൂക്ക ലേറ്റ് ആയാണ് വരുന്നത്. വന്നപാടെ അതെടുത്ത് നോക്കി ഞങ്ങളുടെ ഡയലോഗ് ഒക്കെ വെട്ടികുറയ്ക്കും, പിന്നെ ഞങ്ങൾ സങ്കടത്തോടെയാവും കൈകൊട്ടി കളിക്കുക’, മുകേഷ് പറയുന്നു.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ